»   » സിനിമകളൊന്നുമില്ലാതെ ഞാന്‍ വെറുതേയിരിക്കുകയാണ് എന്നാണ് ചിലരുടെ ധാരണ, അതവരുടെ മോഹം മാത്രമാണ്

സിനിമകളൊന്നുമില്ലാതെ ഞാന്‍ വെറുതേയിരിക്കുകയാണ് എന്നാണ് ചിലരുടെ ധാരണ, അതവരുടെ മോഹം മാത്രമാണ്

Posted By: ഭദ്ര
Subscribe to Filmibeat Malayalam

രാഷ്ട്രീയത്തിലും സിനിമാ രംഗത്തും കോളിളകങ്ങള്‍ സൃഷ്ടിച്ച നടന്‍ സലീം കുമാറിന്റെ പ്രതികരണമാണിത്. ' സിനിമകളൊന്നുമില്ലാതെ ഞാന്‍ വെറുതെ ഇരിക്കുകയാണ് എന്നാണ് ചിലരുടെ ധാരണ, അതവരുടെ മോഹം മാത്രമാണ്' എന്ന് സലീം പറയുന്നു.

സലിം കുമാറിന്റെ പുതിയ ചിത്രം 'കറുത്ത ജൂതന്' സ്വിച്ച് ഓണ്‍ നിര്‍വ്വഹിക്കുന്നത് രാഷ്ട്രീയ ശത്രുക്കള്‍

രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ അമ്മയില്‍ നിന്നും വിരമിച്ചതിന്റെ പ്രതികരണമാണിത്. പ്രമുഖ മാധ്യമത്തിന് സലീം കുമാര്‍ നല്‍കിയ അഭിമുഖത്തില്‍ നിന്നും. തുടര്‍ന്ന് വായിക്കൂ..

സൗന്ദര്യമെന്നാല്‍ അത് മമ്മൂട്ടിയാണ്, അങ്ങനെ പറയാന്‍ കാരണമുണ്ടെന്ന് സലിം കുമാര്‍

സിനിമകളുടെ തിരക്കില്‍


അമ്മയില്‍ നിന്നും വിരമിച്ചെന്നും ഇല്ലെന്നും രാജി കത്ത് കിട്ടിയിട്ടില്ലെന്നും പല വാര്‍ത്തകളാണ് വരുന്നത്. എന്നാല്‍ തന്റെ പ്രതികരണത്തില്‍ സംഘാടകര്‍ എന്ത് നിലപാട് എടുത്താലും സിനിമയില്ലാതെ ഇരിക്കുകയാണ് എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് വെറും മോഹം മാത്രമാണെന്ന് സലീം കുമാര്‍ പറയുന്നു.

റിയലായിട്ട് രാജി വെച്ചതല്ല


അമ്മയില്‍ നിന്നും റിയലായിട്ട് രാജിവെച്ചതല്ല, പകരം പ്രതിഷേധം സൂചിപ്പിക്കാന്‍ വേണ്ടിയാണ്. എന്തെങ്കിലും കണ്ടാല്‍ പ്രതികരിക്കുന്ന ശീലം അച്ഛനില്‍ നിന്നും കിട്ടിയതാണ്. അത് കൊണ്ട് മിണ്ടാതെ ഇരിക്കാന്‍ കഴിയില്ലെന്നും പറയുന്നു. മുന്‍പ് തിലകന്‍ ചേട്ടന്റെ(തിലകന്‍) പ്രശ്‌നം വന്നപ്പോള്‍ ആരും ചെവികൊണ്ടില്ല, അന്ന് താന്‍ പ്രതികരിക്കുന്നത് കേള്‍ക്കാന്‍ ആരും ഇല്ലായിരുന്നു.

പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണം

പ്രതികരിക്കേണ്ട സാഹചര്യത്തില്‍ വേണം പ്രതികരിക്കാന്‍, നമ്മുടെ പ്രതികരങ്ങള്‍ക്ക് ആരെങ്കിലും വില നല്‍കുന്ന സാഹചര്യത്തില്‍ വേണമല്ലോ പ്രതികരിക്കാന്‍ എന്നാണ് നടന്‍ പറയുന്നത്. അമ്മ സംഘടനയില്‍ പ്രതികരിച്ചതിന് ശേഷമുണ്ടായ പ്രശ്‌നങ്ങളില്‍ ഒട്ടും ഭയക്കുന്നില്ലെന്നും സലീം കുമാര്‍.

നിലവിലെ സിനിമകള്‍


സ്വന്തമായി സംവിധാനം ചെയ്യാന്‍ പോകുന്ന കറുത്ത ജൂതന്‍ എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന തിരക്കിലാണ് സലീം, നാദില്‍ഷായുടെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ആണ് അടുത്ത ചിത്രമെന്നും നടന്‍ പറയുന്നു.

രാഷ്ട്രീയത്തിലെ സൗന്ദര്യം

രാഷ്ട്രീയത്തിലെ സൗന്ദര്യമാണ് വിഎസും ട്രാക്കിലെ സൗന്ദര്യം പിടി ഉഷയും എഴുത്തിലെ സൗന്ദര്യം എംടിയുമാണ്.

യുഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയെങ്കിലും


അച്ഛന്‍ കോണ്‍ഗ്രസുകാരനായത് കൊണ്ട് ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനും സൗഹൃദം കൂടുതല്‍ എല്‍ഡിഎഫിനോടുമാണ്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Salim kumar talking about his news films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam