»   » ബിജു മേനോന്‍ തന്ന ഏറ്റവും പ്രിയപ്പെട്ട വിവാഹവാര്‍ഷിക സമ്മാനത്തെ കുറിച്ച് സംയുക്ത

ബിജു മേനോന്‍ തന്ന ഏറ്റവും പ്രിയപ്പെട്ട വിവാഹവാര്‍ഷിക സമ്മാനത്തെ കുറിച്ച് സംയുക്ത

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ് സംയുക്ത വര്‍മയും ബിജു മേനോനും. വിവാഹ ശേഷം അഭിനയിക്കാന്‍ ബിജു മേനോന്‍ ആവശ്യപ്പെട്ടെങ്കിലും സംയുക്തയ്ക്ക് താത്പര്യമില്ലാത്തതുകൊണ്ട് തിരിച്ചുവരാതിരുന്നത്. ഇടയ്ക്ക് ദാത്രിയുടെ പരസ്യത്തിലൂടെ തിരിച്ചുവന്നിരുന്നു.

അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവ് ബിജു മേനോനില്‍ നിന്ന് തനിയ്ക്ക് ലഭിച്ച ഏറ്റവും പ്രിയപ്പെട്ട വിവാഹ വാര്‍ഷിക സമ്മാനത്തെ കുറിച്ച് സംയുക്ത സംസാരിക്കുകയുണ്ടായി. ആ സാഹചര്യത്തിനൊപ്പം ചേര്‍ത്ത് വയ്ക്കുമ്പോഴാണ് ആ സമ്മാനം പ്രിയപ്പെട്ടതാവുന്നത്.

Also Read: ബിജു മേനോന്‍ ഇപ്പോള്‍ പണ്ടത്തെ പോലയല്ല; സംയുക്ത വര്‍മ പറയുന്നു

ബിജു മേനോന്‍ തന്ന ഏറ്റവും പ്രിയപ്പെട്ട വിവാഹവാര്‍ഷിക സമ്മാനത്തെ കുറിച്ച് സംയുക്ത

ബിജുവേട്ടന്റെ അമ്മ മരിച്ച സമയമായിരുന്നു. എന്റെ അച്ഛനും സുഖമില്ലായിരുന്നു. വലിയ ഹോസ്പിറ്റല്‍ ചിലവുകളൊക്കെ കൊണ്ട് കൈയ്യില്‍ പണവും അധികമുണ്ടായിരുന്നില്ല. മാനസികമായും ഏറെ തളര്‍ന്ന സമയം. പ്രസവം കഴിഞ്ഞ് ഒരുപാട് തടിച്ചതിന്റെ വിഷമവും ഉണ്ടായിരുന്നു.

ബിജു മേനോന്‍ തന്ന ഏറ്റവും പ്രിയപ്പെട്ട വിവാഹവാര്‍ഷിക സമ്മാനത്തെ കുറിച്ച് സംയുക്ത

മാനസികമായി ഒരുപാട് ഡൗണായി നില്‍ക്കുമ്പോഴാണ് ഒരു വിവാഹ വാര്‍ഷികത്തിന് ബിജു ചേട്ടന്‍ ഒരു കമ്മലും മാലയും ചുരിദാറും സമ്മാനമായി നല്‍കിയത്. ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനമായിരുന്നു അത്.

ബിജു മേനോന്‍ തന്ന ഏറ്റവും പ്രിയപ്പെട്ട വിവാഹവാര്‍ഷിക സമ്മാനത്തെ കുറിച്ച് സംയുക്ത

എന്റെ ഏറ്റവും പ്രിയപ്പെട്ട വിവാഹ വാര്‍ഷിക സമ്മാനമാണതെന്നും, ആ ചുരിദാറും ആഭരണവുമിട്ട് ഞാന്‍ ഫോട്ടോ എടുത്തു വച്ചു എന്നും സംയുക്ത പറഞ്ഞു.

ബിജു മേനോന്‍ തന്ന ഏറ്റവും പ്രിയപ്പെട്ട വിവാഹവാര്‍ഷിക സമ്മാനത്തെ കുറിച്ച് സംയുക്ത

ബിജു ചേട്ടന്‍ ഇപ്പോള്‍ പണ്ടത്തെ പോലെ സീരിയസല്ലെന്നും അഭിമുഖത്തില്‍ സംയുക്ത പറഞ്ഞു. നിറയെ ചിരിയാണ്. തമാശക്കാരനായ ഈ ആളാണ് യഥാര്‍ത്ഥ ബിജു മേനോന്‍ എന്നും സംയുക്ത പറയുന്നു.

English summary
Samyuktha Varma telling about her favourite wedding anniversary gift from Biju Menon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam