വെറുപ്പിച്ച് നേടിയ അവാര്‍ഡ്, പക്ഷെ തലയില്‍ കയറാന്‍ അനുവദിച്ചിട്ടില്ല!!! നയം വ്യക്തമാക്കി രജിഷ...

ആദ്യ ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരമെന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയ നായികയാണ് രജിഷ വിജയന്‍.

By Karthi

പുരസ്‌കാരങ്ങള്‍ മനുഷ്യനെ അഹങ്കാരികളാക്കാറുണ്ടെന്ന് പലപ്പോഴും പറയാറുണ്ട്. എന്നാല്‍ പുരസ്‌കാരങ്ങള്‍ കൂടുതല്‍ വിനീതരാക്കിയ ആളുകളുമുണ്ട്. ഇവരില്‍ രണ്ടുകൂട്ടരും നമ്മുടെ മലയാള സിനിമയിലുണ്ട്. ആദ്യ ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരമെന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയ നായികയാണ് രജിഷ വിജയന്‍.

പുരസ്‌കാരത്തിലും പിന്നീട് ലഭിച്ച അവസരങ്ങളിലും കണ്ണ് മഞ്ഞളിച്ച നായിക എന്ന പേരിലായിരുന്നു പല മാധ്യമങ്ങളും രജിഷയേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍ അവാര്‍ഡ് തന്നില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ പറയുന്നു.

നിനച്ചിരിക്കാതെ കിട്ടിയ അവാര്‍ഡ്

നിനച്ചിരിക്കാതെ കിട്ടിയ അവാര്‍ഡ്

ഒട്ടും പ്രതീക്ഷിക്കാതെയാണ് തനിക്ക് അവാര്‍ഡ് ലഭിച്ചതെന്ന് രജിഷ പറയുന്നു. സാധാരണ അവാര്‍ഡ് ലഭിച്ചതിനേക്കുറിച്ച് ചോദിക്കുമ്പോള്‍ എല്ലാവരും പറയുന്നത് പോലെയല്ല, തനിക്ക് അവാര്‍ഡിനേക്കുറിച്ച് ചിന്തയില്ലായിരുന്നെന്നും താരം പറയുന്നു. അതിന് ചില കാരണങ്ങളും താരം നിരത്തുന്നുണ്ട്.

അവാര്‍ഡ് പ്രതീക്ഷിക്കാത്തതിന് കാരണം

അവാര്‍ഡ് പ്രതീക്ഷിക്കാത്തതിന് കാരണം

ഗൗരവമുള്ള കഥാപാത്രങ്ങള്‍ക്കാണ് ഇതുവരെ അവാര്‍ഡ് നല്‍കി കണ്ടിട്ടുള്ളത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ എലി അത്തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നില്ല. ചിത്രം അവാര്‍ഡ് അയച്ച കാര്യവും രജിഷയ്ക്ക് അറിയില്ലായിരുന്നു. മാത്രമല്ല തന്റെ ആദ്യ ചിത്രമായതിനാലും അവാര്‍ഡിനേക്കുറിച്ച് ചിന്തിച്ചില്ലെന്ന് താരം പറയുന്നു.

തലയില്‍ കയറാന്‍ അനുവദിച്ചിട്ടില്ല

തലയില്‍ കയറാന്‍ അനുവദിച്ചിട്ടില്ല

അവാര്‍ഡ് ഒരു സംഭവമാണെങ്കിലും ഒരു വ്യത്യസ്തമായ മേഖല തിരഞ്ഞെടുത്തതിന് ലഭിച്ച അംഗീകാരമായി മാത്രമേ കാണുന്നൊള്ളു. അവാര്‍ഡ് തലയില്‍ കയറാന്‍ അനുവദിച്ചിട്ടില്ല. അതിനേക്കുറിച്ച് ചിന്തിച്ചാല്‍ പിന്നെ അതില്‍ തന്നെയായിരിക്കും ജീവിതമെന്നും രജിഷ പറയുന്നു.

വെറുപ്പിച്ച് കിട്ടിയ അവാര്‍ഡ്

വെറുപ്പിച്ച് കിട്ടിയ അവാര്‍ഡ്

പ്രേക്ഷകര്‍ക്ക് അനുരാഗ കരിക്കിന്‍വെളളത്തിലെ എലി എന്ന എലിസബത്തിനെ ഇഷ്ടമാകുമെങ്കിലും പ്രണയം കൊണ്ട് കാമുകനെ വെറുപ്പിക്കുന്ന കഥാപാത്രമാണത്. ഇത്തരത്തിലുള്ള നിരവധി പെണ്‍കുട്ടികളുണ്ട്. മിക്കവരും പ്രണയത്തിന്റെ തുടക്കകാലത്ത് എലിയേപ്പോലെ തന്നെയായിരിക്കുമെന്നും രജിഷ പറയും.

ആദ്യം കിട്ടിയത് പ്രേക്ഷകരുടെ അവാര്‍ഡ്

ആദ്യം കിട്ടിയത് പ്രേക്ഷകരുടെ അവാര്‍ഡ്

എലിയോട് തുടക്കത്തില്‍ വെറുപ്പ് തോന്നിയാലും പതിയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകും. സിനിമ ഇറങ്ങിയ സമയത്ത് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും കിട്ടിയ പ്രതികരണം സന്തോഷം തരുന്നതായിരുന്നു. താന്‍ ചെയ്തത് നന്നായിട്ടുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നത് അവാര്‍ഡ് കിട്ടുന്നതിന് തുല്യമായിരുന്നുവെന്ന് താരം പറയുന്നു.

പെരുന്നാളിന് രജിഷയും

പെരുന്നാളിന് രജിഷയും

അനുരാഗ കരിക്കിന്‍വെള്ളം, ജോര്‍ജേട്ടന്‍സ് പൂരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രജിഷ വിജയന്‍ നായികയായി അഭിനയിക്കുന്ന ചിത്രമാണ് ഒരു സിനിമാക്കാരന്‍. വിനീത് നായകനാകുന്ന ചിത്രം പെരുന്നാള്‍ റിലീസായി തിയറ്ററിലെത്തും. ചിത്രത്തില്‍ സാറ എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്.

എലിയും സാറയും

എലിയും സാറയും

എലിയേപ്പോലെ തന്നെ സ്‌നേഹിക്കാന്‍ അറിയാവുന്ന കുട്ടിയാണ് സാറയും. പക്ഷെ അതൊരിക്കലും വെറുപ്പിക്കല്‍ അല്ല. ഇഷ്ടപ്പെടുന്ന ആളോടൊപ്പം ഏത് പ്രതിസന്ധിയിലും ഒപ്പം നില്‍ക്കുന്നയാളാണ് സാറ. കുറച്ചുകൂടി പക്വതയുള്ള കഥാപാത്രമാണ് സാറയെന്നും രജിഷ പറയുന്നു.

ആല്‍ബിയുടെ ജീവിതം

ആല്‍ബിയുടെ ജീവിതം

സിനിമയ്ക്കുള്ളിലെ സിനിമയാണ് ഒരു സിനിമാക്കാരന്‍ എന്ന് പറയാന്‍ പറ്റില്ല. ആല്‍ബിയുടെ കഥയാണ്. ആല്‍ബിക്ക് ചുറ്റം എന്ത് സംഭവിക്കും എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആല്‍ബിയുടെ ജീവിതത്തിലെ മൂന്ന് ഘടകങ്ങളാണ് സാറയും അച്ഛനും പിന്നെ സിനിമയും.

വിവാഹം വേണ്ടെന്ന് വെച്ച രജിഷ

വിവാഹം വേണ്ടെന്ന് വെച്ച രജിഷ

അവാര്‍ഡും സിനിമയില്‍ തിരക്കും വര്‍ദ്ധിച്ചതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും രജിഷ പിന്മാറിയതായി വാര്‍ത്തകളുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയായ അശ്വിനുമായി കോഴിക്കോടുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് രജിഷയുടെ വിവാഹ നിശ്ചയവും മോതിരം മാറ്റവും നടത്തിയതെന്നായിരുന്നു വാര്‍ത്തകള്‍.

അവസരം കുറയുമെന്ന ഭയം

അവസരം കുറയുമെന്ന ഭയം

അവാര്‍ഡ് തലയ്ക്ക് പിടിച്ചില്ലെന്ന് താരം പറയുമ്പോഴും രജിഷയുടെ മുന്‍കാമുകന്‍ അശ്വിന്റെ സുഹൃത്തുക്കള്‍ പറയുന്നത് അവാര്‍ഡ് ലഭിച്ചതോടെ രജിഷയില്‍ മാറ്റങ്ങളുണ്ടായി എന്നാണ്. വിവാഹം കഴിഞ്ഞ സിനിമയില്‍ ഡിമാന്‍ഡ് കുറയുമെന്നും രജിഷയെ മറ്റ് മുന്‍നിര നായികമാര്‍ ഉപദേശിച്ചതായാണ് വിവരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X