ഒരു സിനിമയോട് നോ പറയുക എളുപ്പമല്ല, എന്നിട്ടും വന്നത് ദുല്‍ഖറിന് വേണ്ടി; സായി പല്ലവി
മലയാളി മനസ്സില്‍ ഇപ്പോഴും സായി പല്ലവി മലരാണ്. പ്രേമം എന്ന ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഒരുപാട് അവസരങ്ങള്‍ വന്നെങ്കിലും 'മലര്‍ ഇഫക്ട്' മാറാത്തതിനാല്‍ എല്ലാത്തിനോടും 'നോ' പറയേണ്ടി വന്നു.
ഒരു സിനിമ വേണ്ട എന്ന് പറയുക അത്ര എളുപ്പമല്ലെന്ന് സായി പല്ലവി പറയുന്നു. അതില്‍ പല ചിത്രങ്ങളിലും എന്റെ ഇഷ്ടനടന്മാരും സംവിധായകരുമാണെന്നിരിക്കെ 'നോ' പറയുക പ്രയാസമാണ്. എന്നിട്ടും ഇപ്പോള്‍ തിരിച്ചു വന്നത് ദുല്‍ഖര്‍ സല്‍മാന് വേണ്ടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സായി പല്ലവി പറഞ്ഞു.

ഒരു സിനിമയോട് നോ പറയുക എളുപ്പമല്ല, എന്നിട്ടും വന്നത് ദുല്‍ഖറിന് വേണ്ടി; സായി പല്ലവി
ഒരുപാട് സിനിമകളോട് എനിക്ക് 'നോ' പറയേണ്ടി വന്നിട്ടുണ്ട്. പ്രേക്ഷകരും ഞാനും മലര്‍ ഇഫിക്ടില്‍ നിന്നും മാറിയില്ല എന്നതാണ് കാര്യം. ഒരു സിനിമ വേണ്ട എന്ന് പറയുക അത്ര എളുപ്പമല്ല. അതില്‍ പല ചിത്രങ്ങളിലും എന്റെ ഇഷ്ടനടന്മാരും സംവിധായകരുമാണെന്നിരിക്കെ 'നോ' പറയുക പ്രയാസമാണ്.

ഒരു സിനിമയോട് നോ പറയുക എളുപ്പമല്ല, എന്നിട്ടും വന്നത് ദുല്‍ഖറിന് വേണ്ടി; സായി പല്ലവി
എന്നിട്ടും ഇപ്പോള്‍ തിരിച്ചുവരനുള്ള പ്രധാന കാരണങ്ങളിലൊന്ന് തീര്‍ച്ചയായും ദുല്‍ഖര്‍ സല്‍മാനാണ്. നടന്റെ സൗന്ദര്യമാണ്. എന്റെ അനുജത്തിയുടെയും ഇഷ്ട നടനാണ് ദുല്‍ഖര്‍.

ഒരു സിനിമയോട് നോ പറയുക എളുപ്പമല്ല, എന്നിട്ടും വന്നത് ദുല്‍ഖറിന് വേണ്ടി; സായി പല്ലവി
രണ്ടാമത്തെ കാരണം സംവിധായകന്‍ സമീര്‍ താഹിര്‍ ആണ്. സമീറിക്കയുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടു. സംവിധായകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ബോള്‍ഡ്‌നസ്സ് എനിക്കിഷ്ടപ്പെട്ടു.

ഒരു സിനിമയോട് നോ പറയുക എളുപ്പമല്ല, എന്നിട്ടും വന്നത് ദുല്‍ഖറിന് വേണ്ടി; സായി പല്ലവി
മൂന്നാമത്തെ കാര്യം തീര്‍ച്ചയായും ചിത്രത്തിലെ എന്റെ കഥാപാത്രമാണ്. അഞ്ജലി എന്നാണ് കഥാപാത്രത്തിന്റെ പേര്. നമുക്കൊക്കെ ബന്ധിപ്പിക്കാന്‍ കഴിയുന്ന റിയല്‍ ലൈഫ് കഥാപാത്രത്തെ പോലെയാണ് അഞ്ജലിയും. അത് തന്നെയാണ് ഈ കഥാപാത്രമേറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചതും

ഒരു സിനിമയോട് നോ പറയുക എളുപ്പമല്ല, എന്നിട്ടും വന്നത് ദുല്‍ഖറിന് വേണ്ടി; സായി പല്ലവി
അഞ്ജലി എന്ന കഥാപാത്രത്തിലെ നിഗൂഢത എനിക്കിഷ്ടപ്പെട്ടു. പിന്നെ, ഒരു ആണിന്റെ ജീവിതത്തില്‍ പെണ്ണിന് എത്രത്തോളം പ്രധാന്യമുണ്ടെന്ന് അഞ്ജലി കാണിച്ചു തരും- സായി പല്ലവി പറഞ്ഞു

ഒരു സിനിമയോട് നോ പറയുക എളുപ്പമല്ല, എന്നിട്ടും വന്നത് ദുല്‍ഖറിന് വേണ്ടി; സായി പല്ലവി
പ്രേമത്തിന് ശേഷം കോളേജില്‍ പോയപ്പോള്‍ എനിക്കൊരു മാറ്റവും തോന്നിയില്ല. ജോര്‍ജ്ജയില്‍ ഞാന്‍ സാധാരണ പോലെ സായി പല്ലവി തന്നെയാണ്. നാട്ടിലെ കൂട്ടുകാര്‍ മെസേജൊക്കെ അയക്കുമ്പോഴാണ് നടിയാണെന്ന തോന്നലുണ്ടാകുക. കേരളത്തിലെ ജനങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. എന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ഈ സ്‌നേഹം

ഒരു സിനിമയോട് നോ പറയുക എളുപ്പമല്ല, എന്നിട്ടും വന്നത് ദുല്‍ഖറിന് വേണ്ടി; സായി പല്ലവി
അഞ്ച് മാസം കൂടെ കഴിഞ്ഞാല്‍ കോഴ്‌സ് പൂര്‍ത്തിയാകും. പിന്നെ സായി പല്ലവി ഡോക്ടറാണ്. അടുത്ത മാസത്തോടെ സമീര്‍ താഹിറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകും. അത് കഴിഞ്ഞ് ജോര്‍ജ്ജയിലേക്ക് പോകും.

Click it and Unblock the Notifications