»   » മമ്മൂട്ടിയോട് അനുഗ്രഹം ചോദിച്ചു, കിട്ടിയ മറുപടി... സുഹൃത്തായോ.. സന്തോഷ് പണ്ഡിറ്റ് പറയുന്നു

മമ്മൂട്ടിയോട് അനുഗ്രഹം ചോദിച്ചു, കിട്ടിയ മറുപടി... സുഹൃത്തായോ.. സന്തോഷ് പണ്ഡിറ്റ് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയിലേക്ക് എത്തുകയാണ്. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം. അജയ് വാസുദേവന്‍ സംവിധാനം ചെയ്യന്ന എഡ്ഡി എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന്യമുള്ള കഥാപാത്രമായി തന്നെയാണ് പണ്ഡിറ്റും എത്തുന്നത്.

വ്യത്യസ്തമായ ഒരു പ്രണയം, സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് !!

സെറ്റില്‍ മമ്മൂട്ടിയെ കണ്ടതിനെ കുറിച്ചും, മമ്മൂട്ടിയ്‌ക്കൊപ്പം ജോലി ചെയ്ത അനുഭവത്തെ കുറിച്ചും സൗഹൃദ ബന്ധത്തെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സന്തോഷ് പണ്ഡിറ്റ് പറയുകയുണ്ടായി. പണ്ഡിറ്റിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

പണ്ഡിറ്റ് കെആര്‍കെയെ പൊളിച്ചടുക്കിയതിന് പിന്നില്‍ ഫാന്‍സ്??? പ്രതികരിച്ചത് ഫാന്‍ പറഞ്ഞതിനാല്‍???

ആദ്യമായി കാണുന്നത്

ഷൂട്ടിങ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ മമ്മൂക്ക ഉണ്ടായിരുന്നില്ല. ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹം ജോയിന്‍ ചെയ്തത്. സെറ്റില്‍ വന്നതിന് ശേഷമാണ് ഞങ്ങള്‍ പരസ്പരം കാണുന്നത്. അതുവരെ രണ്ട് പേരും രണ്ട് സ്ഥലത്തായിരുന്നു. പണ്ഡിറ്റിനെ വിളിച്ചോളൂ എന്ന് സംവിധായകന്‍ പറയുന്ന സമയത്താണ് ഞങ്ങള്‍ പരസ്പരം കാണുന്നത്.

അനുഗ്രഹം ചോദിച്ചപ്പോള്‍

ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ രംഗമായിരുന്നു അത്. ഷൂട്ട് തുടങ്ങുന്നതിന് മുന്‍പേ ഞാന്‍ അദ്ദേഹത്തോട് 'അനുഗ്രഹിക്കണം' എന്ന് പറഞ്ഞു. അദ്ദേഹം എന്നോട് 'ഓള്‍ ദ ബെസ്റ്റ്' എന്ന് പറഞ്ഞു. അങ്ങനെയാണ് ആ രംഗത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്.

സ്‌നേഹത്തോടെ

ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് ഒന്ന് കാണാനോ സംസാരിക്കാനോ ഉള്ള അവസരം ഒന്നും കിട്ടിയിരുന്നില്ല. എങ്കിലും എന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഞങ്ങള്‍ തമ്മില്‍ ധാരാളം കോമ്പിനേഷന്‍ രംഗങ്ങളുണ്ട്. ഷൂട്ടിങ് തീര്‍ന്നിട്ടില്ല.

അധികം സംസാരിച്ചിട്ടില്ല

ഏപ്രില്‍ 18 മുതലാണ് ഷൂട്ടിങ് തുടങ്ങിയത്. മമ്മൂക്ക ജോയിന്‍ ചെയ്തിട്ട് പത്ത് ദിവസമേ ആയിട്ടുള്ളൂ. ദിവസവും കാണും. പരസ്പരം വിഷ് ചെയ്യും. വളരെ കുറച്ച് മാത്രമേ ഞങ്ങള്‍ സംസാരിച്ചിട്ടുള്ളൂ. കൂടുതലും വര്‍ക്കുണ്ടാവും. അതിന്റെ തിരക്കിലായിരിയ്ക്കും.

മമ്മൂക്ക സെറ്റില്‍

കൂടെ അഭിനയിക്കുന്നവരോട് അദ്ദേഹത്തിന് പ്രത്യേക കെയറിങ് ഉണ്ട്. സീന്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ഓരോ ഷോട്ട് എടുക്കുമ്പോഴും സംവിധായകന്‍ പൊതുവായ കാര്യങ്ങള്‍ പറഞ്ഞു തരും. പിന്നെ എങ്ങിനെ മൂവ് ചെയ്യാം എന്നൊക്കെ മമ്മൂക്കയും പറഞ്ഞു തരും.

സുഹൃത്തുക്കളായോ

സിനിമ ഷൂട്ടിങ് കഴിയുമ്പോഴേക്കും നല്ലൊരു സൗഹൃദം സ്ഥാപിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. സിനിമ ഷൂട്ടിങ് കഴിഞ്ഞതിന് ശേഷം മാത്രമേ മമ്മൂക്കയുമായി നല്ലൊരു സൗഹൃദം ഉണ്ടാക്കിയോ എന്ന ചോദ്യത്തിന് ആധികാരികമായി ഉത്തരം പറയാന്‍ കഴിയൂ.

സിനിമയെ കുറിച്ച്

സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനൊന്നും എനിക്ക് അനുവാദമില്ല. എന്റെ സിനിമകള്‍ ഞാന്‍ തന്നെ മാര്‍ക്കറ്റിങ് ചെയ്യുന്നത് കൊണ്ട് എല്ലാ കാര്യങ്ങളും ഫേസ്ബുക്കിലൂടെ പുറത്ത് പറയാറുണ്ട്. ഇത് അങ്ങനെയല്ലല്ലോ. സെറ്റില്‍ നിന്ന് എടുക്കുന്ന ഫോട്ടോകള്‍ ഒന്നും പുറത്ത് പോകരുത് എന്ന് നിര്‍ദ്ദേശമുണ്ട്. എല്ലാവരോടും ശ്രദ്ധിച്ച് മാത്രമേ ഇപ്പോള്‍ സംസാരിക്കാറുള്ളൂ. സ്‌ട്രൈറ്റായിട്ട് കാര്യങ്ങള്‍ പറയുന്ന എനിക്ക് ഇപ്പോള്‍ പലതും വിഴുങ്ങേണ്ടി വരുന്നു - സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

മോദി ഭരണം തിളങ്ങുന്നു; വളര്‍ച്ച അതിവേഗം, മന്‍മോഹന്‍ സര്‍ക്കാരിനെക്കാള്‍ എത്രയോ മുന്നില്‍!!

English summary
Santhosh Pandit about Mammootty and his new film with the meghastar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam