»   » മിഥുനത്തില്‍ ഉര്‍വശി ചെയ്ത തെറ്റ് എന്താണ്; മോഹന്‍ലാലിന്റെ സംഭാഷണത്തിനെതിരെ റിമ കല്ലിങ്കല്‍

മിഥുനത്തില്‍ ഉര്‍വശി ചെയ്ത തെറ്റ് എന്താണ്; മോഹന്‍ലാലിന്റെ സംഭാഷണത്തിനെതിരെ റിമ കല്ലിങ്കല്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിര നടി റിമ കല്ലിങ്കല്‍. പുരുഷാധിപത്യമുള്ള സിനിമാ ലോകത്ത് സ്ത്രീകളെ അപമാനിക്കുന്ന തരത്തിള്ള സംഭാഷണങ്ങളും മറ്റും എഴുതിച്ചേര്‍ക്കുന്നതിനെതിര റിമ കല്ലിങ്കല്‍ ശക്തമായി പ്രതികരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

മിഥുനം എന്ന ചിത്രത്തില്‍ കഥയുടെ അവസാനം ഉര്‍വശിയുടെ കഥാപാത്രം നായകനോട് മാപ്പ് ചോദിക്കുന്നുണ്ട്. എന്താണ് ചിത്രത്തില്‍ ആ കഥാപാത്രം ചെയ്ത തെറ്റ് എന്നാണ് റിമയുടെ ചോദ്യം. തന്റെ ഭര്‍ത്താവിന്റെ സ്‌നേഹവും സംരക്ഷണവും ആഗ്രഹിക്കുന്ന ഭാര്യയാണ് നായിക. അത് കിട്ടാതെ വന്നപ്പോഴുള്ള നീരസമായിരുന്നു ആ സ്ത്രീ കഥാപാത്രത്തിനുണ്ടായിരുന്നത്- റിമ പറയുന്നു- തുടര്‍ന്ന് വായിക്കാം

സിനിമയിലെ സ്ത്രീ വിരുദ്ധത ഒഴിവാക്കാണം

സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ്. ചില സിനിമകളില്‍ സ്ത്രീകള്‍ നേരിടുന്ന അപമാനത്തെ ചിത്രീകരിക്കാന്‍ വേണ്ടി സ്ത്രീ വിരുദ്ധമായ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടി വന്നേക്കാം. പക്ഷെ, ഹീറോയിസത്തിന് വേണ്ടി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും രംഗങ്ങളും ഒഴിവാക്കണം എന്നാണ് റിമ പറയുന്നത്

മിഥുനത്തില്‍ ഉര്‍വശി ചെയ്ത തെറ്റ് എന്താണ്

മിഥുനം എന്ന ചിത്രത്തില്‍ കഥയുടെ അവസാനം ഉര്‍വശിയുടെ കഥാപാത്രം നായകനോട് മാപ്പ് ചോദിക്കുന്നുണ്ട്. എന്താണ് ചിത്രത്തില്‍ ആ കഥാപാത്രം ചെയ്ത തെറ്റ്. തന്റെ ഭര്‍ത്താവിന്റെ സ്‌നേഹവും സംരക്ഷണവും ആഗ്രഹിക്കുന്ന ഭാര്യയാണ് നായിക. അത് കിട്ടാതെ വന്നപ്പോഴുള്ള നീരസമായിരുന്നു ആ സ്ത്രീ കഥാപാത്രത്തിനുണ്ടായിരുന്നത്

ഹീറോയിസത്തിന് വേണ്ടി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍

കള്ളുകുടിച്ച് വീട്ടില്‍ വരുമ്പോള്‍ എനിക്ക് തല്ലാന്‍ ഒരു ഭാര്യയെ വേണം എന്ന സിനിമാ ഡയലോഗുണ്ട് (മോഹന്‍ലാലിന്റെ ഡയലോഗ്). അത് കാണുന്ന ഒരു കുഞ്ഞ് ആരാധകന്‍, ഭാര്യ തനിക്ക് തല്ലാനുള്ള ആളാണെന്ന് തെറ്റിദ്ധരിക്കുന്നു. ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ ധാരണ, തന്‍ തല്ലുകൊള്ളാനുള്ളവളാണ് എന്നതാണ്. അതുകൊണ്ട് ആ പെണ്‍കുട്ടി തല്ലിയാലും പ്രതികരിക്കാതാവും. ഇത്തരം സംഭാഷണങ്ങള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്. തങ്ങളുടെ സൂപ്പര്‍താരങ്ങളെ അന്ധമായി അനുകരിക്കുന്നവരാണ് ആരാധകര്‍ എന്നത് മറക്കരുത്

പ്രചോദനമുള്ള സിനിമകള്‍ ചെയ്യാനാണ് എനിക്ക് താത്പര്യം

എന്റെ സിനിമകള്‍ കാണുന്നതിലുടെ വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും പ്രചോദനം ഉണ്ടാവണം എന്ന് ഞാന്‍ കരുതുന്നു. വ്യത്യസ്തമായ എന്തെങ്കിലും പ്രചോദനവും ഒരു ധൈര്യവും എന്റെ കഥാപാത്രത്തിന് ഉണ്ടായിരിക്കണം. കല വഴി തെളിയിക്കണം, കലാകാരന്മാര്‍ ആ മാറ്റത്തിന് വഴി തെളിയിക്കണം

മഞ്ജു ചേച്ചിക്ക് വേണ്ടി കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍

സിനിമയില്‍ മാറ്റം വന്നോ എന്ന് ചോദിച്ചപ്പോള്‍, മഞ്ജു വാര്യര്‍ക്ക് വേണ്ടി കഥകള്‍ എഴുതപ്പെടുന്നത് മാറ്റമാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഒരു നായകന് വേണ്ടി സിനിമ ഉണ്ടാവാറുണ്ട്. ഒരിക്കലും ഒരു നായികയ്ക്ക് വേണ്ടി എഴുതിയിരുന്നില്ല. ഇപ്പോള്‍ മഞ്ജു വാര്യര്‍ എന്ന അഭിനേത്രിക്ക് വേണ്ടി തിരക്കഥകള്‍ എഴുതപ്പെടുന്നത് മലയാള സിനിമയിലെ മാറ്റമായി കരുതാം

സ്ത്രീകള്‍ക്ക് അഭിനയ സാധ്യതകളുള്ള വേഷമുണ്ട്

പ്രണയ കഥകള്‍ എനിക്കിഷ്ടമാണ്. നല്ല പ്രണയ ചിത്രങ്ങളുടെ ഭാഗമാകണം എന്നുമുണ്ട്. പക്ഷെ ഒരു നടി എപ്പോഴും കാമുകയായി തന്നെ അഭിനയിക്കണം എന്നില്ല. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനുള്ള സാധ്യതകള്‍ അഭിനേത്രിക്കും ഉണ്ട്. എന്തുകൊണ്ട് പ്രണയമല്ലാത്ത മറ്റൊരു വശം കാണിക്കുന്നില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ക്കായാണ് ഞാന്‍ കാത്തിരിക്കുന്നത്- റിമ പറഞ്ഞു

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Misogyny in films is definitely not acceptable, but films are just a reflection of society. Such scenes are there because an audience out there enjoys it. There should be a huge change in real life for a change to happen in films. So it's a vicious cycle says Rima Kallingal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam