മഞ്ജുവിന് അതില്‍ താല്‍പര്യമില്ല? ദുല്‍ഖറിന് അത് പറഞ്ഞ് ഒഴിയാം! തങ്ങള്‍ക്ക് അതിനാവില്ലെന്നും റിമ!!!

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ആ അനിഷ്ട സംഭവം അരങ്ങേറിയത്. ഡബ്ബിംഗിന് വേണ്ടി തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുന്നതിനിടയിലായിരുന്നു നടി ആക്രമണത്തിനിരയായത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഈ സംഭവം തെളിയിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് വനിതാ സംഘടനയെന്ന ആശയം ഉരുത്തിരിഞ്ഞുവന്നതും വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചതും. നടിക്ക് ശക്തമായ പിന്തുണ നല്‍കിയ സംഘടന ഒപ്പമുണ്ട്. നടിക്കൊപ്പം നില്‍ക്കണമെന്നുറപ്പിച്ചാണ് സംഘടന തുടങ്ങിയതെന്നും ഇന്നും അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും റിമ കല്ലിങ്കല്‍ പറയുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

സംഭവവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ദിലീപിനെ ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്തരത്തിലൊരു സംഭവം ആദ്യമായാണ്. താരസംഘടനയായ എഎംഎംഎയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. ഇന്നസെന്റിന് പിന്നാലെ മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് താരത്തെ പുനപ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്നും നടിക്കൊപ്പമാണ് ഞങ്ങളെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. താരത്തിന്റെ പ്രതികരണത്തിനിടയിലെ പ്രസക്ത ഭാഗങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പലരെയും എതിര്‍ക്കേണ്ടി വരും

പലരെയും എതിര്‍ക്കേണ്ടി വരും

അവള്‍ക്കൊപ്പമെന്ന ലക്ഷ്യത്തോടെയാണ് വനിതാ സംഘടന തുടങ്ങിയത്. ആരെയും എതിര്‍ക്കാനോ ദ്രോഹിക്കാനോ വേണ്ടി ആരംഭിച്ചതല്ല ഈ സംഘടന. എന്നാല്‍ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ കുറ്റക്കാരായ, വേട്ടക്കാരായ അവരെ എതിര്‍ക്കേണ്ടി വരുമെന്നും റിമ കല്ലിങ്കല്‍ പറയുന്നു. അമ്മയെന്ന സംഘടന എല്ലാ അര്‍ത്ഥത്തിലും പുരുഷ മാഫിയയാണ്. ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്നുവെന്നറിഞ്ഞതിന് പിന്നാലെയായാണ് താരം സംഘടനയില്‍ നിന്നും രാജി വെച്ചത്. ഇനിയൊരിക്കലും ആ സംഘടനയിലേക്ക് തിരികെ പോവാനായി താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറയുന്നു.

 ദുല്‍ഖറിനെപ്പോലെ മാറി നില്‍ക്കാനാവില്ല

ദുല്‍ഖറിനെപ്പോലെ മാറി നില്‍ക്കാനാവില്ല

നടി ആക്രമിക്കപ്പെട്ട വിഷയത്തെക്കുറിച്ച് പലരും പ്രതികരിച്ചില്ല. നടിക്കൊപ്പം നില്‍ക്കണോ അതോ ദിലീപേട്ടനൊപ്പമോയെന്ന ആശങ്കയിലായിരുന്നു പലരും. ഇത്തരത്തില്‍ തങ്ങളെ അലട്ടിയിരുന്ന ആശയക്കുഴപ്പത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദുല്‍ഖറിനെപ്പോലെ മാറി നില്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും താരം പറയുന്നു. ഞാനാരുടെയും ഭാഗം നില്‍ക്കാറില്ല, ഒരാളെ പിന്തുണയ്ക്കുമ്പോള്‍ എതിരെ നില്‍ക്കുന്നവരെ എതിര്‍ക്കേണ്ടി വരില്ലേയെന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ദുല്‍ഖറിനാവും എന്നാല്‍ തങ്ങള്‍ക്ക് അത് പറ്റില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

മോഹന്‍ലാലും മമ്മൂട്ടിയും

മോഹന്‍ലാലും മമ്മൂട്ടിയും

വര്‍ഷങ്ങളായി സിനിമയില്‍ സജീവമായുള്ള സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കൃത്യമായ തീരുമാനമെടുത്തിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേനെയന്നും താരം അഭിപ്രായപ്പെടുന്നു. സിനിമയിലെ ലിംഗനീതി ഉറപ്പുവരുത്തുന്നതിന് കൂടി വേണ്ടിയാണ് ഡബ്ലുസിസി തുടങ്ങിയത്. അമ്മയില്‍ നേരത്തെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ചുള്ള അവരുടെ സമീപനത്തില്‍ മാറ്റം വന്നപ്പോള്‍ത്തന്നെ കൂടുതല്‍ പ്രതിക്ഷീക്കുന്നതില്‍ കാര്യമില്ലെന്ന് വ്യക്തമായിരുന്നതായും താരം പറയുന്നു.

മോഹന്‍ലാലിന് പിറകിലൊളിക്കുന്നു

മോഹന്‍ലാലിന് പിറകിലൊളിക്കുന്നു

അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരും മോഹന്‍ലാലിന് പുറകിലൊളിക്കുകയാണ്. എന്നാല്‍ തങ്ങള്‍ സംസാരിക്കുന്നത് മോഹന്‍ലാലിനെക്കുറിച്ചല്ലെന്നും സംഘടനയിലെ കാര്യങ്ങളെക്കുറിച്ചാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യങ്ങളെ നേരിടാതെ ഒളിച്ചിരിക്കുന്നത് ബാലിശമായ കാര്യമാണെന്നും താരം പറയുന്നു. വിഷയത്തെ വഴിതിരിച്ചുവിടാന്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും തങ്ങള്‍ ഇത് തന്നെ സംസാരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

മഞ്ജു വാര്യരുടെ നിലപാട്

മഞ്ജു വാര്യരുടെ നിലപാട്

വനിതാ സംഘടനയുടെ തുടക്കം മുതല്‍ എല്ലാ കാര്യത്തിലും സജീവമായി ഇടപെട്ടിരുന്ന മഞ്ജു വാര്യര്‍ ഇപ്പോള്‍ സംഘടനയുമായി സഹകരിക്കുന്നില്ലേയെന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ കത്ത് നല്‍കിയിരുന്നു. ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. മഞ്ജു വാര്യര്‍ പരസ്യ പ്രതികരണം നടത്താത്തതും വനിതാ സംഗടനയുടെ പത്രസമ്മേളനത്തില്‍ നിന്നും വിട്ടുനിന്നതിനെക്കുറിച്ചും പലരും സംശയം ഉന്നയിച്ചിരുന്നു. സിദ്ദിഖ് ഇക്കാര്യത്തെ വിമര്‍ശിച്ചിരുന്നു.

അതിന് താല്‍പര്യമില്ലായിരിക്കാം

അതിന് താല്‍പര്യമില്ലായിരിക്കാം

കാര്യങ്ങളെക്കുറിച്ച് മഞ്ജു വാര്യരുമായി ചര്‍ച്ച നടത്താറുണ്ടെന്നും ഞങ്ങളുടെ നിലപാടിനൊപ്പം അവളുമുണ്ടെന്നും റിമ പറയുന്നു. സിനിമയിലെ പവര്‍ സ്ട്രക്ചറിനേയൊണ് തങ്ങള്‍ വിമര്‍ശിക്കുന്നത്. അപ്പോള്‍ പലരെയും എതിര്‍ക്കേണ്ടി വരും. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് ഇക്കാര്യത്തോട് താല്‍പര്യമില്ലായിരിക്കാമെന്നും താരം പറയുന്നു. മഞ്ജു വാര്യരുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അന്നും നടിക്കൊപ്പമാണെന്ന് ആരാധകരും പറഞ്ഞിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണം

ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണം

താന്‍ അമ്മയിലെ അംഗമല്ലെന്നും ദിലീപ് വിഷയത്തില്‍ മറുപടി പറയേണ്ചതില്ലെന്നുമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. നേരത്തെ ഒരു ചാനല്‍ അഭിമുഖത്തിനിടയിലായിരുന്നു താരപുത്രന്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ആക്രമണത്തിന് ഇരയായ നടിയേയും കുറ്റാരോപിതനായ ദിലീപിനേയും തനിക്ക് അറിയാമെന്നും ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് അറിയില്ലെന്നും താരം പറഞ്ഞിരുന്നു. നടിക്കൊപ്പം ചേരുമ്പോള്‍ ദിലീപിനെ എതിര്‍ക്കേണ്ടുി വരും എന്നാല്‍ അദ്ദേഹം കുറ്റക്കാരനാണോയെന്ന് തനിക്കറിയില്ലെന്നും മറ്റൊരാള്‍ക്ക് വേണ്ടി ഒരാളെ എതിര്‍ക്കാന്‍ താനില്ലെന്നുമായിരുന്നു താരം പറഞ്ഞത്. ഈ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചാണ് റിമ രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X