twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; പ്രേമം വിഷയത്തില്‍ രഞ്ജിനി ഹരിദാസ്

    By Aswini
    |

    പ്രേമം എന്ന സിനിമയ്ക്ക് നേരെ വിവാദത്തിനു മേലെ വിവാദമാണ്. സിനിമയില്‍ പുകവലിയ്ക്കുന്നതും കള്ളുകുടിയ്ക്കുന്നതും കുട്ടികയളില്‍ മോശമായ സന്ദേശം എത്തിയ്ക്കുമെന്ന് ഡി ജി പി സെന്‍കുമാര്‍ ആരോപിച്ചതിനെതിരെ പല സിനിമാ പ്രമുഖരും രംഗത്തെത്തിയിരുന്നു.

    ഇപ്പോഴിതാ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും. എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് രഞ്ജിനി പറയുന്നത്. ഈ വര്‍ഷത്തെ ഓണാഘോഷത്തിന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രേമത്തിലെ നിവിന്‍ പോളി സ്‌റ്റൈല്‍ അനുകരിച്ചതിനെ കുറിച്ചും മറ്റും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി ഹരിദാസ് പറയുന്നു. തുടര്‍ന്ന് വായിക്കൂ...

    സിനിമയെ കുറ്റപ്പെടുത്തരുത്

    എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; പ്രേമം വിഷയത്തില്‍ രഞ്ജിനി ഹരിദാസ്

    എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തരുതെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ആഘോഷങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും സിനിമാ പ്രചോദനം പലപ്പോഴും ആഘോഷങ്ങളില്‍ കടന്നുവരാറുണ്ടെന്നും രഞ്ജിനി പറഞ്ഞു.

    തെറ്റും ശരിയും തിരിച്ചറിയണം

    എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; പ്രേമം വിഷയത്തില്‍ രഞ്ജിനി ഹരിദാസ്

    തെറ്റ് എന്തായാലും അത് മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നത് നല്ലതല്ല. അതില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. സിനിമ ആയാലും മറ്റെന്തു തന്നെ ആയാലും നല്ലതും ചീത്തയും തിരിച്ചരിയാനുള്ള വിവേകമാണ് വേണ്ടത്. നല്ലതിനെ ഉള്‍ക്കൊള്ളുകയും ചീത്തയെ തള്ളുകയും ചെയ്യുക. കോളജിലെ കുട്ടികള്‍ക്ക് ഉതൊക്കെ ഉള്‍ക്കൊള്ളാനുള്ള പ്രായം ആയിട്ടുണ്ട്

    ആഘോഷിക്കട്ടെ

    എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; പ്രേമം വിഷയത്തില്‍ രഞ്ജിനി ഹരിദാസ്

    ആഘോഷത്തിന്റെ ഭാഗമായി അവര്‍ എന്തെങ്കിലും ചെയ്‌തോട്ടെ. ഇതിനു മുന്‍പും ഇത്തരം ആഘോഷങ്ങളൊക്കെ നടക്കുന്നുണ്ടായിരുന്നു. ആ കാലത്തെ സിനിമകളുടെ പ്രതിഫലനങ്ങള്‍ അന്നത്തെ ആഘോഷങ്ങളിലും ഉണ്ടായിരുന്നു. അന്നൊന്നും സോഷ്യല്‍മീഡിയയും വാര്‍ത്താമാധ്യമങ്ങളും ഇത്രത്തോളം വലുതായിട്ടില്ല. അതുകൊണ്ടാകാം അതൊക്കെ വലിയ സംഭവമായി കൊട്ടിഘോഷിക്കപ്പെടാതെ പോയതെന്ന് രഞ്ജിനി പറഞ്ഞു.

    നിവിന്‍ പോളി സ്‌റ്റൈല്‍

    എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; പ്രേമം വിഷയത്തില്‍ രഞ്ജിനി ഹരിദാസ്

    സിനിമയില്‍ മാത്രമല്ല പുതിയ ഫാഷന്‍ കണ്ടാല്‍ അതുപോലെ വസ്ത്രം വാങ്ങാനും ധരിക്കാനും മിക്കവരും ഇഷ്ടപ്പെടുന്നുണ്ട്. ഒരു സിനിമ കാരണമാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയതെന്ന് പറയുന്നതിനോട് എനിക്കു യോജിക്കാന്‍ സാധിക്കില്ല- രഞ്ജി പറഞ്ഞു.

    അതിലെന്ത് തെറ്റ്

    എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; പ്രേമം വിഷയത്തില്‍ രഞ്ജിനി ഹരിദാസ്

    സിനമാസ്‌റ്റൈലില്‍ ആഘോഷങ്ങള്‍ നടത്തുന്നതിലും അതുപോലെ വസ്ത്രം ധരിക്കുന്നതിലുമൊക്കെ തെറ്റ് ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല.

    സിനിമ സിനിമയാണ്, ജീവിതം ജീവിതവും

    എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; പ്രേമം വിഷയത്തില്‍ രഞ്ജിനി ഹരിദാസ്

    സിനിമയ്ക്ക് അതിന്റേതായ സ്വാതന്ത്ര്യം ഉണ്ട്. സിനിമ സിനിമയാണെന്നും ജീവിതം ജിവിതമാണെന്നും തിരിച്ചറിയാനുള്ള ബോധമാണ് എല്ലാവര്‍ക്കും വേണ്ടത്. ആ ബുദ്ധി ഇല്ലാത്തത് ആരുടെ പ്രശ്‌നമാണ്. അതാണ് ഇവിടെ ചിന്തിക്കേണ്ടത്.

    നിയന്ത്രിക്കേണ്ടത്

    എല്ലാത്തിനും സിനിമയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല; പ്രേമം വിഷയത്തില്‍ രഞ്ജിനി ഹരിദാസ്

    ഓണാഘോഷത്തിന്റെ ആ ഒരു എക്‌സൈറ്റ്‌മെന്റില്‍ ചെയ്യുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നതെല്ലാം. അപകടം ഒരിക്കലും മനഃപൂര്‍വം ഉണ്ടാക്കിയതായിരിക്കില്ല. പക്ഷേ അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. അപകടം നടന്ന സമയം വിദ്യാര്‍ഥികള്‍ കള്ള് കുടിച്ചിട്ടാണോ വണ്ടി ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. അങ്ങനെ ആണെങ്കില്‍ അത് തെറ്റാണ്. അത്തരം കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണ്- രഞ്ജിനി പറഞ്ഞു

    English summary
    Ranjini Haridas response on Premam issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X