»   » ബിജുമേനോന് ഒന്നും അറിയില്ല... പക്ഷേ സംയുക്ത ഇക്കാര്യത്തിൽ പുലിയാണ്, അതികഠിനം!

ബിജുമേനോന് ഒന്നും അറിയില്ല... പക്ഷേ സംയുക്ത ഇക്കാര്യത്തിൽ പുലിയാണ്, അതികഠിനം!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരം വിവാഹ ശേഷമാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. വിവാഹത്തിന് ശേഷം കുടുംബ ജീവിതവുമായി തിരക്കിലായ താരം യോഗ ചെയ്യുന്ന ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മെഗാസ്റ്റാറിനെന്നും നിത്യയൗവനം.. 11 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ കണ്ട കത്രീന കൈഫ് പറഞ്ഞത്!

മഞ്ജു വാര്യരുടെ ആ സങ്കടം മാറി..മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു.. ആദ്യമായി.. ചിത്രങ്ങള്‍ വൈറല്‍!

ഓടി വന്ന് പൊട്ടിക്കരഞ്ഞ് സെറ്റിയില്‍ വീഴണം.. കരച്ചിലോടെ തുടങ്ങിയ മഞ്ജു വാര്യര്‍!

15 വര്‍ഷത്തോളമായി സംയുകത് വര്‍മ്മ യോഗ പരിശീലനം ആരംഭിച്ചിട്ട്. എന്നാല്‍ അടുത്തിടെയാണ് യോഗാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. രണ്ടു വര്‍ഷം മുന്‍പ് മൈസൂരില്‍ വെച്ച് യോഗ അഭ്യസിക്കുന്നതിനിടയിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രണ്ടു വര്‍ഷം മുന്‍പുള്ള ചിത്രങ്ങള്‍

രണ്ടു വര്‍ഷം മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച് യോഗ അഭ്യസിച്ചിരുന്നു ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഒരൊറ്റ ഫോട്ടോ പോലും താന്‍ പോസ്റ്റ് ചെയ്തതല്ലെന്നും സംയുക്ത പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമല്ല

ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ അക്കൗണ്ട് ഉണ്ടെങ്കിലും അവയിലൊന്നും താന്‍ അത്ര ആക്ടവീല്ല. ചിത്രങ്ങളെക്കുറിച്ച് മറ്റൊരാള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എങ്ങനെയാണ് ആ ചിത്രങ്ങള്‍ ലീക്കായെതെന്ന് അറിയില്ല.

ബിജു മേനോന്റെ പിന്തുണ

സംയുക്തയുടെ സകല കാര്യങ്ങള്‍ക്കും പിന്തുണയുമായി ബിജു മേനോന്‍ കൂടെയുണ്ട്. പ്രണയിച്ചു വിവാഹിതരായാണ് ഇരുവരും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ബിജു മേനോന്‍ യോഗ പഠിച്ചോ?

ഭാര്യയ്ക്ക് യോഗയില്‍ അറിവുണ്ടെങ്കിലും അതൊന്നും ഭര്‍ത്താവിനെ പഠിപ്പിച്ചിട്ടില്ല. യോഗ പഠിപ്പിക്കാന്‍ തുടങ്ങിക്കൂടേയെന്ന് ബിജു മേനോന്‍ ചോദിക്കാറുണ്ടെന്ന് സംയുക്ത പറയുന്നു. ബിജു മേനോനെ യോഗ പഠിപ്പിച്ചിട്ടില്ല.

മെലിയാനല്ല യോഗ ചെയ്യുന്നത്

ശരീരം മെലിയുന്നതിനും അപ്പുറത്ത് യോഗ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് സംയുക്ത പറയുന്നു. യോഗയെ ഒരു പാഷനായാണ് കാണുന്നത്.

ഭക്ഷണത്തോടുള്ള ആര്‍ത്തി മാറി

യോഗ ചെയ്ത് തുടങ്ങിയതില്‍ പിന്നെയാണ് ഭക്ഷണത്തോടുള്ള ആര്‍ത്തി മാറിയതെന്ന് താരം പറയുന്നു. കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. ആസ്വദിച്ചാണ് അത് കഴിക്കുന്നത്.

ശാരീരിക അസ്വസ്ഥതകളില്‍ നിന്നും മോചനം

ആസ്തമ പ്രശ്‌നങ്ങള്‍ മുന്‍പ് സംയുക്ത വര്‍മ്മയെ അലട്ടിയിരുന്നു. ശ്വാസം മുട്ടലും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും തലവേദനയുമൊന്നും ഇപ്പോള്‍ തന്നെ അലട്ടാറില്ലെന്നും താരം വ്യക്തമാക്കുന്നു.

മകന്‍ ഉണരുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കും

മകന്‍ ദക്ഷ് ധാര്‍മ്മിക് ഉണരുന്നതിനു മുന്‍പ് സംയുക്ത വര്‍മ്മ യോഗ പരിശീലനം പൂര്‍ത്തിയാക്കും. ആറാം ക്ലാസുകാരനാണ് ദക്ഷ്. സിനിമാ തിരക്കുകളുമായി കഴിയുന്നതിനിടയില്‍ കുടുംബ കാര്യങ്ങള്‍ സംയുക്ത കൃത്യമായി നിറവേറ്റുന്നത് ആശ്വാസമാണെന്ന് ബിജു മേനോന്‍ നേരത്ത അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

ശീര്‍ഷാസനം ചെയ്യാന്‍ പഠിച്ചത്

ശീര്‍ഷാസനത്തില്‍ നിര്‍ത്താന്‍ പഠിച്ചത് മൈസൂരിലെ പഠനത്തിനിടയിലാണ്. അവിടത്തെ പഠനത്തിനിടയിലാണ് യോഗയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതെന്നും സംയുക്ത പറയുന്നു.

അഭിനേത്രിയല്ല വീട്ടമ്മ

യോഗ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ താന്‍ അഭിനേത്രിയാണെന്നുള്ള കാര്യത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റേതടക്കമുള്ള പുരസ്‌കാരം ലഭിച്ച അഭിനേത്രിയെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല.

കൂടുതല്‍ പഠിക്കണമെന്നുണ്ട് പക്ഷേ

ഹതയോഗയിലും അഷ്ടാംഗയോഗയിലും ടിടിസി എടുക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷേ ദക്ഷിന്റെ കാര്യവും ബിജു മേനോന്റെ കാര്യവും നോക്കേണ്ടതിനാല്‍ മാറി നില്‍ക്കാന്‍ മനസ്സു വരുന്നില്ലെന്നും താരം പറയുന്നു.

സിനിമയിലേക്കുള്ള തിരിച്ചു വരവ്

യോഗ പഠനവും അഭ്യാസവുമൊക്കെയായി ആകെ തിരക്കിലായ സംയുക്ത വര്‍മ്മ സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. മികച്ച കഥാപാത്രം ലഭിച്ചാല്‍ അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് ബിജു മേനോന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

English summary
Samyuktha Varma about her Yoga learning experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam