»   » ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍ത്തിവയ്ക്കാന്‍ കാരണം മഴ മാത്രമല്ല; അമല്‍ പറയുന്നു

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍ത്തിവയ്ക്കാന്‍ കാരണം മഴ മാത്രമല്ല; അമല്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുഃനരാരംഭിയ്ക്കുകയാണ്. മഴകാരണം ചിത്രീകരണം നിര്‍ത്തിവച്ചു എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍.

എന്നാല്‍ മഴമാത്രമല്ല, അനിയോജ്യമായ ഷൂട്ടിങ് ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാത്തതും ഷൂട്ടിങ് മാറ്റിവയ്ക്കാന്‍ കാരണമായിരുന്നു എന്ന് സംവിധായകന്‍ അമന്‍ നീരദ് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍ത്തിവയ്ക്കാന്‍ കാരണം മഴ മാത്രമല്ല; അമല്‍ പറയുന്നു

ഔട്ട്‌ഡോര്‍ ഷൂട്ടിംഗിന് മഴ പലപ്പോഴും തടസം സൃഷ്ടിച്ചു. പിന്നെ ചില സീനുകള്‍ക്ക് പറ്റിയ ലൊക്കേഷന്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടുമുണ്ടായിരുന്നു. ഇതിനാലൊക്കെ ഒരു ഇടവേള അനിവാര്യമാവുകയായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍ത്തിവയ്ക്കാന്‍ കാരണം മഴ മാത്രമല്ല; അമല്‍ പറയുന്നു

മുന്നോട്ടുള്ള ചിത്രീകരണത്തിന് ആവശ്യമായ സ്‌പോട്ടുകളെല്ലാം കണ്ടെത്തിക്കഴിഞ്ഞു. നിര്‍ത്തിവച്ച ഷൂട്ടിംഗ് നാളെ (മെയ് 16) പുഃനരാരംഭിക്കും.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍ത്തിവയ്ക്കാന്‍ കാരണം മഴ മാത്രമല്ല; അമല്‍ പറയുന്നു

ലൊക്കേഷനുകളിലെല്ലാം ധാരാളം ആളുകള്‍ വരുന്നുണ്ട്. പലപ്പൊഴും വലിയ ആള്‍ക്കൂട്ടം. പക്ഷേ അവര്‍ നമ്മളെ ബുദ്ധിമുട്ടിക്കുന്നില്ല. പ്രദേശവാസികളുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നത്- അമല്‍ നീരദ് പറഞ്ഞു

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍ത്തിവയ്ക്കാന്‍ കാരണം മഴ മാത്രമല്ല; അമല്‍ പറയുന്നു

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ഷിബിന്‍ ഫ്രാന്‍സിസ് ആണ്. നേരത്തെ അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിന് വേണ്ടി ദുല്‍ഖറും അമലും ഒന്നിച്ചിട്ടുണ്ട്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം നിര്‍ത്തിവയ്ക്കാന്‍ കാരണം മഴ മാത്രമല്ല; അമല്‍ പറയുന്നു

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികാനിരയിലെത്തിയ അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. നേരത്തെ ചാര്‍ലി എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും കഴിയാത്തതിലെ വിഷമം ഇതിലൂടെ മാറും

English summary
Reason behind the break of Amal Neerad - Dulquer Salmaan film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam