»   » കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയായ നടി സായി പല്ലവി; വിനയ് ഫോര്‍ട്ട്

കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയായ നടി സായി പല്ലവി; വിനയ് ഫോര്‍ട്ട്

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഒത്തിരി താരോദയങ്ങള്‍ ഉണ്ടായി. അതിലൊരാളാണ് വിനയ് ഫോര്‍ട്ടും. പ്രേമത്തിന് മുമ്പും ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വിനയ് ഫോര്‍ട്ടിനെ സാധാരണക്കാര്‍ക്കിടയില്‍ എത്തിച്ചത് ചിത്രത്തിലെ വിമല്‍ സര്‍ എന്ന കഥാപാത്രമാണ്.

എന്നാല്‍ ആ കഥാപാത്രത്തെ താന്‍ ആദ്യം പോസിറ്റീവായി സമീപിച്ചിരുന്നില്ല എന്ന് അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു. അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായരനൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹമായിരുന്നുവത്രെ ആ കഥാപാത്രത്തിലെത്തിച്ചത്. സിനിമാ വിശേഷങ്ങളെ കുറിച്ച് വിനയ് ഫോര്‍ട്ട് സംസാരിക്കുന്നു.

കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയായ നടി സായി പല്ലവി; വിനയ് ഫോര്‍ട്ട്

സിജു വില്‍സണാണ് വിമല്‍ സാര്‍ എന്ന കഥാപാത്രത്തെ കുറിച്ച് എന്നോട് ആദ്യം പറയുന്നത്. എന്നാല്‍ ആദ്യം ആ കഥാപാത്രത്തെ പോസിറ്റീവായി കാണാന്‍ എനിക്ക് സാധിച്ചിരുന്നില്ല. അതേ സമയം അല്‍ഫോണ്‍സ് എന്ന സംവിധായകനൊപ്പം ഒരു സിനിമ ചെയ്യണം എന്ന ആഗ്രമുണ്ടായിരുന്നു. തന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്കെല്ലാം പ്രാധാന്യം നല്‍കുന്ന സംവിധായകനാണ് അല്‍ഫോണ്‍സ്. അതുകൊണ്ടാണ് ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടത്

കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയായ നടി സായി പല്ലവി; വിനയ് ഫോര്‍ട്ട്

ജാവയുടെ ക്ലാസ് എടുക്കാനാണ് അല്‍ഫോണ്‍സ് എന്നോട് പറഞ്ഞത്. ജാവയുടെ ഡെഫിനിഷനൊക്കെ കണ്ടപ്പോള്‍ ഞാന്‍ അല്‍ഫോണ്‍സിനോട് പറഞ്ഞു, ഇങ്ങനെ ഒരു ഡയലോഗ് ചേര്‍ക്കാം എന്ന്. അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ ആ ഡയലോഗ് വര്‍ക്കാകും എന്ന് തോന്നി. അത് സിനിമയ്ക്ക് ഉചിതമായ രീതിയില്‍ അല്‍ഫോണ്‍സ് ഷൂട്ട് ചെയ്തതോടെ അതിന്റെ ഭംഗി ഇരട്ടിയായി

കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയായ നടി സായി പല്ലവി; വിനയ് ഫോര്‍ട്ട്

ഏതൊരു കഥാപാത്രത്തെയും അസാധ്യമായി നോക്കി കാണുന്ന വ്യക്തിയല്ല ഞാന്‍. പ്രേമത്തിന് മുമ്പ് പ്രേക്ഷകര്‍ എന്നെ കൂടുതലായും കണ്ടിരുന്നത് ട്വിസ്റ്റിങ് റോളുകളിലോ വില്ലന്‍ വേഷങ്ങളിലോ ആയിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രതിഛായ ലഭിച്ചത് പ്രേമത്തിന് ശേഷമാണ്. ആ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ കഴിഞ്ഞത് അല്‍ഫോണ്‍സ് എന്ന സംവിധായകന്‍ എന്നില്‍ വച്ച വിശ്വാസം കൊണ്ടാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെ കാഴ്ചവയ്ക്കാന്‍ കഴിയുന്നത് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴാണ്. ഒരു നടന്‍ എന്ന നിലയില്‍ ഉയര്‍ച്ച ഉണ്ടാവുന്നതും അപ്പോഴാണ്

കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയായ നടി സായി പല്ലവി; വിനയ് ഫോര്‍ട്ട്

സൗന്ദര്യത്തെക്കാള്‍ കൂടുതല്‍ വ്യക്തിത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. പെരുമാറ്റ ശൈലി അടിസ്ഥാനപ്പെട്ടിരിയ്ക്കും ഒരാളോടുള്ള എന്റെ ആകര്‍ഷണം. ഇതെല്ലാം ഒത്തിണങ്ങിയ ഒരു നടിയായി തോന്നിയിട്ടുള്ളത് സായി പല്ലവിയാണ്. മറ്റ് ഏതൊരു നടിയില്‍ നിന്നും സായി പല്ലവി വ്യത്യസ്തമാകുന്നത് അവരുടെ ഗ്രേസ്ഫുള്‍നസും സത്യസന്ധതയുമാണ്.

കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയായ നടി സായി പല്ലവി; വിനയ് ഫോര്‍ട്ട്

പൂര്‍ണമായും ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റാണ് ഹലോ നമസ്‌തേ. നല്ല സുഹൃത്ത് ബന്ധങ്ങള്‍ ജീവിതത്തില്‍ നമുക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ചില നിസ്സാര കാര്യങ്ങള്‍ ആ സൗഹൃദത്തെ ബാധിക്കുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങളാണ് ഹലോ നമസ്‌തേയുടെ പ്രമേയം. മാധവ് എന്ന റേഡിയോ ജോക്കിയായിട്ടാണ് ഞാന്‍ എത്തുന്നത്. ഭാവനയാണ് പെയര്‍

കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയായ നടി സായി പല്ലവി; വിനയ് ഫോര്‍ട്ട്

അങ്ങനെ ഒരു കഥാപാത്രത്തെ ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുന്നില്ല. ചെയ്തതില്‍ എനിക്കേറ്റവും പ്രിയപ്പെട്ടതും കരുത്തുറ്റതുമായ വേഷം ഷട്ടറിലേതാണ്. അത് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടോ എന്നെനിക്കറിയില്ല. ഞാനൊരു താരമൂല്യമുള്ള നടനല്ല എന്ന വിശ്വാസം എനിക്കുണ്ട്. ഏതൊരു നടനെയും എന്ന പോലെ മികവുറ്റ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്

കൂടെ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരിയായ നടി സായി പല്ലവി; വിനയ് ഫോര്‍ട്ട്

പ്രത്യേകിച്ച് ഘടകങ്ങളൊന്നും നോക്കാറില്ല. ഞാന്‍ കൂടുതലായും ഒരു സിനിമ തിരഞ്ഞെടുക്കുന്നത് സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. ടീമും നോക്കും

English summary
Sai Pallavi is the most beautiful actress that i ever acted: Vinay Forrt

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam