»   » കൂടെ കിടക്കാന്‍ വിളിച്ച സംഗീത സംവിധായകന്റെ കരണത്തടിച്ചു, നിറം അതിന് പ്രശ്‌നമല്ല എന്ന് രശ്മി സതീഷ്

കൂടെ കിടക്കാന്‍ വിളിച്ച സംഗീത സംവിധായകന്റെ കരണത്തടിച്ചു, നിറം അതിന് പ്രശ്‌നമല്ല എന്ന് രശ്മി സതീഷ്

By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പല നായികമാരും വെളിപ്പെടുത്തി കഴിഞ്ഞു. അവസരങ്ങള്‍ നല്‍കണമെങ്കില്‍ കൂടെ കിടക്കണമെന്ന് പറഞ്ഞ സംവിധായകര്‍ മലയാളത്തിലുണ്ട് എന്ന് നടി പാര്‍വ്വതി വെളിപ്പെടുത്തിയിരുന്നു. ഈ പ്രായത്തിലും തനിക്ക് അത്തരമൊരു അനുഭവമുണ്ടായത് മലയാള സിനിമയില്‍ മാത്രമാണെന്ന് ചാര്‍മിള പറഞ്ഞത് കേരളീയര്‍ക്ക് നാണക്കേടാണ്.

'ഷൂട്ട് തുടങ്ങി രണ്ടാം ദിവസം കൂടെകിടക്കാന്‍ ആവശ്യപ്പെട്ടു'!!! ഒടുവില്‍... ചാര്‍മിള ചെയ്തതോ...

എന്നാല്‍ സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും അത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട് എന്ന് ഗായികയും സാമൂഹിക പ്രവര്‍ത്തകയുമായ രശ്മി സതീഷ്. സിനിമയില്‍ സംഭവിക്കുന്നത് മാത്രമേ ആളുകള്‍ അറിയുന്നുള്ളൂ. സംഗീത രംഗത്തും ഇത്തരം കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് രശ്മി വെളിപ്പെടുത്തി.

'മലയാളത്തിലെ സീനിയര്‍ താരങ്ങള്‍ കിടക്ക പങ്കിടാന്‍ വിളിച്ചു, മറ്റൊരിടത്തും ഈ ദുരനുഭവം ഉണ്ടായിട്ടില്ല'

ടാക്ക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന അഭിമുഖത്തില്‍ സംസാരിക്കവെയാണ് സംഗീത രംഗത്തെയും സിനിമാ രംഗത്തെയും വര്‍ണ വിവേചനത്തെ കുറിച്ചും കാസ്റ്റിങ് കൗച്ചിനെ കുറിച്ചും രശ്മി സംസാരിച്ചത്. രശ്മിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം.

സമീപിക്കുന്നവര്‍

പാട്ട് പാടാന്‍ അവസരം നല്‍കണമെങ്കില്‍ കൂടെ കിടക്കണം എന്ന് പറയുന്ന സംഗീത സംവിധായകരുണ്ട്. അവിടെ നമുക്ക് തീരുമാനമെടുക്കാം. ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ. അല്ലാത്തവരെ വിട്ടേക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. അതൊക്കെ ഓരോരുത്തരുടെ ചോയിസാണ്.

സുഹൃത്തുക്കള്‍ക്കും അനുഭവം

എന്റെ സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ഒരേ വ്യക്തിയില്‍ നിന്നാണ് രണ്ട് പേര്‍ക്കും ദുരനുഭവം ഉണ്ടായിരിയ്ക്കുക. ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴാണ് ഇത്തരം കഥകള്‍ പുറത്ത് വരുന്നത്.

പ്രതികരിക്കുന്നത് എങ്ങിനെ

ഇത്തരം അവസരങ്ങളോട് സാഹചര്യം അനുസരിച്ചാണ് പ്രതികരിക്കുന്നത്. നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്, അയാള്‍ നമ്മളെക്കാള്‍ ബലവാനാണോ എന്നൊക്കെ ആലോചിക്കണം. പ്രതികരിച്ചാല്‍ കുടുങ്ങുമോ എന്ന് നോക്കി വേണം പ്രതികരിക്കാന്‍. ഇത്തരമൊരു സന്ദര്‍ഭത്തില്‍ സംഗീത സംവിധായകന്റെ കരണത്തടിച്ച സംഭവമുണ്ടായിട്ടുണ്ട്.

നിറമില്ലാത്തതും പ്രതികരിക്കുന്നതും കാരണം

നിറമില്ലാത്തതും, പ്രതികരിക്കുന്നതുമായ പെണ്‍കുട്ടികള്‍ ഇത്തരം കാര്യങ്ങളില്‍ താത്പര്യമുള്ളവരാണ് എന്ന് ഒരു വിഭാഗം ആള്‍ക്കാര്‍ തെറ്റിദ്ധരിച്ചു വച്ചിട്ടുണ്ട്. താരതമ്യേനെ അത്തരം പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ ദുരനുഭവങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് രശ്മിയുടെ അഭിപ്രായം.

വര്‍ണ വിവേചനം

പുരസ്‌കാര നിശയില്‍ വര്‍ണ വിവേചനം ഉണ്ട് എന്നും രശ്മി സതീഷ് പറയുന്നു. ശബ്ദത്തിന്റെ പേരിലല്ല, സൗന്ദര്യത്തിന്റെ പേരിലാണ് ചിലര്‍ക്ക് പുരസ്‌കാരം ലഭിച്ചത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് രശ്മി പറഞ്ഞു.

പ്രതിഫലം ചോദിക്കുമ്പോള്‍

വിപ്ലവ ഗാനങ്ങള്‍ പാടുന്നത് കൊണ്ടും, സമൂഹ്യ പ്രവര്‍ത്തകയായതുകൊണ്ടും പ്രതിഫലം നല്‍കാതെ പാടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കും. പ്രതിഫലം ചോദിക്കുന്നത് വലിയ തെറ്റായി മാറുന്ന സന്ദര്‍ഭങ്ങള്‍ വരാറുണ്ട്. എന്റെ വിപ്ലവവും ജോലിയും വേറെയാണ്. ഈ പ്രതിഫലം കൊണ്ടാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നത്. വിപ്ലവം ചെയ്‌തോ എന്ന് ചോദിക്കുന്നവര്‍ ഒരു നേരം ഭക്ഷണം കഴിച്ചോ എന്ന് എന്നോട് ചോദിക്കാറില്ല- രശ്മി പറഞ്ഞു

English summary
Resmi Sateesh reveals about casting couch in Malayalam cinema
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam