ശ്രീനിവാസന്റെ സിനിമകളോട് ഭയങ്കര വെറുപ്പാണ്: രാജീവ് രവി

By Aswathi

മണിരത്‌നത്തിന്റെയും ടറാന്റീനോയുടെയും കാര്യമവിടെ നില്‍ക്കട്ടെ, മലയാളത്തില്‍ രാജീവ് രവിയ്ക്ക് ഏറ്റവും വെറുപ്പുള്ളത് ശ്രീനിവാസന്റെ സിനിമകളോടാണത്രെ. ശ്രീനിവാസന്റെ സിനിമകളോട് തനിക്ക് ഭയങ്കര വെറുപ്പാണെന്ന് രാജീവ് രവി പറഞ്ഞു.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

അന്നും ഇന്നും മിഡില്‍ക്ലാസിന്റെ ചില സംഗതികള്‍ എടുത്തിട്ട് ചൂഷണം ചെയ്യുകയാണ്. വല്ലാത്തൊരു ഡെക്കഡെന്റ് സംഭവമല്ലേ അദ്ദേഹം പറയുന്നത്. സമൂഹത്തിന് അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? വെറുതേ പാര്‍ട്ടിക്കാരെ കുറേ ചീത്ത പറഞ്ഞു. മറ്റു ചിലരെ കുറേ ചീത്ത പറഞ്ഞു. എന്നിട്ടതുകൊണ്ട് അയാള്‍ കുറേ പണമുണ്ടാക്കി വീട്ടില്‍ പോയിരുന്നു. അതുകൊണ്ടെന്ത്?

rajeev-ravi-sreenivasan

സ്‌ക്രിപ്റ്റ് തന്നെ എന്തിനാണെന്നാണ് രാജീവിന്റെ ചോദ്യം. ഒരു യഥാര്‍ത്ഥ ഫിലിം മോക്കറാണെങ്കില്‍, അവന്റെ തലയില്‍ സിനിമയുണ്ടെങ്കില്‍, അവന് തിരക്കഥയുടെ ആവശ്യമില്ല. 1,2,3 എന്നൊക്കെ പറഞ്ഞ് അവന്റെ തലയില്‍ ഒരു ധാരണമതി. വിട്ട് പോകാതിരിക്കാന്‍ എന്തെങ്കിലും എഴുതിവയ്ക്കാം.

അതല്ലാതെ ഒരു പേജ് എന്ന് പറഞ്ഞാല്‍ ഇത്രമിനിട്ട്, മൂന്ന് പേജ് ഒരു ദിവസം ഷൂട്ട് ചെയ്യണം, 90 പേജ് ആയിരിക്കണം ഒരു സ്‌ക്രിപ്റ്റ് എന്നൊക്കെ പറഞ്ഞുള്ള കണക്ക് സ്റ്റുഡിയോവിനുള്ളില്‍ കലാകാരന്മാരെ പൂട്ടിയിടുന്ന ഏര്‍പ്പാടാണ്. തിരക്കഥ കത്തിച്ചുകളഞ്ഞിട്ട് വേണം ഒരു സിനിമ എടുക്കാനിറങ്ങാന്‍- രാജീവ് രവി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X