ലാലേട്ടനൊപ്പം ചാക്കോച്ചനും ചേരും

അതേ, ഞാന്‍ പറഞ്ഞല്ലോ ഇനിയൊരു ചിത്രം ചെയ്യുകയാണെങ്കില്‍ ട്രാഫിക്കിനു മുകളില്‍ നില്‍ക്കണമെന്ന്. അങ്ങനെ നല്ല കഥയ്ക്കുള്ള അന്വേഷണത്തിലാണ് മുരളിഗോപി കഥ പറയുന്നത്. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന്റെ വിജയത്തോടെ മുരളിക്ക് മലയാളത്തില്‍ നല്ലൊരു പേരുണ്ടായിട്ടുണ്ട്. മുരളിയും എന്നെപോലെ രണ്ടാമത്തെ ചിത്രത്തിലൂടെയാണ് പേരെടുക്കുന്നത്.
മോഹന്‍ലാലിനു മാത്രം ചെയ്യാന്‍ പറ്റുന്നൊരു കഥയാണ് മുരളി പറഞ്ഞത്. മുരളിയും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. അടുത്ത വര്‍ഷത്തെ ഓണത്തിനായിരിക്കും ചിത്രം തിയറ്ററില്‍ എത്തുക.
ഉല്‍സവകാല ആഘോഷമായിരിക്കും ചിത്രം അല്ലേ?
ഞാന്‍ സംവിധാനം ചെയ്ത ട്രാഫികും മുരളി തിരക്കഥയെഴുതിയ ഈ അടുത്ത കാലത്തും ന്യൂ ജനറേഷന്‍ ചിത്രമായാണ് എല്ലാവരും വാഴ്ത്തുന്നത്. എന്നാല്‍ ഞങ്ങള്‍ ഒന്നിക്കുന്ന ലാല്‍ ചിത്രം ഒരേസമയം ലാലിന്റെ താരപരിവേഷവും അഭിനയവും മുതലാക്കുന്ന ചിത്രമായിരിക്കും. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് ഉണ്ടാക്കുന്ന ചിത്രം. ലാല്‍ ഫാന്‍സുകാര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്നു പറയാം.
ന്യൂ ജനറേഷന്‍ തരംഗത്തില്‍ നിന്നുമാറുകയാണോ?
ഒരിക്കലുമല്ല. ട്രാഫികിന്റെ അണിയറപ്രവര്‍ത്തര്‍ വീണ്ടും ഇത്തരമൊരു ചിത്രത്തിനായി ഒന്നിക്കുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് സഞ്ജയ് ബോബി തിരക്കഥയെഴുതി ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ ഉണ്ടാകും. പുതുമുഖങ്ങള്‍ക്കായിരിക്കും ഇതില്‍ പ്രാമുഖ്യം. കൂടാതെ ശങ്കര്‍രാമകൃഷ്ണന്‍ കഥയെഴുതി ഞാന്‍ സംവിധാനംചെയ്യുന്ന ഗോള്‍ഡും ലാല്‍ ചിത്രത്തിനു മുന്‍പേ ഒരുപക്ഷേ തുടങ്ങിയേക്കാം. വനിതാ അത്‌ലറ്റ്കളുടെ കഥയാണ് ഗോള്‍ഡില്‍ പറയുന്നത്. പൂര്‍മണായും ഫീമെയില്‍ ഓറിയന്റഡ് ചിത്രമെന്നു തന്നെ പറയാം.
ലാല്‍ ചിത്രം വൈകുമോ?
ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടി മുരളിഗോപി തിരക്കഥയെഴുതുകയാണ് ഇപ്പോള്‍. അത് പൂര്‍ത്തിയാകുമ്പോഴേക്കും എന്റെ ഹിന്ദി ട്രാഫിക്കും കഴിയും. അതോടെ ലാല്‍ ചിത്രം തുടങ്ങും.
ആദ്യപേജില്‍ More from Filmibeat


Click it and Unblock the Notifications











