മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടെന്ന് കരുതി ഒരു സിനിമയ്ക്കും പോയിട്ടില്ല! വെളിപ്പെടുത്തലുമായി പിഷാരടി!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരങ്ങിലൊരാളാണ് രമേഷ് പിഷാരടി. മിമിക്രി കലാകാരനായി സദസ്സിനെ ചിരിപ്പിച്ച് തുടങ്ങിയ താരമിപ്പോള്‍ സംവിധായകനായും അരങ്ങേറിയിരിക്കുകയാണ്. ജയറാമിനെ നായകനാക്കിയൊരുക്കിയ പഞ്ചവര്‍ണ്ണതത്തയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായൊരു സിനിമയുമാണ് അദ്ദേഹം എത്തിയത്. മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചത്. ഈ സിനിമയ്ക്ക് ശേഷമുള്ള അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം. മമ്മൂട്ടിയെ നായകനാക്കി പിഷാരടി സിനിമയൊരുക്കുന്നുവെന്ന തരത്തില്‍ ഒരിടയ്ക്ക് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നിജസ്ഥിതി വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തിയതോടെയാണ് ആ പ്രചാരണം അവസാനിച്ചത്.

രണ്ടാമത്തെ സിനിമയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും തന്നില്‍ നിന്നും പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷിക്കുമെന്നും അത് നല്‍കാന്‍ കഴിയുന്നിടത്താണ് വിജയമെന്നും താരം പറയുന്നു. രമേഷ് പിഷാരടിയുടെ സിനിമയെന്ന തരത്തിലാണ് പഞ്ചവര്‍ണ്ണതത്തയെ പലരും സമീപിച്ചത്. എന്നാല്‍ അതേ തരത്തിലായിരിക്കില്ല അടുത്ത സിനിമയെ സമീപിക്കുന്നത്. എന്ന് മാത്രമല്ല സിനിമ മോശമായാല്‍ ആളുകള്‍ തിയേറ്ററിലേക്ക് പോവുകയുമില്ല. നീണ്ട നാളത്തെ പ്രയ്തനത്തിനൊടുവിലാണ് ഒരു സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ധര്‍മ്മജനെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ചങ്കൂറ്റത്തോടെ ഏറ്റെടുത്തു

ചങ്കൂറ്റത്തോടെ ഏറ്റെടുത്തു

സ്‌കിറ്റുകള്‍ ചെയ്ത് വരുന്നതിനിടയിലാണ് പുതിയൊരു ചുവട് വെയ്പിലേക്ക് തിരിഞ്ഞത്. സ്വന്തമായി സ്‌ക്രിപ്‌റ്റെഴുതിയാണ് സ്‌കിറ്റുകളൊക്കെ ചെയ്യുന്നത്. ബാധ്യതകളും ഉത്തരവാദിത്തവും കൂടുകയാണെന്ന് വ്യക്തമായി മനസ്സിലാക്കിയതിന് ശേഷമാണ് സ്വന്തമായി സിനിമയെന്ന ആശയവുമായി മുന്നേറിയത്. വ്യത്യസ്തമായിരിക്കണം തന്റെ സിനിമയെന്ന കാര്യത്തില്‍ തുടക്കത്തിലെ നിര്‍ബന്ധനയുണ്ടായിരുന്നു. നേരത്തെ തയ്യാറാക്കിയ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയാണ് ചെയ്തത്.

നായകന്റെ ജോലി

നായകന്റെ ജോലി

തന്റെ സുഹൃത്ത് ചെയ്യുന്ന സിനിമയ്ക്ക് ഈ കഥയുമായി സാമ്യം തോന്നിയപ്പോഴാണ് കഥയൊന്ന് മാറ്റിപ്പിടിച്ചത്. നായകന് ജോലിയൊന്നും സെറ്റായിട്ടുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് വിഷ്ണു ഉണ്ണിക്കൃഷ്ണ്‍ യൂബര്‍ വിളിച്ച കാര്യം പറഞ്ഞത്. ഗള്‍ഫില്‍ നിന്നും വന്ന ഒരാള്‍ അമ്മയ്ക്ക് വയ്യാത്തത് കാരണം തിരിച്ചുപോവാനാവാതെ നില്‍ക്കുകയായിരുന്നു. പശുവും പട്ടിയുമൊക്കയുള്ളതിനാല്‍ അവയെ ഒന്നും നോക്കാനാളെ കിട്ടുന്നില്ല. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം. അങ്ങനെയിരിക്കെയാണ് ജീവികള്‍ വീട്ടിലേക്ക് വന്നുകയറിയാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിച്ചത്. തനിക്കും നേരത്തേ ഇത്തരത്തിലൊരു ശീലം ഉണ്ട്.

തമാശയെക്കുറിച്ച് പറഞ്ഞു

തമാശയെക്കുറിച്ച് പറഞ്ഞു

സിനിമാമേഖലയില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അതില്‍ കുറേ മിമിക്രി തമാശകളുണ്ടെന്നായിരുന്നു പലരും പറഞ്ഞത്. തന്റെ സിനിമയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഇത്തരത്തിലൊരു പ്രതീക്ഷയുണ്ട്. അവരെ തൃപ്തിപ്പെടുത്തുകയെന്നത് നിര്‍ബന്ധമാണ്. 18 വര്‍ഷമായി തന്റെ മിമിക്രി കണ്ടാണ് ഇവരൊക്കെ തിയേറ്ററുകളിലേക്കെത്തുന്നത്. ഫസ്റ്റ് ഹാഫ് വരെ ഇങ്ങനെ പോകട്ടെയെന്നും സിനിമ തീരുന്നതിന് തൊട്ടുമുന്‍പ് മെലഡി ഉള്‍പ്പടുത്തിയതൊക്കെ റിസ്‌ക്കാണ്.

നിര്‍മ്മാതാവിനോട് നീതി പുലര്‍ത്തുക

നിര്‍മ്മാതാവിനോട് നീതി പുലര്‍ത്തുക

മണിയന്‍പിള്ള രാജുവായിരുന്നു ചിത്രം നിര്‍മ്മിച്ചത്. സിനിമയുടെ പ്രമേയം കേട്ടപ്പോള്‍ തന്നെ അദ്ദേഹം നിര്‍മ്മിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. സിനിമയോടുള്ള ആഗ്രഹം തന്നെയാണ് നിര്‍മ്മാതാവിനെ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്. മറ്റൊരാളുടെ പൈസയെടുത്ത് സിനിമ ചെയ്യുമ്പോള്‍ അത് തിരിച്ചുപിടിക്കാന്‍ നോക്കണം. തന്നെക്കൊണ്ടാവുന്നത് പോലെ അത്തരത്തില്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പിഷാരടി പറയുന്നു.

ധര്‍മ്മജനെ പറ്റിച്ച് യാത്രാവിവരണം

ധര്‍മ്മജനെ പറ്റിച്ച് യാത്രാവിവരണം

ധര്‍മ്മജനോട് പറയാതെയാണ് അത് ചെയ്തത്. എയര്‍പോര്‍ട്ടില്‍ വെച്ച് അവന്‍ സഹായം ചെയ്തതാണ്. താന്‍ ഇത് ഷൂട്ട് ചെയ്യുന്നുണ്ടെന്ന് അവനറിഞ്ഞിരുന്നില്ല. അവസാന നിമിഷമാണ് അത് സഞ്ചാരമായി രൂപപ്പെടുത്തിയത്. പെട്ടിയെടുക്കാനായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും താന്‍ പറഞ്ഞിരുന്നു. സ്റ്റേജില്‍ കരുന്നതിന് മുന്‍പാണ് പണി വരുന്നുണ്ടെന്ന് അവനോട് പറഞ്ഞത്. നീയെന്ത് വേണേലും ചെയ്‌തോയെന്നായിരുന്നു അവന്‍ പറഞ്ഞത്.

മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാലും മമ്മൂട്ടിയും

പ്രേക്ഷകരാണ് കലാകാരന്‍മാരെ വളര്‍ത്തുന്നത്. ഇന്നുവരെയുള്ള ദജീവിതത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും നന്നാവട്ടെയെന്ന് വിചാരിച്ച് ഒരു സിനിമയ്ക്കും കയറിയിട്ടില്ല. രണ്ടര മണിക്കൂര്‍ എന്റര്‍ടൈനറാവുമെന്നുറപ്പുണ്ടെങ്കിലേ താന്‍ സിനിമ കാണൂവെന്ന് പിഷാരടി പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്ളത് കൊണ്ട് മാത്രം ഒരു സിനിമയ്ക്കും താന്‍ ടിക്കറ്റെടുത്തിട്ടില്ല. താരങ്ങളും കുടുംബവും രക്ഷപ്പെടട്ടെയെന്ന് കരുതിയല്ല ഒരു പ്രേക്ഷകനും സിനിമയ്‌ക്കെത്തുന്നത്. അവരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയെടുക്കാനാണ് ശ്രമിക്കുന്നതെന്നും പിഷാരടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X