twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നീരാളി'മോഹന്‍ലാലിന് വേണ്ടി മാത്രം തയ്യാറാക്കിയത്,അദ്ദേഹത്തിന്റെ പിന്തുണയാണ് സിനിമയെ നയിച്ചത്!

    |

    മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ നായകനാക്കി സര്‍പ്രൈസായൊരു പ്രൊജക്ട് പ്രഖ്യാപിച്ചതിലൂടെയാണ് അജോയ് വര്‍മ്മയും സാജു തോമസും സന്തോഷ് വര്‍മ്മയുമൊക്കെ സിനിമാപ്രേമികളെ ഞെട്ടിച്ചത്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു ഈ പ്രഖ്യാപനം. 15 ദിവസത്തോളമായിരുന്നു മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി മാറ്റി വെച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്.

    അഡാര്‍ ലവിനും മുന്‍പേ കണ്ണിറുക്കിയിട്ടുണ്ട് അനഘ, 'കിടു'വിലൂടെ മറ്റൊരു നായിക കൂടി തുടക്കമിടുന്നു!അഡാര്‍ ലവിനും മുന്‍പേ കണ്ണിറുക്കിയിട്ടുണ്ട് അനഘ, 'കിടു'വിലൂടെ മറ്റൊരു നായിക കൂടി തുടക്കമിടുന്നു!

    മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങുന്നൊരു നീരാളിയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകരെ മാത്രമല്ല സിനിമാപ്രേമികളെ ഒന്നടങ്കം ഈ ചിത്രം കോരിത്തരിപ്പിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. മലയാള സിനിമയെ ഒന്നടങ്കം വുിഴുങ്ങാനത്തെുന്ന നീരാളിയുടെ തിരക്കഥാകൃത്തായ സാജു തോമസ് ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ തുടര്‍ന്നുവായിക്കാം.

    അമ്മയെ കൂട്ടിക്കൊണ്ട് പോകാനെത്തിയ പയ്യനെ ജീവിത പങ്കാളിയാക്കി, ഇന്ദ്രജിത്തിനെക്കുറിച്ച് പൂര്‍ണ്ണിമ!അമ്മയെ കൂട്ടിക്കൊണ്ട് പോകാനെത്തിയ പയ്യനെ ജീവിത പങ്കാളിയാക്കി, ഇന്ദ്രജിത്തിനെക്കുറിച്ച് പൂര്‍ണ്ണിമ!

    അഡ്വഞ്ചര്‍ ത്രില്ലര്‍ ചിത്രമാണ്

    അഡ്വഞ്ചര്‍ ത്രില്ലര്‍ ചിത്രമാണ്

    ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് മോഹന്‍ലാല്‍. നീരാളി എന്ന സിനിമ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണെന്ന തരത്തിലായിരുന്നു തുടക്കം മുതലേ പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. തിരക്കഥാകൃത്തായ സാജു തോമസും ഇക്കാര്യം ശരിവെക്കുകയാണ് ഇപ്പോള്‍. അഡ്വഞ്ചര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രമാണിത്. പല തരത്തിലുള്ള ത്രില്ലര്‍ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അത്യന്തം സാഹസികത നിറഞ്ഞ ചിത്രമാണ് നീരാളി. സിനിമയ്ക്ക് കുറച്ചു കൂടി അനുയോജ്യമാവുന്നതും ഇതാണ്. ഇതുവരെ കണ്ട ത്രില്ലര്‍ സിനിമകളില്‍ നിന്നും ഈ സിനിമ വേറിട്ടുനില്‍ക്കുമെന്ന കാര്യത്തിന് ഇതില്‍ക്കൂടുതല്‍ ഉറപ്പ് ആവശ്യമില്ലല്ലോ!

    പുലിമുരുകനെ വെല്ലുന്ന ഗ്രാഫിക്‌സ്

    പുലിമുരുകനെ വെല്ലുന്ന ഗ്രാഫിക്‌സ്

    പുലിമുരുകനെ വെല്ലുന്ന ഗ്രാഫിക്‌സാണ് ചിത്രത്തിന് വേണ്ടി ഇുയോഗിക്കുന്നത്. വന്‍തുക മുടക്കിയാണ് ചിത്രത്തിന്റെ ഗ്രാഫിക്‌സ് ഒരുക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുലിമുരുകനേക്കാള്‍ കുടുതല്‍ തുക ഗ്രാഫിക്‌സാിനായി നീരാളിയും മുടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്രാഫിക്‌സ് നന്നായി ആവശ്യം വരുന്ന ചിത്രമാണിത്. പുലിമുരുകനേക്കാള്‍ കൂടുതല്‍ തുക മുടക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവര്‍ എത്ര തുകയാണ് മുടക്കിയതെന്ന കാര്യത്തെക്കുറിച്ച് അറിയില്ല. ഗ്രാഫിക്സ് രംഗങ്ങള്‍ നന്നായി ഉപയോഗിച്ചാണ് നീരാളി ഒരുങ്ങുന്നത്.

    ബോളിവുഡ് സംവിധായകനും അണിയറപ്രവര്‍ത്തകരും

    ബോളിവുഡ് സംവിധായകനും അണിയറപ്രവര്‍ത്തകരും

    ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന് പുറമെ നിരവധി അണിയറപ്രവര്‍ത്തകരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പതിവ് രീതികളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നൊരു അവതരണവും മേക്കിങ്ങും തന്നെയാണ് നീരാളിയുടേത്. കഥയിലായലും പശ്ചാത്തലത്തിലായാലും ആ വ്യത്യസ്തത പ്രകടമാണ്. കണ്‍വെന്‍ഷണല്‍ സിനിമയെന്ന എന്ന പ്രതീക്ഷയോടെ ഈ ചിത്രത്തെ സമീപിക്കുന്നതില്‍ പ്രയോജനമില്ലെന്ന് സാരം.

    പേരിന് പിന്നിലെ കഥ

    പേരിന് പിന്നിലെ കഥ

    പേരിലെന്തിരിക്കുന്നുവെന്നത് കേവലമൊരു ചോദ്യമാണെങ്കിലും ഏത് സന്ദര്‍ഭമായാലും പേരില്‍ വ്യത്യസ്ത വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. നീരാളി എന്ന പേരിന് പിന്നിലെ കഥയെക്കുറിച്ചറിയേണ്ടേ, സിനിമയിലെ തന്നെ സന്ദര്‍ഭമായും പ്രമോ വീഡിയോകളില്‍ കണ്ടതുമായും ബന്ധപ്പെട്ട് നില്‍ക്കുന്നതിനാലാണ് ഈ പേര് നല്‍കിയത്. മലയാള സിനിമയെ ഇനി നീരാളി വിഴുങ്ങുമെന്ന തരത്തിലായിരുന്നു പ്രമോ വീഡിയോ. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സിനിമയിലെ സന്ദര്‍ഭവുമായും ഈ പേരിന് സാമ്യമുണ്ട്. രണ്ട് ഘടകങ്ങളും കൂടി ഒരുമിച്ചായപ്പോള്‍ നീരാളി എന്ന പേര് തീരുമാനിക്കുകയായിരുന്നു.

    മോഹന്‍ലാലിനെ മനസ്സില്‍ കണ്ട് തയ്യാറാക്കിയത്

    മോഹന്‍ലാലിനെ മനസ്സില്‍ കണ്ട് തയ്യാറാക്കിയത്

    മോഹന്‍ലാല്‍ എന്ന താരത്തെ മനസ്സില്‍ കണ്ടാണ് നീരാളിയുടെ തിരക്കഥയൊരുക്കിയത്. അദ്ദേഹത്തിന്റെ ഡേററ് ലഭിക്കുന്നതിനനുസരിച്ച് ചിത്രവുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനിച്ചത്. അദ്ദേഹത്തെയല്ലാതെ മറ്റൊരു താരത്തെയും ഈ സിനിമയിലേക്ക് പരിഗണിക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന് മാത്രം അവതരിപ്പിക്കാന്‍ പറ്റുന്ന കഥാപാത്രമായിരുന്നു ഇത്. ചില കഥാപാത്രങ്ങളെ അതാത് താരങ്ങള്‍ അവതരിപ്പിച്ചാലേ പൂര്‍ണ്ണത വരികയുള്ളൂ എന്നല്ലേ, ഒരര്‍ത്ഥത്തില്‍ ഇവിടെയും അങ്ങനെയാണ് സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു.

    മോഹന്‍ലാലിന്റെ സമീപനം

    മോഹന്‍ലാലിന്റെ സമീപനം

    തിരക്കഥയുമായി സമീപിച്ചപ്പോള്‍ വളരെ പോസിററീവായ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. കഥ കേട്ടപ്പോള്‍ത്തന്നെ അദ്ദേഹം ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ഇത് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂളിനിടയിലെ ബ്രേക്കിനിടയിലായിരുന്നു മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിച്ചത്. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം മറ്റ് ചിത്രങ്ങള്‍ക്കായി പോയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതും ജൂണ്‍ 14 ന് റിലീസ് എന്ന് പറയുന്നതും ഇതില്‍ നിന്ന് അക്കാര്യം വ്യക്തമല്ലേ. മോഹന്‍ലാലിന്റെ ഡേറ്റിനായി സിനിമാപ്രവര്‍ത്തകര്‍ കാത്തിരിക്കുന്ന അവസരം കൂടിയായിരുന്നു ഇത്. കിട്ടിയ ഡേറ്റിനെ കൃത്യമായി വിനിയോഗിക്കാന്‍ നമുക്ക് കഴിഞ്ഞു. തീര്‍ച്ചയായും ഇത് നീരാളിയുടെ നേട്ടം തന്നെയാണ്.

    ശരീരഭാരം കുറച്ച് സമയം

    ശരീരഭാരം കുറച്ച് സമയം

    ഒടിയന് വേണ്ടി 18 കിലോയോളം ശരീരഭാരമാണ് മോഹന്‍ലാല്‍ കുറച്ചത് ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. മെലിഞ്ഞതിന് ശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മെലിഞ്ഞിരിക്കുന്ന അവസ്ഥയിലാണ് അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നമ്മളെ സംബന്ധിച്ച് ശാരീരിക ഗെറ്റപ്പിന് അത്രയധികം പ്രാധാന്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സാന്നിധ്യത്തിനായിരുന്നു നമ്മള്‍ പ്രഥമ പരിഗണന നല്‍കിയത്. കഥാപാത്രത്തിനായി ശാരീരിക മാറ്റം ആവശ്യമുണ്ടായിരുന്നില്ല.

    സെറ്റിലെ അനുഭവം

    സെറ്റിലെ അനുഭവം

    ചിത്രീകരണം നടക്കുമ്പോള്‍ സെറ്റിലുണ്ടായിരുന്നു. എല്ലാവരും നല്ല സഹകരണമായിരുന്നു. നാസര്‍ നദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റ് താരങ്ങള്‍. ഇതാദ്യമായാണ് മോഹന്‍ലാലിനൊപ്പം മുഴുനീള വേഷം ചെയ്യാന്‍ കഴിയുന്നതെന്ന് സുരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോളിവുഡ് സിനിമയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരായിരുന്നു പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. താരങ്ങളുടെ സഹകരണത്തോടൊപ്പം അവരുടെ പ്രൊഫഷണല്‍ അപ്രോച്ചും കൂടിയായപ്പോള്‍ ചിത്രീകരണം സുഗമമായി.

    നദിയ മൊയ്തുവിലേക്ക് എത്തിയത്

    നദിയ മൊയ്തുവിലേക്ക് എത്തിയത്

    വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ മൊയ്തു ഈ ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി എത്തുകയാണ്.നായികയായി മറ്റ് പലരെയും പരിഗണിച്ചിരുന്നുവെങ്കിലും അവസാനം അത് നദിയയിലേക്കെത്തുകയായിരുന്നു. പതിവ് മുഖങ്ങളില്‍ നിന്നൊരു മാറ്റം ആഗ്രഹിച്ചിരുന്നു. ഈ കഥാപാത്രത്തെ നദിയ അവതരിപ്പിച്ചാല്‍ കൂടുതല്‍ നന്നായിരിക്കുമെന്ന് തോന്നി. 33 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.
    മോഹന്‍ലാലിന്‍റെ ഭാര്യായായാണ് താരം എത്തുന്നത്. മോഹന്‍ലാലിനൊപ്പമുള്ള നദിയ മൊയ്തുവിന്‍റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

    മോഹന്‍ലാലിന്‍റെ പാട്ട്

    മോഹന്‍ലാലിന്‍റെ പാട്ട്

    അഭിനേതാവ് മാത്രമല്ല നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ തെളിയിച്ചതാണ്. ശ്രേയ ഘോഷാലിനൊപ്പം മനോഹരമായൊരു മെലഡി ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചിട്ടുള്ളത്. സ്റ്റീഫന്‍ ദേവസിയാണ് ഗാനത്തിന് ഈണമിട്ടത്. പിടി ബിനുവാണ് ഗാനരചന നിര്‍വഹിച്ചിട്ടുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന് ലഭിക്കുന്ന മികച്ചൊരു ഗാനമായിരിക്കും ഇത്. റെക്കോര്‍ഡിങ് കഴിഞ്ഞ് ഗാനം കേട്ടിരുന്നു. ആരാധക മനസ്സിനെ മാത്രമല്ല മലയാള സിനിമയെത്തന്നെ ഒന്നടങ്കം വിഴുങ്ങാനെത്തുന്ന ആ നീരാളിക്കായി നമുക്കും കാത്തിരിക്കാം.

    English summary
    Saju Thomas talking about Neerali.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X