സിനിമയോടുള്ള ദുല്‍ഖറിന്റെ പാഷന്‍ അപാരമെന്ന് രഞ്ജിത്ത്

By Aswathi

ന്യൂ ജനറേഷന്‍ ഹീറോ എന്ന ദുല്‍ഖര്‍ സല്‍മാനെ രഞ്ജിത്ത് ഒന്ന് മാറ്റിവരയ്ക്കുകയാണ് 'ഞാന്‍' എന്ന പുതിയ ചിത്രത്തിലൂടെ. ദുല്‍ഖര്‍ എന്ന അഭിനേതാവിനെ രഞ്ജിത്തിന് അടുത്തറിയാന്‍ കഴിഞ്ഞതും ഞാനിന്റെ സെറ്റില്‍ വച്ചു തന്നെ.

അതുകൊണ്ടാണല്ലോ സിനിമയോടുള്ള ദുല്‍ഖറിന്റെ പാഷന്‍ അപാരമാണെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞത്. ഇനിയും ഇനിയും മെച്ചടപ്പെടാനും നടനെന്ന മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനും നടത്തേണ്ടുന്ന പരിശ്രമങ്ങളെ കുറിച്ച് ഉറച്ച ബോധ്യമുള്ള ശുദ്ധമനസ്സുണ്ട് ദുല്‍ഖര്‍ സല്‍മാനെന്നാണ് രഞ്ജിത്ത് പറയുന്നത്.

dulquar-ranjith

ഒന്നിനെയും നിസാരമായി കാണാത്ത ചെറുപ്പക്കാരന്‍, ഈ വേഷം എന്തിന് എന്നെ ഏല്‍പിച്ചു എന്ന് ദുല്‍ഖര്‍ ചോദിച്ചിരുന്നുവത്രെ. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ അതിനുത്തരം നല്‍കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞു, ഈ സിനിമ നല്ലതായിരിക്കും. എന്റെ പ്രകടനം നന്നായോ എന്ന ഉത്കണ്ഠ മാത്രമേ എനിക്കുള്ളൂ എന്ന്. ആ സത്യസന്ധതയും നിഷ്‌കളങ്കയുമാണത്രെ ദുല്‍ഖറിലേക്ക് രഞ്ജിത്തിനെ ആകര്‍ഷിച്ചത്.

ടി പി രാജീവിന്റെ 'കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഞാന്‍'. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായി ദുല്‍ഖര്‍ സല്‍മാന്‍ കെ ടി എന്‍ കൊട്ടൂരിനെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിനെ സംബന്ധിച്ച് തുടക്കം മുതലുള്ള വാര്‍ത്ത.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X