For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വള്ളിക്കുടിലില്‍ ഒളിച്ചിരുന്ന സലീമ തിരികെ വീണ്ടും; മലയാളത്തോടുള്ള പ്രണയം തീരില്ല....

  By Athira.v Augustine
  |

  ഒളിച്ചിരിക്കാന്‍ വള്ളിക്കുടില്‍ ഒരുക്കി വെച്ച അമ്മിണിയെ മലയാളി എത്ര കണ്ടാലും വീണ്ടും നോക്കി പോകും. പക്ഷേ, വീണ്ടും നോക്കാന്‍ കഴിഞ്ഞില്ല. കുറെ നാളുകളായി ആ വായാടി പെണ്‍കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ അജ്ഞാതവാസം അവസാനിപ്പിച്ച് സലീമ എത്തുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. ൧ഏകാന്തതയെ പ്രണയിച്ച് വള്ളിക്കുടിയിലെത്തിയ ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയാണെന്ന് ആലോചിക്കാത്തവരുണ്ടാകില്ല. ജീവിതത്തിലും അതുപോലെയൊരു ഏകാന്തവാസത്തെ പുണര്‍ന്ന് ഒറ്റപ്പോക്കായിരുന്നു. 18 വര്‍ഷത്തെ ഇടവേളക്ക് വിരാമമിട്ട് സലീമ എത്തിക്കഴിഞ്ഞു. പഴയതിലും ഊര്‍ജ്ജ്വസ്വലയായി വായാടിയായി എന്തിനും തയ്യാറായി ൧17 കാരിയുടെ ചുറുചുറുക്കോടെ നിര്‍ത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു. ആര്‍ക്ക് ലൈറ്റുകളുടേയും കാമറയുടേയും മുന്നില്‍ പഴയതിനേക്കാള്‍ ആവേശത്തോടെ അഭിനയിക്കണമെന്ന ആഗ്രഹത്തോടെയാണ് എത്തുന്നത്.

  ആ സിനിമകളെക്കുറിച്ച് പറയാന്‍?

  ആ സിനിമകളെക്കുറിച്ച് പറയാന്‍?

  പറഞ്ഞാലും പറഞ്ഞാലും തീരില്ല. മലയാള സിനിമയെന്നാല്‍ അത്രക്ക് ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ ചെന്നൈയിലാണ്. കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത ദേവ ദൂതികയാണ് ഞാന്‍... , ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വെച്ചില്ലേ... ഈ രണ്ട് പാട്ടുകളും മറക്കാന്‍ കഴിയില്ലല്ലോ. നഖക്ഷതങ്ങളും , ആരണ്യകവും എനിക്ക് നല്ല അവസരങ്ങളാണ് തന്നത്. എന്റെ അമ്മ ഗിരിജ തെലുങ്കു സിനിമയിലെ നായികയായിരുന്നു. അമ്മ അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ വന്നാണ് എന്നെ അഭിനയിക്കുമോ എന്ന് ചോദിച്ചത്. അതുകൊണ്ട് അമ്മ അനുവാദം നല്‍കി. നഖക്ഷതങ്ങളാണ് എന്നെക്കുറിച്ച് പറയുന്പോള്‍ ആരും ആദ്യം പറയുന്നതെങ്കിലും രാജസേനന്‍ സാറിന്റെ ശാന്തം ഭീകരം ആണ് ആദ്യം അഭിനയിച്ച സിനിമ. പിന്നീട് പി ചന്ദ്രകുമാറിന്റെ ഞാന്‍ പിറന്ന നാട്ടില്‍, ബേബിയുടെ ഭഗവാന്‍. 1986ലാണ് ഹരിഹരന്‍ സാറിന്റെ നഖക്ഷതങ്ങളില്‍ ലക്ഷ്മിയായി എത്തുന്നത്. ഇന്നും ഞാന്‍ എവിടെയെങ്കിലും പോയാല്‍ ആളുകള്‍ ഈ പാട്ടുകള്‍ പാടും. അത്രക്ക് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ് ആ സിനിമകള്‍.

  മോഹന്‍ലാലിന്റെ കൂടെ?

  മോഹന്‍ലാലിന്റെ കൂടെ?

  അദ്ദേഹം അന്നേ സൂപ്പര്‍ സ്റ്റാറായിരുന്നല്ലോ. സിനിമയില്‍ വരുന്നതിന് മുന്നെ പരസ്യചിത്രങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. അപ്പോഴാണ് ഞാന്‍ പിറന്ന നാട്ടില്‍ എന്ന സിനിമയിലേക്ക് ഓഫര്‍ വരുന്നത്. അദ്ദേഹം അന്ന് തന്നെ സ്റ്റാറായിരുന്നിട്ടും ഡൗണ്‍ ടു എര്‍ത്ത് എന്നൊക്കെ പറയില്ലേ..അതായിരുന്നു. ലാല്‍ സാറിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമല്ലേ. പിന്നീട് മഹായാനത്തില്‍ മമ്മൂട്ടി സാറുണ്ടെന്ന് പറഞ്ഞതുകൊണ്ടു മാത്രമാണ് ഞാന്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.

  ഗസ്റ്റ് വേഷങ്ങളിലായിരുന്നു പിന്നീട് കണ്ടത്?

  ഗസ്റ്റ് വേഷങ്ങളിലായിരുന്നു പിന്നീട് കണ്ടത്?

  കഥാപാത്രമാണ് വലുതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് പല ചിത്രങ്ങളിലും ഗസ്റ്റ് വേഷത്തില്‍ എത്തിയത്. വന്ദനത്തിലും മറ്റും സീനുകള്‍ കുറവാണെങ്കിലും ആ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞില്ലേ. കഥാപാത്രം ആവശ്യപ്പെടുന്നത് ചെയ്യുകയല്ലേ വേണ്ടത്.

  പിന്നീട് പെട്ടെന്നാണ് ഒളിച്ചോട്ടം? എവിടെയായിരുന്നു?

  പിന്നീട് പെട്ടെന്നാണ് ഒളിച്ചോട്ടം? എവിടെയായിരുന്നു?

  ബിസിനസിലായിരുന്നു മുഴുവന്‍ ശ്രദ്ധയും. ബിസിനസും സിനിമയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല. അതുകൊണ്ട് ഇപ്പോള്‍ തിരികെ വരാന്‍ തോന്നി. ബിസിനസ് മുഴുവനായും ഉപേക്ഷിച്ചാണ് വരുന്നത്. സിനിമയിലെ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചാണ് ഞാന്‍ പോയത്. അതുകൊണ്ട് തന്നെ ആദ്യം വിളിച്ചത് നടന്‍ വിനീതിനെയായിരുന്നു. ഫോണ്‍ എടുത്തപ്പോള്‍ സലീമ എന്ന് പറഞ്ഞപ്പോഴേക്കും വിനീത് ഞെട്ടി. എവിടെയായിരുന്നു ഇതുവരെ എന്നാണ് ചോദിച്ചത്. ബിസിനസായിക്കോട്ടെ അതിന് എല്ലാ ബന്ധങ്ങളും അറുത്തുമുറിച്ച് പോകണമായിരുന്നോ എന്നാണ് ചോദിച്ചത്. എല്ലാവരും വിനീതിനോട് ചോദിക്കുമായിരുന്നത്രേ ഞാന്‍ എവിടെയാണെന്ന്. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഹരിഹരന്‍ സാറിനെയും എം ടി വാസുദേവന്‍ സാറിനെയും കണ്ടു. എല്ലാവരും നല്ല പിന്തുണ തരുന്നുണ്ട്.

  പതിനെട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ്?

  പതിനെട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ്?

  തമിഴിലാണ് രണ്ടാമത്തെ തിരിച്ചു വരവ്. നവംബര്‍ ൧൬16 എന്ന സിനിമയിലൂടെയാണ് തിരിച്ചു വരവ്. ഇപ്പോള്‍ രണ്ടാമത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. രണ്ടും മികച്ച കഥാപാത്രമാണ്. ഏറ്റവും അവസാനം ഒരു സിനിമയെക്കുറിച്ച് കൂടി സംസാരിക്കാന്‍ പോകുന്നു. അത് ഫൈനല്‍ സ്റ്റേജായില്ല. ഇടക്ക് ചില തമിഴ് സീരിയലുകളില്‍ അഭിനയിച്ചു. വിജയ് ടീവിയില്‍ സംപ്രേക്ഷണം ചെയ്ത സീരിയലിലാണ് അവസാനം അഭിനയിച്ചത്. എല്ലാം നല്ല അവസരങ്ങളായിരുന്നു.

  മലയാളത്തിലേക്ക് എപ്പോള്‍ ? ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ തേടി വന്നതില്‍ മലയാളത്തിനോട് പരിഭവം ഉണ്ടോ?

  മലയാളത്തിലേക്ക് എപ്പോള്‍ ? ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ തേടി വന്നതില്‍ മലയാളത്തിനോട് പരിഭവം ഉണ്ടോ?

  മലയാളം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഷയാണ്. കേരളം ഇഷ്ടപ്പെട്ട നാടും. ഇവിടുത്തെ എല്ലാം ഇഷ്ടമാണ്. മലയാള സിനിമകള്‍ കാണാറുണ്ട്. എല്ലാവരുടേയും കൂടെ അഭിനയിക്കണം. മലയാളത്തില്‍ തിരക്കുള്ള നടിയാവണം എന്ന് തന്നെയാണ് ആഗ്രഹം. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫസില്‍, മമ്മൂട്ടി, മോഹന്‍ലാല്‍ ഇങ്ങനെ എല്ലാവരുടേയും കൂടെ അഭിനയിക്കണം. ഒരേ റോളുകള്‍ മാത്രമല്ല. വില്ലത്തിയായും പാവമായും തമാശക്കാരിയായും അങ്ങനെ എല്ലാ റോളുകളും ചെയ്യണം. നല്ല ഓഫര്‍ വന്നാല്‍ മലയാളത്തില്‍ ഉറപ്പായും അഭിനയിക്കും . അതിനായി കാത്തിരിക്കുകയാണ്. മലയാളത്തില്‍ തിരക്കുള്ള നടിയായി വീണ്ടും എത്തിയാല്‍ ചെന്നൈ വിടണം. പിന്നെ ഒന്നും നോക്കില്ല. ഒറ്റപ്പറക്കലാണ് കൊച്ചിയിലേക്ക്. മലയാളം എനിക്ക് തന്നത് അത്രയേറെ നല്ല കഥാപാത്രങ്ങള്‍ തന്നെയാണ്. എല്ലാക്കാലത്തും മലയാളത്തിനോട് ആ കടപ്പാടുണ്ട്. വ്യക്തി ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷം സെറ്റും മുണ്ടുമാണ്. അത്രയേറെ സ്നേഹിക്കുന്നു ഞാന്‍ ഈ നാടിനെ. ഇവിടുത്തെ സംസ്കാരം , ഭക്ഷണം..അങ്ങനെ എല്ലാം...എല്ലാം....

  സിനിമയിലും ബിസിനസിലും ഓടുന്നതിനിടയില്‍ വിവാഹം മറന്നു പോയോ?

  സിനിമയിലും ബിസിനസിലും ഓടുന്നതിനിടയില്‍ വിവാഹം മറന്നു പോയോ?

  ഞാന്‍ സിനിമയും ബിസിനസും ഒക്കെ നല്ലപോലെ കൊണ്ടു നടന്നു. ജീവിതത്തില്‍ ഓരോന്നും ഓരോ സമയത്തല്ലേ നടക്കൂ. ചില യാഥാര്‍ഥ്യങ്ങള്‍ നമ്മള്‍ ഉള്‍ക്കൊണ്ടല്ലേ പറ്റൂ. നല്ല ആലോചനകള്‍ കുറെയധികം വന്നു. അന്ന് സിനിമയിലായിരുന്നു ശ്രദ്ധ. പിന്നെ ബിസിനസിലായി. ഇനീപ്പോ വിവാഹമൊക്കെയാകാം. അങ്ങനെയൊരാള്‍ ഒത്തുവന്നാല്‍ വിവാഹം കഴിക്കണം. മലയാളിയായാല്‍ അത്രയും സന്തോഷം. എന്തായാലും അങ്ങനെ ഒരവസരം വന്നാല്‍ എല്ലാവരേയും അറിയിക്കും. തീര്‍ച്ച. കൈ നിറയെ അവസരങ്ങള്‍ നേടിയെടുക്കുകയാണ് ആദ്യ ലക്ഷ്യം. ബാക്കിയൊക്കെ പിന്നീട്. എന്തായാലും പണത്തിന് വേണ്ടിയല്ല ഇപ്പോള്‍ അഭിനയിക്കാനെത്തുന്നത്.

  ഇന്‍ഡസ്ട്രി ഒരുപാട് മാറി. ഇത്രയും വലിയ ഇടവേളക്ക് ശേഷം തിരിച്ചു വരുന്പോള്‍ പ്രതിസന്ധി ഉണ്ടായോ?

  ഇന്‍ഡസ്ട്രി ഒരുപാട് മാറി. ഇത്രയും വലിയ ഇടവേളക്ക് ശേഷം തിരിച്ചു വരുന്പോള്‍ പ്രതിസന്ധി ഉണ്ടായോ?

  ഏയ് ഇല്ല. ഞാന്‍ വരുന്ന കാലത്തിന് മുന്പുള്ള സിനിമ വേറെയായിരുന്നില്ലേ. ഞാന്‍ വരുന്ന കാലഘട്ടത്തില്‍ അതിലും മാറി. ഇപ്പോള്‍ പറയാന്‍ കഴിയാത്തത്ര മാറിക്കഴിഞ്ഞു. നല്ലതല്ലേ മാറ്റങ്ങള്‍ അത് അഭിനയിക്കുന്നതിന് ഗുണം ചെയ്യും. ഏതായാലും കാത്തിരിക്കുകയാണ് മലയാളത്തില്‍ നിന്നുള്ള ആ വിളിക്കായ്.

  English summary
  Saleema is back
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X