»   »  സെന്റിമെന്റ്‌സില്‍ വീക്കാണ്, രജനിയുടെ ഡയലോഗ് കേട്ട് തരിച്ചിരുന്ന് പോയി

സെന്റിമെന്റ്‌സില്‍ വീക്കാണ്, രജനിയുടെ ഡയലോഗ് കേട്ട് തരിച്ചിരുന്ന് പോയി

Posted By: Sanviya
Subscribe to Filmibeat Malayalam

സ്‌റ്റൈല്‍ മന്നന്റെ നായികയായി അഭിനയിക്കാന്‍ ഒരു അവസരം കിട്ടാന്‍ നടിമാര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ബോളിവുഡ് താരം രാധിക ആപ്തയ്ക്ക് നായികയാകേണ്ട. രജനിയുടെ ചിത്രത്തില്‍ എന്തെങ്കിലും ഒരു വേഷം കിട്ടിയാല്‍ മതിയായിരുന്നു.

ഒരു ദിവസം അപ്രതീക്ഷതമായി രാധികയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. സംവിധായകന്‍ രഞ്ജിത്താണെന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങി. പറ്റിക്കാനായി ആരോ വിളിക്കുന്നതാണെന്ന് തോന്നി. അതിന് ശേഷം രജനിയുടെ നായികയായി അഭിനയിക്കുമൊ എന്ന ചോദ്യം കൂടിയായപ്പോള്‍ ഉറപ്പിച്ചു ഇതൊരു ഫേക് കോള്‍ തന്നെ.

വെല്ലുവിളികള്‍ നേരിട്ടും രജനിയുടെ കബാലി മുന്നേറുന്നു, 10 ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍

അതിന് ശേഷം നേരിട്ട് കണ്ടപ്പോഴാണ് തനിക്ക് വിശ്വാസം വന്നതെന്നും നടി രാധിക ആപ്‌തെ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാധിക ആപ്‌തെ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

രജനിയെ കുറിച്ച് രാധിക

ആര്‍ക്കും അത്ഭുതം തോന്നി പോകും. രജനി സാറിനെ പോലെ മറ്റൊരാള്‍ക്കും ആകാന്‍ കഴിയില്ലെന്ന് രാധിക ആപ്‌തെ പറയുന്നു.

ഞാനും രജനി സാറും തമ്മിലുള്ള കോംപിനേഷന്‍ സീന്‍

കബാലിയുടെ ആദ്യ ഷെഡ്യൂള്‍ മലേഷ്യയില്‍ വച്ചായിരുന്നു. രണ്ടാം ഷെഡ്യൂള്‍ ഗോവയില്‍ വച്ച് നടക്കുമ്പോഴാണ് ഞാനും രജനി സാറും തമ്മിലുള്ള കോംപിനേഷന്‍ സീന്‍ ചിത്രീകരിക്കുന്നത്.

ആദ്യ ദിവസത്തെ ഷൂട്ടിങ്

രജനി സാറിന്റെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് അഭിനയിച്ചത്. ആദ്യ ദിവസത്തെ ഷൂട്ടിങ് ഒരിക്കലും മറക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് രാധിക ആപ്‌തെ പറയുന്നു.

പേടിച്ചിട്ട് കൈയ്യും കാലും

പേടിച്ചിട്ട് കൈയ്യും കാലും വിറയ്ക്കുകയായിരുന്നു. ഒരുപാട് റീടേക്കുകള്‍ എടുക്കേണ്ടി വന്നുവെന്നും രാധിക ആപ്‌തെ പറയുന്നു.

എന്റെ വെപ്രാളം കണ്ടപ്പോള്‍ രജനി പറഞ്ഞത്

എന്റെ വെപ്രാളം കണ്ടിട്ട് രജനി സാര്‍ വന്ന് സമാധാനിപ്പിച്ചു. ഞാന്‍ നിങ്ങളുടെ സിനിമകള്‍ കാണാറുണ്ട്. സത്യത്തില്‍ ഞാന്‍ നിങ്ങളുടെ കൂടെ അഭിനയിക്കാനാണ് പേടിക്കേണ്ടതെന്ന് പറഞ്ഞ് രജനി സാര്‍ എന്നെ സമാധാനിപ്പിച്ചു.

സ്റ്റൈല്‍ കാണിക്കാം, പഞ്ച് ഡയലോഗുകള്‍ പറയാം

സ്റ്റൈല്‍ കാണിക്കാം, പഞ്ച് ഡയലോഗുകള്‍ പറയാം. പക്ഷേ സെന്റിമെന്റിസില്‍ ഞാന്‍ കുറച്ച് വീക്കാണ്. രജനി സാറിന്റെ മറുപടി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി പോയി. അത്രത്തോളം എളിമയോടെയാണ് അദ്ദേഹം എന്നെ സമാധാനിപ്പിച്ചത്. രാധിക ആപ്‌തെ പറയുന്നു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Radhika apte about Rajanikanth.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam