»   » രാജീവ് രവിയുടെ കമ്മട്ടിപ്പാടം, സെറ്റിലെ ദുല്‍ഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ബോളിവുഡ് നടി

രാജീവ് രവിയുടെ കമ്മട്ടിപ്പാടം, സെറ്റിലെ ദുല്‍ഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ബോളിവുഡ് നടി

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍, രാജീവ് രവി കൂട്ടുക്കെട്ടിലെ കമ്മട്ടിപാടത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. എണ്‍പതുകളിലെ കഥയാണ് ചിത്രം പറയുന്നത്. പുതുമുഖങ്ങളായി രണ്ട് പേര്‍ എത്തുന്നതായി പറഞ്ഞിരുന്നു. ഷോണ്‍ റോമിയും അമല്‍ഡ ലിസും. എന്നാല്‍ ഇവര്‍ കൂടാതെ മറ്റൊരു നടി കൂടി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോളിവുഡ് നടി രസിക ദുഗാല്‍.

നടിയുടെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ്. പൂനെ ഫിലിം സിറ്റിയില്‍ തൻറെ സീനയറായി പഠിച്ച രാജീവ് രവിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നതായും നടി പറയുന്നു. ദുല്‍ഖര്‍-രാജീവ് ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവം രസിക പങ്കു വയ്ക്കുന്നു. തുടര്‍ന്ന് വായിക്കൂ...

രാജീവ് രവിയുടെ കമ്മട്ടിപ്പാടം, സെറ്റിലെ ദുല്‍ഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ബോളിവുഡ് നടി

ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഇന്ത്യന്‍ ജെര്‍മ്മന്‍ ഡ്രാമകളിലും അഭിനയിച്ച രസിക ദുഖല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചത് ഷ്യാ, കിസ എന്നീ ചിത്രങ്ങളിലാണ്.

രാജീവ് രവിയുടെ കമ്മട്ടിപ്പാടം, സെറ്റിലെ ദുല്‍ഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ബോളിവുഡ് നടി

അന്‍വര്‍ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

രാജീവ് രവിയുടെ കമ്മട്ടിപ്പാടം, സെറ്റിലെ ദുല്‍ഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ബോളിവുഡ് നടി

രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ കൂടെ പ്രധാന വേഷത്തില്‍ എത്തുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധായകന്‍ രാജീവ് രവിയുടെ ജൂനിയറായാണ് രസിക പഠിച്ചത്. രാജീന് രവി ചിത്രത്തില്‍ ഒരു അവസരത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും നടി പറയുന്നു.

രാജീവ് രവിയുടെ കമ്മട്ടിപ്പാടം, സെറ്റിലെ ദുല്‍ഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ബോളിവുഡ് നടി

ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ ലൊക്കേഷനില്‍ എത്തുമ്പോള്‍ തനിക്ക് നല്ല പേടിയായിരുന്നുവെന്ന് രസിക പറയുന്നു.

രാജീവ് രവിയുടെ കമ്മട്ടിപ്പാടം, സെറ്റിലെ ദുല്‍ഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ബോളിവുഡ് നടി

ദുല്‍ഖറിനെ കുറിച്ച് മുമ്പ് കേട്ടിട്ടുണ്ട്. ചിത്രീകരണ സമയത്തിലെ ദുല്‍ഖറിന്റെ ആത്മാര്‍ത്ഥത കണ്ട് ശരിക്കും അത്ഭുതം തോന്നിയതായും നടി പറയുന്നു.

രാജീവ് രവിയുടെ കമ്മട്ടിപ്പാടം, സെറ്റിലെ ദുല്‍ഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ബോളിവുഡ് നടി

അഭിനയിക്കുന്ന സമയത്ത് ദുല്‍ഖറിന്റെ ഭാഗത്ത് നിന്ന് തനിക്ക് നല്ല സപ്പോര്‍ട്ടായിരുന്നു. എല്ലാവരുടെ കാര്യത്തിലും ശ്രദ്ധിക്കുന്ന ആളാണെന്നും ദുല്‍ഖറിനൊപ്പമുള്ള അഭിനയം മനോഹരമായിരുന്നുവെന്നും നടി പറയുന്നു.

രാജീവ് രവിയുടെ കമ്മട്ടിപ്പാടം, സെറ്റിലെ ദുല്‍ഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ബോളിവുഡ് നടി

ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും താനും സുഹൃത്തുക്കളായെന്നും രസിക പറയുന്നു.

English summary
Rasika Dugal to debut with a Dulquer Salmaan movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam