»   » ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി റഹ്മാന്‍റെ മകള്‍, സിനിമയെക്കുറിച്ച് റഹ്മാന്‍ പറയുന്നു !!

ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി റഹ്മാന്‍റെ മകള്‍, സിനിമയെക്കുറിച്ച് റഹ്മാന്‍ പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയിലേക്ക് വരണമെന്ന് താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് റഹ്മാന്‍. ഒരു കാലത്ത് പ്രേക്ഷക മനസ്സില്‍ തരംഗമായി മാറിയ നടനായിരുന്നു റഹ്മാന്‍. ഇറങ്ങുന്ന സിനിമകളിലെല്ലാം താരമായി റഹ്മാന്‍ നിന്നിരുന്ന സമയം മലയാള സിനിമയിലുണ്ടായിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാം വരവില്‍ താരത്തെ തേടയെത്തിയിരുന്നതെല്ലാം പോലീസ് വേഷങ്ങളായിരുന്നു. ഡ്രീംസ്, ബ്ലാക്ക് തുടങ്ങിയ സിനിമകളിലൊക്കെ പോലീസായാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പോലീസ് വേഷത്തില്‍ റഹ്മാന്‍ തിളങ്ങിയ സിനിമ സംഭവിക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. ധ്രുവങ്ങള്‍ 16 ലൂടെയാണ് അക്കാര്യം സംഭവിച്ചത്.

മക്കള്‍ സിനിമയിലേക്ക് വരുമോ

മക്കള്‍ രണ്ടു പേര്‍ക്കും അഭിനയത്തില്‍ താല്‍പര്യമുണ്ട്. മികച്ച റോളുകള്‍ ലഭിച്ചാല്‍ ഇരുവരും സിനിമിലേക്കെത്തുമെന്ന് താരം പറയുന്നു. മികച്ച അവസരങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലൊന്നുമല്ല പക്ഷേ അവസരം തേടിയെത്തിയാല്‍ വിട്ടു കളയേണ്ടെന്ന നിലപാടിലാണ് ഇരുവരുമെന്നും താരം പറയുന്നു.

മമ്മൂട്ടിയുടെ മകനും റഹ്മാന്റെ മകളും നായികാ നായകന്‍മാരായി ഒരു സിനിമ

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് മലയാള സിനിമയിലെ തന്നെ യുവനിരയില്‍ ഏറെ ശ്രദ്ധേയനാണ. ദുല്‍ഖറിനോടൊപ്പം മകള്‍ നായികയായി എത്തുമോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്. എല്ലാം പ്ലാന്‍ ചെയ്യുന്നത് മുകളിലുള്ള ആളല്ലേ, എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ നല്ലതായിരുന്നുവെന്നും താരം പറയുന്നു.

മകള്‍ ദുല്‍ഖര്‍ ഫാനാണ്

മകള്‍ റുഷ്ദ ദുല്‍ഖര്‍ സല്‍മാന്റെ ഹാര്‍ഡ് കോര്‍ ഫാനാണെന്നും റഹ്മാന്‍ പറഞ്ഞു. എന്തായാലും പ്രേക്ഷകര്‍ ഉറ്റുനോക്കുകയാണ് ഇത്തരത്തിലൊരു സമാഗമത്തിനായി. ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന രണ്ട് താരങ്ങളുടെ മക്കള്‍ നായികാ നായകന്‍മാരായി ഒരു സിനിമ സംഭവിക്കുമോയെന്ന് കാത്തിരുന്ന് അറിയാം.

സിനിമയില്‍ സൗഹൃദങ്ങള്‍ കുറവാണ്

സിനിമയില്‍ തനിക്ക് സൗഹൃദങ്ങള്‍ ഇല്ലെന്നും ഷൂട്ടിങ്ങ് ഇല്ലാത്ത സമയത്ത് ഭാര്യയോടും മക്കളോടുമൊപ്പം സമയം ചെലവഴിക്കാനാണ് തനിക്കിഷ്ടമെന്നും റഹ്മാന്‍ പറഞ്ഞു.

English summary
Rahman is talking about his family.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam