»   » താനൊരു പുരുഷ വിരോധിയല്ല,കൂട്ടുകാര്‍ ഉള്ളത് കൊണ്ട് ഒറ്റപ്പെടുകയുമില്ല! വിവാഹത്തെ കുറിച്ച് രഞ്ജിനി

താനൊരു പുരുഷ വിരോധിയല്ല,കൂട്ടുകാര്‍ ഉള്ളത് കൊണ്ട് ഒറ്റപ്പെടുകയുമില്ല! വിവാഹത്തെ കുറിച്ച് രഞ്ജിനി

Posted By: Teresa John
Subscribe to Filmibeat Malayalam

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലുടെ മലയാളികള്‍ക്ക് പരിചിതമായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. മലയാളത്തില്‍ ഇംഗ്ലീഷ് വാക്കുകള്‍ കലര്‍ത്തി മംഗ്ലീഷില്‍ സംസാരിക്കാന്‍ മലയാളികളെ പഠിപ്പിച്ചത് രഞ്ജിനി ഹരിദാസാണെന്ന് പറയാം. തന്റെ ശൈലിയില്‍ കാര്യങ്ങളെ അവതരിപ്പിക്കുന്നതാണ് രഞ്ജിനിയുടെ സ്റ്റൈയില്‍.

ഐശ്വര്യ റായിയുടെയും അഭിഷേകിന്റെയും കുടുംബത്തില്‍ പുതിയ വിശേഷം!ന്യൂയോര്‍ക്കില്‍ പോയ്ത ഇതിനായിരുന്നു!!

'മോഹന്‍ലാലിന്റെ മകള്‍' വിവാഹിതയാകുന്നു,പ്രണയം തളിര്‍ക്കുന്നത് സിനിമ ചിത്രീകരണത്തിനിടെ!

പരസ്യമായി തന്റെ നിലപാടുകള്‍ പറയുന്നതാണ് എല്ലാവരില്‍ നിന്നും രഞ്ജിനിയെ വ്യത്യസ്തയാക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും വിവാദങ്ങള്‍ വഴി വെക്കുന്നതാണ് പതിവ്. ഇപ്പോള്‍ രഞ്ജിനി അമ്മയായി എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നതിന് പിന്നാലെ വിവാഹത്തെ കുറിച്ച് തന്റെ കാഴ്ചപ്പാട് രഞ്ജിനി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈയിലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി വിവാഹമടക്കമുള്ള കാര്യത്തെ കുറിച്ച് തുറന്ന് പറയുന്നത്.

രഞ്ജിനി ഹരിദാസിന്റെ വിവാഹം


അവതാരകയായ രഞ്ജിനി ഹരിദാസിന്റെ വിവാഹം എന്നാണെന്നുള്ള കാര്യം അറിയാനുള്ള ആകാംഷ പലരും പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്കുള്ള ചുട്ട മറുപടി രഞ്ജിനി തന്നെ കൊടുക്കാറാണ് പതിവ്.

താനൊരു പുരുഷ വിരോധിയല്ല

രഞ്ജിനി ഹരിദാസ് ഒരു പുരുഷ വിരോധിയാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ താനങ്ങനെ അല്ലെന്നും തന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ ആണ്‍കുട്ടികളാണന്നുമാണ് രഞ്ജിനി പറയുന്നത്.

തെറ്റ് എവിടെ കണ്ടാലും പ്രതികരിക്കും

രഞ്ജിനി ഹരിദാസിനെ വ്യത്യസ്ത ആക്കുന്ന കാര്യം ഇതാണ്. തെറ്റ് കണ്ടാല്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പ്രതികരിക്കുന്ന ആളാണ് രഞ്ജിനി. എന്നാല്‍ താനൊരു പുരുഷ വിരോധിയാണെന്ന് അതില്‍ നിന്നും മനസിലാക്കരുതെന്നും രഞ്ജിനി പറയുന്നു.

വിവാഹം എന്ന ഏര്‍പ്പാടില്‍ താല്‍പര്യമില്ല


രഞ്ജിനി വിവാഹം കഴിക്കില്ലെന്നും 32-ാമത്തെ വയസില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കും എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഇതുവരെയും വിവാഹം കഴിക്കുന്ന ഏര്‍പ്പാടിനോട് തനിക്ക് താല്‍പര്യമില്ലെന്ന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.

കൂട്ടുകാര്‍ ഉണ്ട്, ഒറ്റപ്പെടില്ല

തന്നെ വിവാഹം കഴിപ്പിക്കാന്‍ അമ്മ പോലും നിര്‍ബന്ധിപ്പിക്കാറില്ല. കാരണം വിവാഹം കഴിഞ്ഞാല്‍ താന്‍ നന്നായി പോവുമെന്ന് അവര്‍ക്ക് വിശ്വാസമില്ല. മാത്രമല്ല ഒരുപാട് കൂട്ടുകാര്‍ ഉള്ളതിനാല് ജീവിതത്തില്‍ ഞാന്‍ ഒറ്റപ്പെടില്ലെന്നാണ് രഞ്ജിനി പറയുന്നത്.

വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്

തന്നെ മനസിലാക്കുന്ന ഒരാളെ കിട്ടിയാല്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് രഞ്ജിനിയുടെ അഭിപ്രായം. താന്‍ സെന്‍സിറ്റീവായ ഒരു പെണ്‍കുട്ടിയാണെന്നും രഞ്ജിനി പറയുന്നു.

എന്റെ ലോകം ഇതാണ്

തന്റെ ഫാമിലിയും വളര്‍ത്തുമൃഗങ്ങളുമാണ് തനിക്ക് പ്രിയപ്പെട്ടവ. അത് തിരിച്ചറിഞ്ഞ് സന്തോഷത്തോടെ സ്വീകരിക്കാന്‍ കഴിയുന്ന ആണ്‍ തുണ വന്നാല്‍ തന്റെ വിവാഹം നടക്കുമെന്നാണ് രഞ്ജിനി പറയുന്നത്.

എന്തും തുറന്ന് പറയും


എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ അതിന്റെ വരും വരായ്മകളൊന്നും നോക്കാതെ തുറന്ന് പറയുന്നതാണ് തന്‍െ സ്വാഭവം. അതിനൊക്കെ തനിക്ക് ഒരുപാട് പരിഹാസങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു.

ഉറക്കെ സംസാരിക്കുന്ന കാര്യങ്ങള്‍

സ്ത്രീകളുടെയും മിണ്ടാപ്രാണികളുടെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെയും കാര്യത്തില്‍ താന്‍ ശബ്ദമുയര്‍ത്തി സംസാരിച്ചിരുന്നു. അതിനിടെ തന്നെ ട്രാന്‍സ് ജെന്‍ഡറായി കണ്ടവരുണ്ടെന്നും മനുഷ്യത്വത്തിന് മുന്നില്‍ അതൊന്നും താന്‍ കാര്യമാക്കാറില്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നു.

കുഞ്ഞിനെ ദത്തെടുത്തു

മുമ്പ് തന്റെ 32-ാം വയസില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന് രഞ്ജിനി പറഞ്ഞിരുന്നു.ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രഞ്ജിനി ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു.

English summary
Ranjini Haridas about marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam