സായി പല്ലവി പൃഥ്വിയുടെ നായികയല്ല; ആര്‍ എസ് വിമല്‍ വ്യക്തമാക്കുന്നു
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ സായി പല്ലവി നായികയായെത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത സംവിധായകന്‍ നിഷേധിച്ചു.
പൃഥ്വിരാജ് ഉറപ്പായും സിനിമയില്‍ ഉണ്ടെന്നും നായിക സായി പല്ലവി അല്ല എന്നും വിമല്‍ പറയുന്നു. തന്റെ കാഴ്ചപ്പാടിലെ മഹാഭാരത കഥയാണ് സിനിമയില്‍ പറയുന്നതെന്നും വിമല്‍ പറഞ്ഞു.

സായി പല്ലവി പൃഥ്വിയുടെ നായികയല്ല; ആര്‍ എസ് വിമല്‍ വ്യക്തമാക്കുന്നു
എന്റെ കാഴ്ചപ്പാടുകളിലൂടെയുള്ള മഹാഭാരതമായിരിക്കും സിനിമയില്‍ കാണിക്കുക എന്ന് ആര്‍ എസ് വിമല്‍ പറഞ്ഞു

സായി പല്ലവി പൃഥ്വിയുടെ നായികയല്ല; ആര്‍ എസ് വിമല്‍ വ്യക്തമാക്കുന്നു
സിനിമയുടെ കഥ വികസിപ്പിയ്ക്കാനായി ചരിത്ര വഴികളിലൂടെ ഞാന്‍ യാത്ര നടത്തിയിരുന്നു. അവിടെ പഴമയുടെ ശേഷിപ്പുകളോ അടയാളങ്ങളോ ഒന്നും തന്നെയില്ല. കൃഷ്ണന്‍ ഗീതോപദേശം നടത്തിയെന്ന് പറയപ്പെടുന്ന സ്ഥലത്ത് ഒരു ആല്‍മരം മാത്രമാണുള്ളത്.

സായി പല്ലവി പൃഥ്വിയുടെ നായികയല്ല; ആര്‍ എസ് വിമല്‍ വ്യക്തമാക്കുന്നു
നമ്മള്‍ മനസ്സില്‍ കണ്ട കാഴ്ചകളുടെ പുനരാവിഷ്‌കരണം മാത്രമായിരിക്കും എന്റെ സിനിമ

സായി പല്ലവി പൃഥ്വിയുടെ നായികയല്ല; ആര്‍ എസ് വിമല്‍ വ്യക്തമാക്കുന്നു
സിനിമയുടെ പേരും താരങ്ങളെയുമൊന്നും തീരുമാനിച്ചിട്ടില്ല. പൃഥ്വിരാജ് സിനിമയില്‍ ഉറപ്പായുമുണ്ട്. മറ്റ് താരങ്ങളെ തീരുമാനിക്കുന്നതേയുള്ളൂ. സായി പല്ലവി സിനിമയില്‍ ഇല്ല

സായി പല്ലവി പൃഥ്വിയുടെ നായികയല്ല; ആര്‍ എസ് വിമല്‍ വ്യക്തമാക്കുന്നു
ജനുവരി 15 ന് ദുബായിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ വച്ച് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. ആ ചടങ്ങില്‍ വച്ചായിരിക്കും സിനിമയുടെ പേര് പ്രഖ്യാപിയ്ക്കുന്നത്

സായി പല്ലവി പൃഥ്വിയുടെ നായികയല്ല; ആര്‍ എസ് വിമല്‍ വ്യക്തമാക്കുന്നു
ദുബായിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് സിനിമ നിര്‍മിയ്ക്കുന്നത് - വിമല്‍ പറഞ്ഞു.

Click it and Unblock the Notifications