For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീരാളി വിജയിപ്പിക്കാനുളള ആഹ്വാനത്തിന് നിര്‍മ്മാതാവ് നല്‍കിയ കിടിലന്‍ മറുപടി, ആര്‍ജ്ജവത്തിന് കൈയ്യടി!

  |
  മറുപടിയുമായി നീരാളിയുടെ നിർമ്മാതാവ് | filmibeat Malayalam

  എട്ട് മാസത്തെ ശേഷമുള്ള ഇടവേള അവസാനിപ്പിച്ചാണ് മോഹന്‍ലാല്‍ നീരാളിയുമായി തിയേറ്ററുകളിലേക്ക് എത്തിയത്. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത മേക്കിങ്ങായിരുന്നു പ്രധാന മേന്മയായി പറഞ്ഞിരുന്നത്. സര്‍വൈവല്‍ ത്രില്ലറായ ചിത്രത്തെ കുടുംബപ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ കരുതിയത്. ആദ്യദിനത്തില്‍ മികച്ച പ്രതികരണം ലഭിച്ചുവെങ്കിലും പിന്നീടത് സമ്മിശ്രമായി മാറുകയായിരുന്നു. കലക്ഷനിലും വിചാരിച്ചത്ര മുന്നേറ്റമുണ്ടാക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതിനിടയിലാണ് സിനിമ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് പെന്തക്കോസ്റ്റ് പാസ്റ്റര്‍ വെളിപ്പെടുത്തിയിരുന്നു. സിനിമ വിജയിപ്പിക്കാന്‍ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.

  ആക്ഷന്‍ കിങിന് മുന്നില്‍ മുട്ടുമടക്കിയ മമ്മൂട്ടി! സ്റ്റാലിന്‍ ശിവദാസും പത്രവും ഒരുമിച്ചെത്തിയപ്പോള്‍

  പാസ്റ്ററുടെ പോസ്റ്റ് ക്ഷണനേരം കൊണ്ട് വൈറലാവുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള രംഗത്തെത്തിയിട്ടുണ്ട്. വാസ്തവവിരുദ്ധമായ പ്രചാരണത്തിനെതിരെ കൃത്യമായ മറുപടിയാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഷിയാസിന്‍റെ ബോഡി ഷോയും പേളി മാണിയുടെ നൃത്തവും, ബിഗ് ബോസില്‍ നടന്നത്? കാണൂ!

  ആറാമത്തെ സിനിമയാണ്

  ആറാമത്തെ സിനിമയാണ്

  തന്റെ സിനിമാജീവിതത്തില്‍ ആറാമത്തെ ചിത്രമാണ് നീരാളി. നാല് സിനിമകള്‍ അച്ഛനാണ് നിര്‍മ്മിച്ചത്. അന്നദ്ദേഹം ഐപിസി ട്രെഷററല്ലായിരുന്നു. അതിന് മുന്‍പായിരുന്നു ഇത്്. തങ്ങളുടെ കൂട്ടത്തിലൊരാളുടെ മകന്റെ സിനിമ വിജയിപ്പിക്കണമെന്നും പുതുതലമുറയ്ക്ക് ഇതുപോലെ നല്ല സിനിമകളൊരുക്കാന്‍ ഇത് കാരണമാവട്ടെയെന്നുമായിരുന്നു പാസ്റ്ററുടെ കുറിപ്പ്. വളരെ പെട്ടെന്നാണ് ഈ സംഭവം വൈറലായി മാറിയത്. വന്‍വിവാദമായ സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് നിര്‍മ്മാതാവ് പ്രതികരിച്ചത്.

  നല്ല മനുഷ്യനാവാനാണ് ശ്രമിക്കുന്നത്

  നല്ല മനുഷ്യനാവാനാണ് ശ്രമിക്കുന്നത്

  മതപരമായ സംഘടനയുടെ ഭാഗമാവാനല്ല നല്ലൊരു മനുഷ്യനാവാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സന്തോഷ് ടി കുരുവിള എത്തിയതോടെയാണ് നീരാളി ബിഗ് ബജറ്റ് ചിത്രമായി മാറിയത്. അദ്ദേഹത്തിന്റെ ശക്തമായ പിന്തുണ സഹായകമായിട്ടുണ്ടെന്നും നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനനാക്കി സിനിമയൊരുക്കുന്നതിന്റെ എല്ലാവിധ സമ്മര്‍ദ്ദങ്ങളും താന്‍ അനുഭവിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  അസൂയക്കാരുമുണ്ടാകും

  അസൂയക്കാരുമുണ്ടാകും

  തന്റെ യോഗ്യത കൊണ്ടാണ് താന്‍ വിദേശത്തും ഇന്ത്യയിലും വിജയിച്ച് മുന്നേറുന്നത്. തന്റെ വളര്‍ച്ചയെ അസൂയയോടെ നോക്കിക്കാണുന്നവരുമുണ്ടാകും. കൃത്യമായ ടാക്‌സ് ഒടുക്കിയാണ് താന്‍ കാര്യങ്ങള്‍ ചെയ്യുന്നത്. തന്റെ സിനിമകള്‍ക്ക് ദേശീയ പുരസ്‌കാരവും സംസ്ഥാന അവാര്‍ഡുമൊക്കെ ലഭിച്ചിട്ടുമുണ്ട്. ജോലിയൊന്നുമില്ലാതെ വെറുതെയിരിക്കുന്നവരാണ് തന്‍രെ നിഴലിനെതിരെ യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

  മോശം നിരൂപണത്തെക്കുറിച്ച്

  മോശം നിരൂപണത്തെക്കുറിച്ച്

  കൃത്യമായ ഐഡന്റി വ്യക്തമാക്കാത്തവരാണ് സിനിമയ്‌ക്കെതിരെ മോശം കമന്റുകളും നെഗറ്റീവ് റിവ്യൂവും നല്‍കുന്നത്. സിനിമയ്‌ക്കെതിരെ വരുന്ന റിവ്യൂസിന് പിന്നില്‍ ഫെയ്ക്ക് ഐഡന്റികളാണെന്നും അദ്ദേഹം പറയുന്നു. സിനിമയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട് . അത് എല്ലാവര്‍ക്കും ചെയ്യാം എന്നാല്‍ അത് സിനിമയെ തകര്‍ക്കുന്ന തരത്തിലാവരുതെന്നും അദ്ദേഹം പറയുന്നു.

   പ്രതീക്ഷിച്ചത്ര വിജയമായില്ല

  പ്രതീക്ഷിച്ചത്ര വിജയമായില്ല

  നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു നീരാളിയെത്തിയത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതലുള്ള പ്രതീക്ഷകള്‍ വാനോളമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നദിയ മൊയ്തു ഈ ചിത്രത്തിലൂടെ മോഹന്‍ലാല്‍ നായികയായി തിരിച്ചെത്തുന്നുവെന്ന് കൂടി കേട്ടതോടെ സിനിമ കിടിലനാവുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ ഇടയ്‌ക്കെവിടെയോ വെച്ച് അത് തകരുകയായിരുന്നു.

  English summary
  Neerali controversy is still in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X