twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സരിഗമപയിലെ അശ്വിന്‍ വിജയന്‍റെ ആഗ്രഹം ഇതാണ്! ജീവിതത്തിലെ ട്വിസ്റ്റുകളെക്കുറിച്ച് പറഞ്ഞ് ഗായകന്‍

    |

    സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന സംഗീത പരിപാടിയായ സരിഗമയെ കേരളക്കര നെഞ്ചേറ്റിയത് വളരെ പെട്ടെന്നായിരുന്നു. വേറിട്ട രീതിയിലുള്ള അവതരണവും ആലാപനവും വിധിനിര്‍ണ്ണയവുമൊക്കെയായിരുന്നു ഈ റിയാലിറ്റി ഷോയുടെ മുഖമുദ്ര. ഗ്രാന്‍റ് ജൂറിയും ജഡ്ജസും മത്സരാര്‍ത്ഥികളും തമ്മിലുള്ള ഇടപെടലുകളുമെല്ലാം വ്യത്യസ്തമായിരുന്നു. പതിവ് രീതികളെ മാറ്റി മറിച്ച് മുന്നേറുന്ന സരിഗമപ ഗ്രാന്‍റ് ഫിനാലെയിലേക്ക് കടക്കാനിരിക്കവെയായിരുന്നു കൊവിഡ് വില്ലനായെത്തിയത്.

    എന്നാണ് സരിഗമപ വീണ്ടും തുടങ്ങുന്നതെന്നുള്ള ചോദ്യങ്ങളിലായിരുന്നു ആരാധകര്‍. ഓണ്‍ലൈനിലൂടെ മത്സരാര്‍ത്ഥികള്‍ സംവദിക്കാനെത്തിയപ്പോള്‍ ഗംഭീര പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. അധികം വൈകാതെ തന്നെ ഫിനാലെയുമായെത്തുമെന്നുള്ള സൂചനയായിരുന്നു എല്ലാവരും നല്‍കിയത്. ശ്വേത അശോക്, ലിബിന്‍, കീര്‍ത്തന, നാരായണി, ശ്രീജിഷ്, അക്ബര്‍, പുണ്യ, അശ്വിന്‍ ഇവരെല്ലാം പ്രേക്ഷകര്‍ക്ക് ഇതിനകം തന്നെ പരിചിതരായി മാറിയവരാണ്. ഇവരുടെ പേരുകളിലുള്ള ഫാന്‍സ് ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സരിഗമപയിലെ മൂത്താപ്പ, ടെക്കി സിംഗര്‍ തുടങ്ങിയ വിശേഷണങ്ങളിലറിയപ്പെടുന്ന അശ്വിന്‍ വിജയന്‍ ഫില്‍മിബീറ്റുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

    വരദാനമായി മാറിയ സംഗീതം

    വരദാനമായി മാറിയ സംഗീതം

    ചെറുപ്പം മുതലേ പാട്ട് പഠിക്കാന്‍ തുടങ്ങിയിരുന്നു. മൂന്നാല് വയസ്സായപ്പോള്‍ തന്നെ പാട്ടിനോട് താല്‍പര്യമുണ്ടെന്ന് മനസ്സിലാക്കിയ അമ്മയാണ് പാട്ട് പഠിപ്പിക്കാനായി തീരുമാനിച്ചത്. റേഡിയോയിലും മറ്റുമായി കേള്‍ക്കുന്ന പാട്ടിന് കുടെച്ചേര്‍ന്ന് പാടുമായിരുന്നു. സംഗീതപാരമ്പര്യമൊന്നുമുള്ള കുടുംബമല്ല തന്റേതെന്ന് അശ്വിന്‍ പറയുന്നു. അന്ന് അമ്മ തിരിച്ചറിഞ്ഞ ആ കഴിവ് അശ്വിന്റെ ജീവിതത്തിലെ വരദാനമായി മാറുകയായിരുന്നു പിന്നീട്. സംഗീതം പഠിച്ച സ്ഥലത്തെ ഗാനമേള ട്രൂപ്പിനൊപ്പം പാടുമായിരുന്നു. 6ാമത്തെ വയസ്സുമുതല്‍ ഗാനമേളയിലെ ഭക്തിഗാനം ആലപിച്ച് തുടങ്ങിയതാണ്.

    എഞ്ചിനീയറിംഗ് മേഖലയോട് പ്രിയം

    എഞ്ചിനീയറിംഗ് മേഖലയോട് പ്രിയം

    സംഗീതം മെയിനായി എടുക്കണമെന്നൊന്നും തോന്നിയിരുന്നില്ല. എഞ്ചീനിയറിംഗ് മേഖലയോടായിരുന്നു താല്‍പര്യം. ശബദ്ം മാറിത്തുടങ്ങിയപ്പോഴായിരുന്നു മ്യൂസിക് ടീച്ചറായ പ്രേമ അമ്മയോട് മകനെ വേറൊരു സാറിന്റെ അടുത്തേക്ക് വിടുന്നതിനെക്കുറിച്ച് പറഞ്ഞത്. മ്യൂസിക് കോളേജിലെ പ്രൊഫസര്‍മാരുടെ അടുത്തായിരുന്നു പിന്നീടുള്ള പഠനം. സംഗീത ജീവിതത്തിലെ വലിയ ടേണിങ് പോയിന്റായിരുന്നു ഇത്. കോളേജ് പ്രൊഫസര്‍മാരായതിനാല്‍ അവര്‍ക്ക് ട്രാന്‍സ്ഫറൊക്കെയുണ്ടായിരുന്നു. കുറേ ഗുരുക്കന്‍മാര്‍ക്കൊപ്പം പഠിക്കാനായിട്ടുണ്ട്. ഇതൊരനുഗ്രഹമായാണ് കാണുന്നത്. കുറേ സ്റ്റൈല്‍ പഠിക്കാനായി. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്.

    ഉത്തരവാദിത്തം കൂടി

    ഉത്തരവാദിത്തം കൂടി

    പാമ്പാടി നെഹ്‌റുകോളേജിലാണ് എഞ്ചിനീയറിംഗം പഠനം. യൂത്ത് ഫെസ്റ്റിവലുകളിലെ സ്ഥിരം വിജയിയൊന്നുമായിരുന്നില്ല. ഐഡിയ സ്റ്റാര്‍ സിംഗ് സീസണ്‍ 5ല്‍ പങ്കെടുത്തിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയൊരു ആളൊന്നുമല്ല താനെന്നും അശ്വിന്‍ പറയുന്നു. ഗായകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം ഇപ്പോള്‍ കൂടിയെന്നും അദ്ദേഹം പറയുന്നു. നമ്മള്‍ കൊടുക്കുന്ന മ്യൂസിക് ആള്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അത് പോലെ തന്നെ തന്നില്‍ നിന്നും ആളുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ആരാധകരുടെ പ്രതികരണങ്ങളൊക്കെ നോക്കാറുണ്ട്. അവരെ എന്റര്‍ടൈന്‍ ചെയ്യുകയെന്നതാണ് തന്റെ നിയോഗമെന്നാണ് വിശ്വസിക്കുന്നത്.

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
    ഓഡീഷനെക്കുറിച്ച്

    ഓഡീഷനെക്കുറിച്ച്

    തിരുവനന്തപുരത്ത് ഇന്‍ഫോസിസില്‍ വര്‍ക്ക് ചെയ്യുകയാണ്. അതിനിടയിലായിരുന്നു സരിഗമപയെന്ന പരിപാടിയെക്കുറിച്ച് അറിഞ്ഞത്. ടിവി കാണുന്നതിനിടയില്‍ ചാനല്‍ മാറ്റിയപ്പോഴായിരുന്നു സരിഗമയെക്കുറിച്ചുള്ള പരസ്യം കണ്ടത്. തിരുവനന്തപുരത്തെ ഓഡീഷനില്‍ പങ്കെടുക്കാനായിരുന്നില്ല. പാലക്കാടുള്ള ഓഡീഷനിലാണ് പങ്കെടുത്തത്. കിട്ടുമെന്നൊന്നുള്ള പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. സ്വന്തം പാട്ട് കേട്ട് മറ്റൊരാളുടെ വിലയിരുത്തല്‍ എഹ്ങനെയാണെന്നറിയാനാണ് പോയത്. മുന്‍പ് പങ്കെടുത്ത് ഓഡീഷനുകളൊന്നും കിട്ടിയിരുന്നില്ല. അതിനാല്‍ വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. കിട്ടിക്കഴിഞ്ഞപ്പോഴും ഫൈനലില്‍ ഒരാളാവുമെന്ന് കരുതിയിരുന്നില്ല.

    അശ്വിന്‍ വിജയന്‍ കലക്റ്റീവ്

    അശ്വിന്‍ വിജയന്‍ കലക്റ്റീവ്

    അശ്വിന്‍ വിജയന്‍ കലക്റ്റീവ് എന്ന ബാന്‍ഡുമായി സജീവമാണ് അശ്വിന്‍. സരിഗമയെന്ന സ്റ്റേജിനെയാണ് താന്‍ റെസ്‌പെക്ട് ചെയ്യുന്നതെന്ന് അശ്വിന്‍ പറയുന്നു. ഒരുപാട് പേര്‍ ആഗ്രഹിക്കുന്ന വേദിയാണ്. അവിടെ നല്ലത് കൊടുക്കുക. ആ 5 മിനിറ്റ് നന്നായി ചെയ്യുക. മത്സരബുദ്ധിയോടെ സമീപിക്കാനാവില്ല. അവിടെ ആര്‍ക്കും അങ്ങനെയൊരു വാശിയില്ല. സ്ഥിരം കാണുന്ന ശൈലിയല്ല അവിടെ. ടിവിയില്‍ കാണുന്നതെന്താണോ അത് തന്നെയാണ് അവിടെ നടക്കുന്നത്. അല്ലാതെ പിന്നാമ്പുറം എന്നുള്ള കാര്യങ്ങളൊന്നുമില്ല. ജഡ്ജസ്- ജൂറി-മത്സരാര്‍ത്ഥി ബാരിയറൊന്നുമില്ല. എല്ലാവരും വന്ന് തമാശയക്കെ പറഞ്ഞങ്ങ് പോവും. അത്രയും വലിയ ആള്‍ക്കാരാണ്, അവരൊക്കെ ഇങ്ങോട്ട് വന്ന് നമ്മളോട് സംസാരിട്ട് നമ്മളെ കംഫര്‍ട്ടാക്കും. സംഗീതത്തോടുള്ള ഇഷ്ടമാണ് അവരെല്ലാം പെരുമാറ്റത്തിലും പ്രകടമാക്കുന്നത്.

    കംപോസറാവണം

    കംപോസറാവണം

    അത് പോലെ തന്നെ ഒരുപാട് പരീക്ഷണങ്ങള്‍ നടത്താറുണ്ട്. കംപോസര്‍ ആവാനുള്ള ആഗ്രഹത്തിന് അവരെല്ലാം മികച്ച പിന്തുണയാണണ് നല്‍കുനത്. പാട്ടുകള്‍ക്ക് നല്‍കുന്ന അഡീഷന്‍സൊക്കെ അവര്‍ അംഗീകരിക്കാറും അഭിനന്ദിക്കാറുമുണ്ട്. അത്തരത്തിലുള്ള ഇംപ്രൈവൈസേഷനൊക്കെ അവര്‍ പോത്സാഹിപ്പിക്കാറുണ്ട്. എല്ലാ പാട്ടിലും എന്‍രെ കൈയ്യൊപ്പിനുള്ള ശ്രമമാണ് നടത്തുന്നത്. ശ്യാമാംബരം ഞാനൊരുപാട് ആസ്വദിച്ച് പാടിയതാണ്. മിന്‍സാരപ്പൂവേ, അല്ലിയിളംപൂവേ അതൊക്കെ ആസ്വദിച്ച് പാടിയതാണ്. പാട്ട് തലയ്ക്ക് പിടിച്ചാല്‍ വെളിച്ചപ്പാട് മോഡാണെന്ന് പറഞ്ഞ് കൂട്ടുകാര്‍ തമാശയാക്കാറുണ്ട്.

    ചാര്‍ലിയിലെ പാട്ട്

    ചാര്‍ലിയിലെ പാട്ട്

    ചാര്‍ലിയിലെ പാട്ട് പാടിയപ്പോഴായിരുന്നു ആളുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. മ്യൂസിക് കരിയര്‍ തുടരാമെന്ന് തോന്നിപ്പിച്ച ഗാനമായിരുന്നു അത്. ആരാധകരുടെ മെസ്സേജുകളും അഭിനന്ദനങ്ങളും കമന്റുകളുമൊക്കെ കാണാറുണ്ട്. അവര്‍ക്ക് മറുപടി കൊടുക്കാറുണ്ട്. സത്യന്ധമായ വിലയിരിത്തലുകളും വിമര്‍ശനങ്ങളും സ്വീകരിക്കാറുണ്ടെന്നും അശ്വിന്‍ പറയുന്നു.

    ആഗ്രഹിക്കുന്നത് പോലെ തന്നിലെ സംഗീതഞ്ജനെ രേഖപ്പെടുത്താന്‍ അശ്വിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു

    Read more about: song television
    English summary
    Sa Re Ga Ma Pa Finalist Aswin Vijayan about reveals about his future plans exclusive interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X