twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഘുവരന്‍ മരിച്ച സമയത്ത് പോലും വെറുതെ വിട്ടില്ല, മകനും അത് താങ്ങാന്‍ പറ്റിയിരുന്നില്ലെന്ന് രോഹിണി

    |

    ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു രോഹിണി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി,റഹ്മാന്‍ എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ അഭിനേത്രിക്ക് ലഭിച്ചിരുന്നു. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രോഹിണി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബാലതാരമായാണ് ഈ അഭിനേത്രി തുടക്കം കുറിച്ചത്. ഭാഷാഭേദമില്ലാതെ അഭിനയിച്ച താരത്തിന് ദേശീയ അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

    അച്ഛന് സാധിക്കാതെ പോയ ആഗ്രഹമായിരുന്നു രോഹിണിയെ സിനിമയിലേക്കെത്തിച്ചത്. ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട രോഹിണി രണ്ടാനമ്മയ്‌ക്കൊപ്പമാണ് പിന്നീട് ജീവിച്ചത്. സിനിമാജീവിതത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി മാതാപിതാക്കള്‍ ഈ താരത്തിനൊപ്പമുണ്ടായിരുന്നു. സിനിമാജീവിതത്തില്‍ നേട്ടമൊരുപാടുണ്ടെങ്കിലും വ്യക്തി ജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല ഈ താരത്തെ കാത്തിരുന്നത്. രഘുവരവുമായുള്ള വിവാഹവും വിവാഹ മോചനവുമൊക്കെയായി ഒരുകാലത്ത് രോഹിണി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. രഘുവരന്റെ മരണത്തിന് ശേഷം ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് താരം കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ബാലതാരമായി സിനിമയിലേക്കെത്തി

    ബാലതാരമായി സിനിമയിലേക്കെത്തി

    യശോദ കൃഷ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയതാണ് രോഹിണി. 1976ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. തമിഴിലും തെലുങ്കിലുമൊക്കെയായി ആകെ തിരക്കിലായിരുന്നു ഈ ബാലതാരം. ബാലതാരത്തില്‍ നിന്നും നായികയായി ഉയര്‍ന്നപ്പോള്‍ താരത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. നടി മാത്രമല്ല നല്ലൊരു ഡബ്ബിങ് ആര്‍ടിസ്റ്റ് കൂടിയാണ് താനെന്ന് താരം നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. നിരവധി അഭിനേത്രികള്‍ക്ക് വേണ്ടി അവര്‍ ശബ്ദം നല്‍കിയിട്ടുണ്ട്.

    നായികമാരുടെ ശബ്ദമായി

    നായികമാരുടെ ശബ്ദമായി

    ഭാവാഭിനയങ്ങള്‍ മാത്രമല്ല ശബ്ദത്തിനും ഏറെ പ്രാധാന്യമുണ്ട് സിനിമയില്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നായികമാരായി വിലയിരുത്തപ്പെടുന്ന പലരും സ്വന്തം ശബ്ദത്തിലല്ല സിനിമയില്‍ സംസാരിക്കുന്നത്. ഇരുവറിലും രാവണിലും ഐശ്വര്യ റായിക്ക് വേണ്ടി ഡബ്ബ് ചെയ്തത് രോഹിണിയായിരുന്നു. ബോംബെയില്‍ മനീഷ കൊയ്‌രാളയ്ക്ക് വേണ്ടിയും ശിവയില്‍ അമലയ്ക്ക് വേണ്ടിയും വേട്ടയാട് വിളയാട് എന്ന ചിത്രത്തില്‍ ജ്യോതികയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഈ താരമായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ഒരേയൊരു തമിഴ് ചിത്രമായ ഗീതാഞ്ജലിയില്‍ ഗിരിജ ഷെട്ടറിന് ശബ്ദം നല്‍കിയതും രോഹിണിയായിരുന്നു. അഭിനയത്തില്‍ മാത്രമല്ല ഡബ്ബിംഗിലും താരം മികവ് തെളിയിച്ചിരുന്നുവെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ ചിത്രങ്ങള്‍.

    എഴുത്തിലും മികവ് പുലര്‍ത്തി

    എഴുത്തിലും മികവ് പുലര്‍ത്തി

    പച്ചക്കിളി മുത്തുച്ചരം എന്ന സിനിമയ്ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ചത് രോഹിണിയായിരുന്നു. സീരിയലിന് വേണ്ടി തിരക്കഥയും ആല്‍ബം ഗാനങ്ങളുമെഴുതിയും താരം മികവ് തെളിയിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് സമസ്ത മേഖലകളിലും മികവ് തെളിയിച്ചാണ് രോഹിണി മുന്നേറിയത്. ഇടയ്ക്ക് അവതാരകയുടെ വേഷത്തിലും രോഹിണി എത്തിയിരുന്നു.

    വേദനിപ്പിച്ച അനുഭവം

    വേദനിപ്പിച്ച അനുഭവം

    പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി തുടരുന്നതിനിടയിലും ചില മോശം അനുഭവങ്ങള്‍ തന്നെത്തേടിയെത്തിയിരുന്നുവെന്ന് താരം പറയുന്നു. ശക്തമായ ആരാധകപിന്തുണ ലഭിക്കുന്നതിനിടയിലും മോശം സംഭവങ്ങളിലൂടെ കടന്നുപോകേണ്ടതായി വന്നിട്ടുണ്ട്. ഭര്‍ത്താവായ രഘുവരന്‍ മരിച്ചതിന് ശേഷമായിരുന്നു ആ സംഭവം നടന്നതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. 1996ലായിരുന്നു ഇരുവരും വിവാഹിതരായത്. 1998 ല്‍ ഇവര്‍ക്കൊരു മകന്‍ പിറന്നു. 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു.

    രഘുവരന്റെ വിയോഗത്തിനിടയില്‍

    രഘുവരന്റെ വിയോഗത്തിനിടയില്‍

    രഘുവരനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നുവെങ്കിലും അവസാന സമയത്ത് രോഹിണി ഒപ്പമുണ്ടായിരുന്നു. മകന്‍ ഋഷിയെ കൂട്ടിക്കൊണ്ടുവരാനായി സ്‌കൂളില്‍ പോയ സമയത്ത് രഘുവിന്റെ വീട്ടില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി അല്‍പ്പം തങ്ങള്‍ക്ക് സ്വകാര്യത നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊച്ചുകുട്ടിയായിരുന്ന മകനെ സംബന്ധിച്ച് താങ്ങാനാവാത്ത വിയോഗമായിരുന്നു അത്.

    വീട്ടിലേക്കെത്തിയപ്പോള്‍

    വീട്ടിലേക്കെത്തിയപ്പോള്‍

    മകനെയും വിളിച്ച് രഘുവരന്റെ വീട്ടിലേക്കെത്തിയപ്പോള്‍ ആദ്യം ആരെയും കണ്ടിരുന്നില്ല. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞതോടെ എല്ലാവരും വന്ന് തങ്ങളെ വളയുകയായിരുന്നു. കുറച്ച് സമയം ഞങ്ങളെ തനിച്ച് വിടൂവെന്ന് അവരോട് അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അവരാരും അത് ചെവിക്കൊണ്ടില്ലെന്നും താരം പറയുന്നു.

    മകന് ഇഷ്ടമല്ല

    മകന് ഇഷ്ടമല്ല

    പുറത്തുപോവുമ്പോഴും മറ്റു ആളുകള്‍ ഓടിവരുന്നതും സെല്‍ഫിയെടുക്കുന്നതുമൊന്നും മകന് ഇഷ്ടമല്ല. തനിക്കൊപ്പം പുറത്തുവരാന്‍ മകന്‍ മടിക്കുന്നതിന് പിന്നിലെ കാരണവും ഇതാണ്. അടുത്തിടെ ഒരു ആല്‍ബം റിലീസിനായി കഷ്ടപ്പെട്ടാണ് പോയത്. വരാന്‍ സമ്മതിക്കാതിരുന്ന അവനോട് കാര്യം പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു.

    രഘുവരനെ ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷം

    രഘുവരനെ ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷം

    ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാളാണ് രഘുവരന്‍. വില്ലത്തരത്തിന്റെ അങ്ങേയറ്റമായും പാവത്താനും നിസ്സഹായനുമായ കഥാപാത്രവുമായി അഭിനയിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കലാകാരന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഒരുപാട് വേദനിപ്പിച്ചിരുന്നു. ആളുകള്‍ രഘുവരനെക്കുറിച്ച് ഇപ്പോഴും ഓര്‍ത്തിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം തനിക്ക് സന്തോഷം നല്‍കുന്നുണ്ടെന്ന് രോഹിണി പറയുന്നു. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ഇതെല്ലാം കണ്ട് അദ്ദേഹം സന്തോഷിച്ചേനെയെന്നും രോഹിണി പറയുന്നു.

    Read more about: rohini രോഹിണി
    English summary
    Rohini about bad experience in life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X