»   » മരിച്ചത് നന്നായിയെന്ന് സാജന്‍ പള്ളുരുത്തി!ഇത് കേട്ടാല്‍ എല്ലാവര്‍ക്കും തോന്നും ഒന്ന് മരിക്കാന്‍!!!

മരിച്ചത് നന്നായിയെന്ന് സാജന്‍ പള്ളുരുത്തി!ഇത് കേട്ടാല്‍ എല്ലാവര്‍ക്കും തോന്നും ഒന്ന് മരിക്കാന്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും എന്നാല്‍ ഇടയ്ക്ക് ഇടയ്ക്ക് മരിക്കാന്‍ ഭാഗ്യമുള്ള ചിലരുണ്ട്. പ്രശസ്തരും സിനിമ താരങ്ങളുമൊക്കെയാണ് ഇങ്ങനെ പെട്ടെന്ന് ഒരു ദിവസം മരിക്കുകയും പിന്നെ താന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് വരുകയും ചെയ്യുന്നത്. അക്കൂട്ടത്തിലാണ് മിമിക്രി കലാകാരനായ സാജന്‍ പള്ളുരുത്തി ഒന്ന് മരിച്ചിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയായിരുന്നു.

ആ പ്രതി പ്രമുഖനായ വല്ല ബംഗാളിയും ആകല്ലെന്ന്,സന്തോഷ് പണ്ഡിറ്റ്! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍!

മറ്റുള്ളവരുടെ മരണവാര്‍ത്ത കേട്ട് രസിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മികച്ചൊരു കലാപരിപാടിയായി മാറിയിരിക്കുകയായിരുന്നു. എന്നാല്‍ അതിന് ഇരയായ സാജന്‍ പള്ളുരുത്തി പറയുന്നത് മരിച്ചത് നന്നായി. അത് കൊണ്ട് പല കാര്യങ്ങളും തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞെന്നാണ് സാജന്‍ പറയുന്നത്. അതെന്താണെന്നറിയണോ?

സാജന്റെ മരണ വാര്‍ത്ത

കഴിഞ്ഞ മാസമായിരുന്നു മിമിക്രി കലാകാരനായ സാജന്‍ പള്ളുരുത്തി മരിച്ചെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മരിച്ചത് കലഭവന്‍ സാജന്‍ ആയിരുന്നു. നിമിഷ നേരം കൊണ്ടായിരുന്നു സാജന്‍ പള്ളുരുത്തി മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നത്.

മരിച്ചത് നന്നായെന്ന് സാജന്‍

ഒന്ന് മരിച്ചത് നന്നായി എന്നാണ് സാജന്‍ പറയുന്നത്. തന്റെ മരണ വാര്‍ത്ത വന്നതിന് ശേഷം തന്റെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് കണ്ടെത്തുന്നതിന് തനിക്ക് കഴിഞ്ഞെന്നും ചിലരുടെ കൂട്ട്‌കെട്ട് അവസാനിപ്പിക്കുക തന്നെ ചെയ്‌തെന്നുമാണ് സാജന്‍ പറയുന്നത്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാജന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ബോഡി എപ്പോളാണ് കൊണ്ട് വരിക?

എല്ലാവര്‍ക്കും അറിയാനുള്ള പ്രധാന കാര്യം ബോഡി എപ്പോള്‍ കൊണ്ടു വരും എന്നായിരുന്നു. പലരും നേരിട്ട് വീട്ടിലെത്തിയും ഫോണില്‍ കൂടി വിളിച്ചും ഇക്കാര്യം ചോദിച്ചിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ ഫോണ്‍ മറ്റൊരാളെ ഏല്‍പ്പിച്ചിരുന്നു. അതും പ്രശ്‌നമായി മാറിയിരുന്നെന്നാണ് സാജന്‍ പറയുന്നത്.

ഫേസ്ബുക്കില്‍ വാര്‍ത്ത വന്നത്

സാജന്റെ ആരാധകനായ തിരുവല്ലം സ്വദേശിയായ ഒരു ചെറുപ്പക്കാരനായിരുന്നു കലഭവന്‍ സാജന്‍ മരിച്ച വാര്‍ത്ത കേട്ട് സാജന്‍ പള്ളുരുത്തിയാണെന്ന് തെറ്റിധരിച്ച് വാര്‍ത്ത പോസ്റ്റ് ചെയ്തത്. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അയാള്‍ക്ക് ഒരു സാജനെ മാത്രമെ അറിയുകയുണ്ടായിരുന്നുള്ളു എന്നും സാജന്‍ പറയുന്നു.

സുരഭിയുടെ പേടി

നടി സുരഭി മുമ്പൊരിക്കല്‍ താന്‍ മരിക്കുന്നതായി സ്വപ്‌നം കണ്ടിരുന്നു. അവള്‍ അക്കാര്യം അന്ന് തന്നെ തുറന്ന് പറഞ്ഞിരുന്നു. തന്റെ മരണ വാര്‍ത്ത കേട്ട ഉടനെ എന്നെ വിളിച്ച അവള്‍ പറഞ്ഞിരുന്നത് അത് നിങ്ങള്‍ ആവാരുതെ എന്ന് താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു എന്നായിരുന്നു. ഇത്തരം വാക്കുകള്‍ കേട്ടപ്പോള്‍ ശരിക്കും സന്തോഷമായെന്നും സാജന്‍ പറയുന്നു.

പലരെയും മനസിലാക്കാന്‍ പറ്റി

മരണ വാര്‍ത്ത വന്നതിന് അടുത്ത ദിവസം താന്‍ ഒരു സുഹൃത്തിനെ വിളിച്ചു. ഫോണ്‍ എടുത്ത് അവന്‍ തിരിച്ചു ചോദിച്ചത് ആരാണെന്നായിരുന്നു. താന്‍ മരിച്ചു എന്ന് കേട്ടപ്പാടെ തന്റെ നമ്പര്‍ ഡിലീറ്റ് ചെയ്ത സുഹൃത്തുക്കള്‍ വരെ തനിക്ക് ഉണ്ടെന്ന് മനസിലാക്കാന്‍ പറ്റിയെന്നും സാജന്‍ പറയുന്നു.

പലരും വിളിച്ചത് സന്തോഷം നല്‍കി

പലരും പലതരത്തിലായിരുന്നു തന്നെ വിളിച്ചിരുന്നത്. ചിലര്‍ ഫോണില്‍ കൂടി തന്നെ കരഞ്ഞു. മറ്റ് ചിലര്‍ തന്റെ ശബ്ദം ഫോണില്‍ കൂടി കേട്ടപ്പോള്‍ ഒന്നുമില്ലാ വെറുതെ വിളിച്ചതാണെന്ന് പറഞ്ഞ് വെച്ചു. ഇതോടെ തന്റെ മിത്രങ്ങള്‍ ആരൊക്കെയാണെന്ന് തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നാണ് സാജന്‍ പറയുന്നത്.

English summary
Actor Sajan Palluruthy posts video to clear his false death news

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam