സായി പല്ലവി അഭിനയം ഉപേക്ഷിക്കുന്നോ?

By Aswini

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് മലര്‍ എന്ന സായി പല്ലവി ഏറ്റവും പ്രിയപ്പെട്ടവളായി മാറി. ഒരു പക്ഷെ മേക്കപ്പില്ലാതെ വന്നു പ്രേക്ഷകരെ ഇത്രയേറെ കീഴ്‌പ്പെടുത്തുന്ന ആദ്യത്തെ നായികയായിരിക്കും മലര്‍.

പ്രേമം ഹിറ്റാകുന്നതോടെ സായി കുറിച്ചറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയും കൂടുകയാണ്. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അഭിനയത്തിലല്ല തന്റെ ശ്രദ്ധയെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സായി പല്ലവി പറഞ്ഞു.

sai-pallavi

ഞാനൊരു ഡോക്ടറാകും എന്നു മാത്രമേ എനിക്ക് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ പറ്റു എന്നാണ് സായി പറയുന്നത്. നൃത്തത്തിലും അഭിനയത്തിലുമൊക്കെ എന്റെ ഭാവി എന്താണെന്നതിനെക്കുറിച്ച് എനിക്കൊരു ഐഡിയയും ഇപ്പോള്‍ ഇല്ല. ഞാന്‍ തികഞ്ഞ ദൈവവിശ്വാസിയാണ്. എനിക്ക് ഏറ്റവും അനുയോജ്യമായ വഴി തന്നെ അദ്ദേഹം കാട്ടി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു- എന്നാണ് സായിയുടെ പ്രതികരണം

ഡാന്‍സിലൂടെയാണ് സായി പല്ലവി അഭിനയ രംഗത്തെത്തിയത്. തമിഴ് ടെലിവിഷന്‍ ഷോകളില്‍ മിന്നുന്ന താരമായിരുന്നു സായി. പ്രേമത്തിന്റെ റീലിസിങ്ങിനു കേരളത്തിലെത്തിയ സായി പല്ലവി പഠനതിരക്കുകള്‍ കാരണം ജോര്‍ജിയിലേക്ക് മടങ്ങി. അവിടെയാണ് താരം പഠിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X