»   » ഒരിക്കലും നീ ഒരു താരമാകാന്‍ പാടില്ല; അനൂപിന് രഞ്ജിത്ത് നല്‍കിയ ഉപദേശം

ഒരിക്കലും നീ ഒരു താരമാകാന്‍ പാടില്ല; അനൂപിന് രഞ്ജിത്ത് നല്‍കിയ ഉപദേശം

Written By:
Subscribe to Filmibeat Malayalam

ഒരു ജന്മത്തില്‍ തന്നെ പല ജന്മങ്ങളായി ജീവിയ്ക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് അഭിനേതാക്കാളെന്ന് അനൂപ് മേനോന്‍. ഒരിടത്ത് പാവയും മറ്റൊരിടത്ത് കരിങ്കുന്നം സിക്‌സസും മറ്റൊരിടത്ത് പത്ത് കല്‍പനകളുമൊക്കെയാകുമ്പോള്‍... പല പല വേഷങ്ങള്‍ കെട്ടുകയാണ്.

അതേ സമയം സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ വളരെ സെലക്ടീവാണെന്നും അനൂപ് മേനോന്‍ പറഞ്ഞു. തേടിവരുന്ന പത്ത് കഥകളില്‍ രണ്ടെണ്ണമാണ് തിരഞ്ഞെടുക്കുന്നത്.

 anoo-menon-renjith

തിരക്കഥ എന്ന ചിത്രം കഴിഞ്ഞ് പോകുമ്പോള്‍ രഞ്ജിയേട്ടന്‍ (രഞ്ജിത്ത്) എന്നോട് പറഞ്ഞു, താങ്കളൊരു താരമാകാതിരിക്കട്ടെ, എപ്പോഴും ഒരു നല്ല നടനാകാന്‍ കഴിയട്ടെ. അതിനാണ് താനെന്നും ശ്രമിയ്ക്കുന്നത് എന്ന് അനൂപ് പറയുന്നു.

താരം ആകുക എന്നത് ഒരിക്കലും മോശപ്പെട്ട കാര്യമല്ല എന്നും അനൂപ് മേനോന്‍ പറഞ്ഞു. ഒരുപാട് കഠിനാധ്വാനത്തിന്റെ ഫലമാണ് ഒരു താരം. നന്നായി ഡാന്‍സ് ചെയ്യുന്ന, നന്നായി ഫൈറ്റു ചെയ്യുന്ന, അതിനൊക്കെ അപ്പുറം നല്ലൊരു അഭിനേതാവും ആയിരിക്കണം താരം. എനിക്കതിനൊന്നുമുള്ള കഴിവില്ല. എന്നെ സംബന്ധിച്ച് നന്നായി അഭിനയിക്കാന്‍ ശ്രമിയ്ക്കുക എന്നതാണ് കാര്യം- അനൂപ് പറഞ്ഞു.

ഞാന്‍ മോശപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കില്ല, മോശപ്പെട്ട കാര്യങ്ങള്‍ പറയില്ല; അനൂപ് മേനോന്‍

English summary
Ranjith's advice to Anoop Menon; Be a good actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X