മഞ്ജു വാര്യറിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസിന്‍റെ ത്രില്ലര്‍ ചിത്രം!

Recommended Video

Director Rosshan Andrews Talking About His Next Project | FilmiBeat Malayalam

കാത്തിരിപ്പിന് വിരാമമിട്ട് പ്രതി പൂവന്‍ കോഴി തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സംവിധായകനായി മാത്രമല്ല ഇത്തവണ വില്ലനായും എത്തിയിരിക്കുകയാണ് അദ്ദേഹം. ആന്റപ്പനും മാധുരിയുമൊക്കെ ഇനി നിങ്ങളുടേതാണ്, നിങ്ങളാണ് ഇനി സിനിമയെ വിലയിരുത്തേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷം പങ്കുവെച്ചത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു. എല്ലാ സിനിമകളും ഞങ്ങളൊരുമിച്ചാണ് കാണാറുള്ളത്. സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ച് പറഞ്ഞ് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും അദ്ദേഹം പറയുന്നു.

ഇനിയും സിനിമ ചെയ്യാനുള്ള എനര്‍ജി കൂടിയാണ് ഈ പ്രതികരണങ്ങളില്‍ നിന്നും കിട്ടുന്നത്. കഥ അവസാനിക്കുമ്പോഴല്ലേ എല്ലാവര്‍ക്കും ഇഷ്ടമാവേണ്ടത്. അത് വരെ പറഞ്ഞ കഥ വളരെ നന്നായി അവസാനിക്കാന്‍ കഴിയുന്നത് വലിയൊരു വിജയമാണ്. സംവിധായകന്‍ തന്നെയാണ് ഞാന്‍. പിന്നെ ഇങ്ങനെയൊരു വേഷം ലഭിച്ചപ്പോള്‍ ചെയ്തുവെന്നേയുള്ളൂ. ആന്റപ്പനോട് സംവിധായകനായും നടനായും നീതി പുലര്‍ത്തിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മഞ്ജു വാര്യരേയും അനുശ്രീയുമൊക്കെ ചെയത് കഥാപാത്രങ്ങളോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യം. അവരെല്ലാം നന്നായി ചെയ്തുവെന്നും സംവിധായകന്‍ പറയുന്നു.

Rosshan Andrews

കുടുംബം പോലെയാണ് തന്റെ ക്രൂ. അവരെല്ലാം നല്ല പിന്തുണയാണ് നല്‍കിയത്. ദുല്‍ഖര്‍ സല്‍മാനുമായുള്ള ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഏപ്രിലില്‍ ഈ ചിത്രം തുടങ്ങുകയാണ്. പോലീസ് സ്‌റ്റോറിയാണ്. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ത്രില്ലര്‍ ചിത്രമാണിത്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. ബാക്കി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ പോലീസിന് ശേഷം വീണ്ടും പോലീസ് ഓഫീസറുടെ കഥയുമായെത്തുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X