പാർവതിയും പൃഥ്വിയും പ്രതികരിച്ചില്ല!! വിനയായത് നിലപാട്, താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് റോഷ്‌നി

മലയാള സിനിമയിലെ ചേരിപ്പോര് തന്റെ സിനിമയുടെ വിജയത്തെ കാര്യമായി തന്നെ ബാധിച്ചു

Recommended Video

'പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും നിലപാട് ചിത്രത്തെ തകർത്തു ' | filmibeat Malayalam

ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് മൈസ്റ്റോറി തീയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ സിനിമയെ തകർക്കുന്ന രീതിയിലുളള പ്രചാരണം നടന്നിരുന്നു. ചിത്രത്തിന്റെ പാട്ടിനും ട്രെയിലറിനുമെല്ലാം വളരെ മോശമായ പ്രതികരണമായിരുന്നു സമൂഹ മാധ്യമങ്ങളിൽ നിന്ന് നേരിടേണ്ടി വന്നത്.

parvathy

ഇപ്പോഴിത മൈസ്റ്റോറിയ്ക്ക് ഏറ്റ ആഘാതത്തെ കുറിച്ച് സംവിധായക റോഷ്നി ദിനകർ തുറന്നടിക്കുകയാണ്. മലയാള സിനിമയിലെ ചേരിപ്പോര് തന്റെ സിനിമയുടെ വിജയത്തെ കാര്യമായി തന്നെ ബാധിച്ചുവെന്ന് റോഷ്നി പറ‍ഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് സംവിധായിക ഇക്കാര്യം തുറന്നടിച്ചത്.

 പാർവതിയുടെ നിലപാട്

പാർവതിയുടെ നിലപാട്

നാടി പാർവതി പൊതുവിഷയങ്ങളിൽ സ്വീകരിച്ച നിലപാടിന് ഇരയായത് തന്റെ ചിത്രവും താനുമാണെന്നു റോഷ്നി ദിനകരൻ പറഞ്ഞു. ഇരുവരും ചിത്രത്തിൽ അഭിനയിച്ചതോടെ സമൂഹമാധ്യമങ്ങളിൽ സിനിമയെ കുറിച്ചുളള മോശമായ പ്രചരണം നടന്നിരുന്നു. പാർവതിയ്ക്കെതിരെയുള്ള സൈബർ ആക്രമണം തന്റെ സിനിമയയെ മോശമായി തന്നെ ബാധിച്ചെന്നും റോഷ്നി പറഞ്ഞു.

 പൃഥ്വിയും പാർവതിയും ഒപ്പം നിന്നില്ല

പൃഥ്വിയും പാർവതിയും ഒപ്പം നിന്നില്ല

ആദ്യം മുതൽ തന്നെ ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ മോശമായ പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ സിനിമയുടെ ഒപ്പം നിൽക്കാൻ പാർവതിയോ പൃഥ്വിരാജോ തയ്യാറായിരുന്നില്ല. എവിടെയെങ്കിലും പാർവതി സിനിമയെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ടോ എന്നും റോഷ്നി ചോദിക്കുന്നുണ്ട്. കൂടാതെ ഇരുവർ പലപ്പോഴും പറയുന്ന അഭിപ്രായങ്ങൾ ചിത്രത്തിന്റെ വിജയത്തെ ബാധിച്ചുവെന്നും സംവിധായക കൂട്ടിച്ചേർത്തു

 ഫാൻസുകാരല്ല ഇതിനു പിന്നിൽ

ഫാൻസുകാരല്ല ഇതിനു പിന്നിൽ

പാർവതിയെ കുറിച്ചാണ് കൂടുതൽ അധിക്ഷേപം കേൾക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത് മമ്മൂട്ടിയായിരുന്നു. എന്നാൽ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നിന്നും ട്രെയിലറുകൾ ആദ്യം നീക്കം ചെയ്തിരുന്നു. പിന്നീട് മുൻനിര ഫാൻസ് അസോസിയേഷൻ ഭാരവാഹകളുമായി ചർച്ച ചെയ്തിരുന്നു. എന്നാൽ അവരാരും ചിത്രത്തിനെതിരെ ഒന്നും ചെയ്തിട്ടില്ല എന്നാണ് പറയുന്നത്. പിന്നെ ആരാണ് ഇതിന്റെ പിന്നിലെന്നും റോഷനി ചോദിക്കുന്നുണ്ട്. താൻ ഒരു സംഘടനയുടേയും ഭാഗമല്ലെന്നും ഇവർ പറഞ്ഞു.

 ഡബ്ല്യൂസിസിയിൽ പരാതു നൽകി

ഡബ്ല്യൂസിസിയിൽ പരാതു നൽകി

ചിത്രത്തിനെതിരെ വ്യാപക സൈബർ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ സിനിമ മേഖലയിലെ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നു. സിനിമയിലെ വനിത സംഘടനയായ ഡബ്യൂസിസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ പരാതികൾ സ്വീകരിക്കാവുന്ന രീതിയിൽ സംഘന വളർന്നിട്ടില്ലെന്നായിരുന്നു ഡബ്ല്യൂസിസിയിലെ ഒരു അംഗമായ സജിത മഠത്തിവൽ പറഞ്ഞത്. കൂടാതെ ഫെഫ്ക്കയിലും, ബെംളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർസെല്ലിലലു പാരാതി നൽകിയിരുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കിടയിലും സിനിമയ്ക്ക് നല്ല റേറ്റിങ് ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X