»   » മലര്‍ മിസിനെ കുറിച്ച് വിമല്‍ സാര്‍ പറയുന്നു; ആള് വളരെ പോസിറ്റീവാണ്, സെന്‍സിബിളും

മലര്‍ മിസിനെ കുറിച്ച് വിമല്‍ സാര്‍ പറയുന്നു; ആള് വളരെ പോസിറ്റീവാണ്, സെന്‍സിബിളും

Posted By:
Subscribe to Filmibeat Malayalam

മലര്‍ മിസിനെ കണ്ടപ്പോള്‍ തന്നെ വിമല്‍ സാറിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടിയിരുന്നു. ജാവ പഠിപ്പിക്കുന്ന ക്ലാസില്‍ മാവ പഠിപ്പിച്ചു പോയത് കണ്ണൊന്ന് മലര്‍ മിസിലേക്ക് തെറ്റിയപ്പോഴാണ്. മാവ അല്ല മാഷേ, ജാവ എന്ന് പിള്ളേര് തിരുത്തുമ്പോഴാണ് വിമല്‍ സറും പരിസരമോര്‍ത്തത്. തൊള്ളായിരം ഏക്കര്‍ സബര്‍ജില്‍ തോട്ടത്തിന്റെ കഥ ഉണ്ടാക്കിയതും മലര്‍ മിസിന് വേണ്ടിയാണ്

-vinay-forrt-sai-pallavi

പറഞ്ഞു വരുന്നത് പ്രേമം എന്ന ചിത്രത്തിലെ മലര്‍ മിസിനെയും (സായി പല്ലവി) വിമല്‍ സാറിനെയും (വിനയ് ഫോര്‍ട്ട്) കുറിച്ചാണെന്ന് മനസ്സിലായിക്കാണുമല്ലോ. മലരായി എത്തിയ സായി പല്ലവി വളരെ പോസിറ്റീവ് ആണെന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്. സെന്‍സിബിളും ആണത്രെ. തുടര്‍ന്ന് വായിക്കൂ...

മലര്‍ മിസിനെ കുറിച്ച് വിമല്‍ സാര്‍ പറയുന്നു; ആള് വളരെ പോസിറ്റീവാണ്, സെന്‍സിബിളും

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് മലര്‍ മിസും (സായി പല്ലവി) വിമല്‍ സാറും (വിനയ് ഫോര്‍ട്ട്). ചിത്രത്തിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങള്‍ക്കും അവരുടേതായ സ്ഥാനമുണ്ടായിരുന്നു.

മലര്‍ മിസിനെ കുറിച്ച് വിമല്‍ സാര്‍ പറയുന്നു; ആള് വളരെ പോസിറ്റീവാണ്, സെന്‍സിബിളും

സായി പല്ലവി വളരെ പോസിറ്റീവും സെന്‍സിബിളുമായ പെണ്‍കുട്ടിയാണെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അടുത്തിടെ വിനയ് ഫോര്‍ട്ട് പറയുകയുണ്ടായി

മലര്‍ മിസിനെ കുറിച്ച് വിമല്‍ സാര്‍ പറയുന്നു; ആള് വളരെ പോസിറ്റീവാണ്, സെന്‍സിബിളും

തൊണ്ണൂറുകളിലെ സിനിമകളില്‍ മലയാളികള്‍ ഏറെ സ്‌നേഹിച്ച നായികമാരുണ്ടായിരുന്നു. അവരുടെ ഗണത്തിലേക്ക് മലര്‍ എന്ന കഥാപാത്രവും എത്തുമെന്ന് താനന്നേ സായി പല്ലവിയോട് പറഞ്ഞിരുന്നു എന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്.

മലര്‍ മിസിനെ കുറിച്ച് വിമല്‍ സാര്‍ പറയുന്നു; ആള് വളരെ പോസിറ്റീവാണ്, സെന്‍സിബിളും

സായി പല്ലവിയുടെ സൗന്ദര്യം മാത്രമല്ല മലയാളികളെ ആകര്‍ഷിക്കുന്ന ഘടകം, അഭിനയം കൂടെയാണെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു.

മലര്‍ മിസിനെ കുറിച്ച് വിമല്‍ സാര്‍ പറയുന്നു; ആള് വളരെ പോസിറ്റീവാണ്, സെന്‍സിബിളും

ഷട്ടര്‍ ഉള്‍പ്പടെയുള്ള ഇതുവരെ വിനയ് ഫോര്‍ട്ട് ചെയ്ത കഥാപാത്രങ്ങളില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം പ്രേമത്തിലെ വിമല്‍ സര്‍ ആണ്. ഇതുവരെയുള്ള എല്ലാ കഥാപാത്രങ്ങളെക്കാളും തനിക്ക് അംഗീകാരവും അഭിനന്ദവും ലഭിച്ചത് വിമല്‍ സാറിലൂടെയാണെന്ന് വിനയ് ഫോര്‍ട്ട് പറയുന്നു.

English summary
Sai Pallavi is very positive girl says Vinay Forrt

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam