»   » പേരല്ലാതെ ലൂസിഫറിനെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല; മോഹന്‍ലാല്‍ പറയുന്നു

പേരല്ലാതെ ലൂസിഫറിനെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ല; മോഹന്‍ലാല്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

2017 ല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ - പൃഥ്വിരാജ് - മുരളി ഗോപി കൂട്ടുകെട്ടില്‍ പിറക്കുന്ന ലൂസിഫര്‍ എന്ന ചിത്രം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

എന്ത് തന്നെ സംഭവിച്ചാലും ഞാന്‍ ലൂസിഫര്‍ സംവിധാനം ചെയ്യും.. പക്ഷെ... എന്താ പൃഥ്വി പക്ഷെ?


സിനിമയുടെ പേര് പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ആവേശം കൊള്ളുകയാണ്. എന്നാല്‍ പേര് മാത്രമേ ഇതുവരെ തീരുമാനിച്ചിട്ടുള്ളൂ. ചര്‍ച്ചകള്‍ ഇനിയും ധാരാളമുണ്ട് എന്ന് മോഹന്‍ലാല്‍ പറയുന്നു. ലൂസിഫറിനെ കുറിച്ചും പൃഥ്വിയുടെ സംവിധാനത്തെ കുറിച്ചും മോഹന്‍ലാല്‍ പറയുത്,


ലൂസിഫറിനെ കുറിച്ച്

പേര് മാത്രമേ ഇതുവരെ തീരുമാനിച്ചിട്ടുള്ളൂ. മുരളി ഗോപിയും പൃഥ്വിരാജും പറഞ്ഞ ആശയം എനിക്കിഷ്ടമായി. ചിത്രത്തിന്റെ ആശയം അവര്‍ തിരക്കഥയായി വികസിപ്പിക്കണം. അത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ ഇരുവരുമായി ചര്‍ച്ച നടത്തും. ഒരുപാട് പേര്‍ ഒന്നിയ്ക്കുന്ന ചിത്രം വെറും സാധാരണ സിനിമയായി പോകാന്‍ പാടില്ലല്ലോ. അതിന് വേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്.


മുരളിയും പൃഥ്വിയും

ഗോപി ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിലും സുകുമാരന്‍ ചേട്ടന്‍ നിര്‍മിച്ച ചിത്രത്തിലും, ഇരുവരും അഭിനയിച്ച ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ മക്കള്‍ ഒരു ഓഫറുമായി വന്നപ്പോള്‍ ഞാന്‍ ഏറ്റെടുത്തു. വളരെ സെന്‍സിബിളാണ് മുരളി ഗോപിയും പൃഥ്വിരാജും.


പൃഥ്വി സംവിധാനം നിരീക്ഷിച്ചിട്ടുണ്ട്

കരിയറിന്റെ തുടക്കം മുതല്‍ സംവിധാനത്തില്‍ താത്പര്യമുള്ള ആളാണ് പൃഥ്വിരാജ്. അതിന് വേണ്ടി സിനിമ നിരീക്ഷിയ്ക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ചെയ്യാന്‍ എനിക്ക് സാധിക്കില്ല.


സംവിധാനം ആഗ്രഹിച്ചിട്ടില്ല

ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അഭിനയം മാറ്റിവച്ച് തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും വേണം. എന്നാലേ ആ കലയോട് നീതി പുലര്‍ത്താന്‍ കഴിയൂ. അല്ലാതെ ചെയ്യുന്നത് ആഭാസമാവും. നല്ലൊരു കഥയും ക്യാമറമാനും സഹസംവിധായകരും ഉണ്ടെങ്കില്‍ എനിക്കും സിനിമ ചെയ്യാന്‍ സാധിച്ചേക്കും. എന്റെ സിനിമകളില്‍ തന്നെ ഞാന്‍ സംവിധായകരെ സഹായിക്കാറുണ്ട്. പക്ഷെ ഒരു നല്ല, മുഴുനീള സിനിമ ചെയ്യാന്‍ അതൊന്നും പോര. എനിക്ക് ഫ്രീ ആയി ഇരിക്കാനാണ് ഇഷ്ടം. സ്വാതന്ത്രം ആസ്വദിക്കാന്‍ കഴിയണം. അഭിനയം കഴിഞ്ഞാല്‍ യാത്രയോടാണ് എനിക്ക് താത്പര്യം- മോഹന്‍ലാല്‍ പറഞ്ഞു.


English summary
Right now only the title is fixed; Mohanlal about Lucifer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam