ലോകപ്രശസ്ത സംവിധായകന്‍ ടറന്റീനോ ലോകഫ്രോഡ്: രാജീവ് രവി

By Aswathi

രാജീവ് രവി എന്ന സംവിധായകന്‍ ഛായാഗ്രഹകനപ്പുറം വളര്‍ന്നത് രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ മത്രമാണ്. ഇന്ത്യന്‍ സിനിമയിലെ മികച്ച കുറച്ച് ഛായാഗ്രഹന്മാരുടെ പേര് പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ രാജീവ് രവി എന്ന സംവിധായകന്റെ പേരും ഉണ്ടാകും.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമേ രാജീവ് സംവിധാനം ചെയ്തുള്ളൂ. അവ രണ്ടും മലയാള സിനിമകളില്‍ മികച്ച രണ്ട് ചിത്രങ്ങളില്‍ തന്നെ ഇടം നേടിയിരിക്കുന്നു. അന്നയും റസൂലും വരെ എത്തിയില്ലെങ്കിലും സ്റ്റീവ് ലോപ്പസും വിജയം തന്നെയാണ്.

rajeev-ravi-quentin-tarantino

സ്റ്റീവ് ലോപ്പസ് വാണിജ്യ വിജയം നേടാത്തതില്‍ ഒട്ടും വിഷമമില്ലെന്ന് പറഞ്ഞ രാജീവ് രവി സിനിമയ്ക്കകത്ത് തനിക്ക് ഇഷ്ടമില്ലാത്ത മൂന്ന് കഥാപാത്രങ്ങളെ കുറിച്ച് പറയുകയുണ്ടായി. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍, മണിരത്‌നം, ടറന്റിനോ എന്നിവര്‍ക്കെതിരെ രജീവ് രവി തുറന്നടിക്കുകയായിരുന്നു.

ലോക പ്രശസ്ത സംവിധായകനായ ക്വന്റിന്‍ ടറന്റീനോ ലോക ഫ്രോഡാണെന്നാണ് രാജീവ് രവി പറയുന്നത്. പള്‍പ്പ് ഫിക്ഷന്‍, റിസര്‍വോയര്‍ ഡോഗ്‌സ്, കില്‍ ബില്‍ എന്നീ ക്ലാസിക് ചിത്രങ്ങളിലൂടെ ഹോളിവുഡ് നവതരംഗം ഒരുക്കിയ സംവിധായകനാണ് ടറന്റീനോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X