»   » ഞാനും വിജയും എല്ലാ കാര്യത്തിലും വഴക്കിടുന്നവരാണ്, പക്ഷെ അന്ന് സംഭവിച്ചത്, സാന്ദ്ര വെളിപ്പെടുത്തുന്നു

ഞാനും വിജയും എല്ലാ കാര്യത്തിലും വഴക്കിടുന്നവരാണ്, പക്ഷെ അന്ന് സംഭവിച്ചത്, സാന്ദ്ര വെളിപ്പെടുത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഒത്തിരി പുതുമുഖ താരങ്ങള്‍ക്കും സംവിധായകര്‍ക്കും അവസരം നല്‍കിയ നിര്‍മാണക്കമ്പനിയാണ് ഫ്രൈഡെ ഫിലിം ഹൗസ്. നിര്‍മ്മാണക്കമ്പനിയുടെ വളര്‍ച്ചയ്‌ക്കൊപ്പം അതിന്റെ ഉടമസ്ഥരായ സാന്ദ്ര തോമവും വിജയ് ബാബുവും വളര്‍ന്നു.. അവരുടെ സൗഹൃദവും വളര്‍ന്നു.

മോഹന്‍ലാല്‍, പൃഥ്വി, ഡിക്യു ഒരേ സമയം ഇവരുടെ അമ്മയായി അഭിനയിച്ച യുവ അഭിനേത്രി???

എന്നാല്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ സാന്ദ്രയും വിജയും തല്ലിപ്പിരിഞ്ഞതായി വാര്‍ത്തള്‍ വന്നു. ആശുപത്രിയും പോലീസ് കേസുമൊക്കെയായി പ്രശ്‌നം ആകെ വഷളായി. എന്നാല്‍ തങ്ങള്‍ക്കിടയില്‍ എന്താണ് അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് ഇപ്പോള്‍ സാന്ദ്ര തോമസ് വെളിപ്പെടുത്തുന്നു.

ഞങ്ങള്‍ വഴക്കിടാറുണ്ട്

ഞാനും വിജയ് ബാബവും വ്യത്യസ്ത അഭിപ്രായക്കാരാണ്. രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ആ കൂട്ടുകെട്ട് മുന്നോട്ട് പോവുകയുള്ളൂ. ഞാനും വിജയ് യും എല്ലാ കാര്യത്തിലും വഴക്കിടാറുണ്ട്. അത് കുറച്ച് നേരം കഴിഞ്ഞാല്‍ മാറിക്കൊള്ളും.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്, ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വളരെ വേണ്ടപ്പെട്ടവരില്‍ ചിലര്‍ ഇടയില്‍ കയറി പ്രശ്‌നമുണ്ടാക്കിയതാണ്. അതിനാല്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിപ്പോയി. തെറ്റിദ്ധാരണ എല്ലാത്തിനും ഒരു കാരണമായിരിയ്ക്കാം. പക്ഷെ സംഭവം കൈവിട്ടുപോയി.

മാധ്യമപ്രചരണങ്ങള്‍

പക്ഷെ ഞങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളില്‍ പറയുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ മൗനം പാലിച്ചപ്പോള്‍ എല്ലാവരും അവരവരുടേതായ രീതിയില്‍ കഥകള്‍ മെനഞ്ഞു. അത് വിഷമമുണ്ടാക്കി.

നെഗറ്റീവ് മാത്രമായി

ചെറിയ പ്രായത്തില്‍ സിനിമയില്‍ വന്ന് ഒരുപാട് കഷ്ടപ്പെട്ട ശേഷമാണ് ഈ നിലയില്‍ എത്തിയത്. ഈ ഒരു സംഭവത്തിന് ശേഷം അതിന്റെ നെഗറ്റീവ് കാണാന്‍ മാത്രമാണ് എല്ലാവരും ശ്രമിച്ചത്. അതോടെ എങ്ങിനെ പ്രതികരിക്കണം എന്നറിയാത്ത അവസ്ഥയായി.

തെറ്റിദ്ധരാണയായിരുന്നു

ഒരു തെറ്റിദ്ധാരണ എനിക്കും വിജയ്ക്കും ഇടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിപ്പോള്‍ പൂര്‍ണമായും മാറി. ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കാളാണ്. ഫ്രൈഡെ ഫിലിംസ് തുടര്‍ന്നും സിനിമകള്‍ നിര്‍മിയ്ക്കും.

ഞാനൊരു ബ്രേക്കെടുക്കുന്നു

ഇപ്പോള്‍ ഞാനൊരു ബ്രേക്കെടുക്കുകയാണ്. അത് ഈ സംഭവത്തിന്റെ പേരിലല്ല. നിലമ്പൂരിലെ കൃഷിയും കാര്യങ്ങളുമൊക്കെയായി കുറച്ചുകാലം കഴിയണം. സിനിമയില്‍ നിന്നെല്ലാം അല്പം ഒതുങ്ങി നില്‍ക്കാനാണ് ഇപ്പോള്‍ തോന്നുന്നത്- സാന്ദ്ര പറഞ്ഞു.

English summary
Sandra Thomas reveal the truth behind the controversy with Vijay Babu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam