നഗ്നനായി നിൽക്കാൻ പറഞ്ഞു, എന്നിട്ട് 20 ലക്ഷം ചോദിച്ചു! പെരേര അങ്ങനെ നിന്നു,ഹണിട്രാപ്പാണെന്ന് സന്തോഷ് വർക്കി

സിനിമയുടെ റിലീസിന് റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തിയിലേക്ക് വളര്‍ന്ന താരമാണ് സന്തോഷ് വര്‍ക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഇദ്ദേഹം. ഇടയ്ക്ക് വിവാദപരമായ പ്രസ്താവന നടത്തി സന്തോഷ് വാര്‍ത്തകളുടെ തലക്കെട്ടില്‍ നിറഞ്ഞു. ഇതിനിടെ സമാനമായ രീതിയില്‍ വൈറലായ താരമാണ് അലന്‍ ജോസ് പെരേര. അങ്ങനെ സന്തോഷും പെരേരയും വൈറല്‍ താരങ്ങളായി മാറി.

കുപ്രസിദ്ധിയിലൂടെയാണെങ്കിലും ഇരുവര്‍ക്കും വലിയ അവസരങ്ങളാണ് ലഭിച്ചത്. സന്തോഷ് വര്‍ക്കി ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബസൂക്ക എന്ന സിനിമയിലും അഭിനയിച്ചിരിക്കുകയാണ്. തിയേറ്ററില്‍ നിന്നും പ്രതീക്ഷിച്ചതിനെക്കാളും പ്രതികരണമാണ് സന്തോഷിന് ലഭിച്ചത്. ഇതിനോട് അനുബന്ധിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഇടയ്ക്ക് ചിലര്‍ തന്നെ ഹണിട്രാപ്പില്‍ പെടുത്താന്‍ നോക്കിയിട്ടുണ്ടെന്നാണ് സന്തോഷ് വെളിപ്പെടുത്തുന്നത്.

santhosh-varkey

ഇപ്പോഴത്തെ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല. രണ്ടാഴ്ച മുന്‍പ് യുകെ ബേസ്ഡ് ആയിട്ടുള്ള പെണ്‍കുട്ടി എന്നോട് ചാറ്റ് ചെയ്തിരുന്നു. അവസാനം അവള്‍ ഹണിട്രാപ്പ് ആക്കാന്‍ നോക്കുകയാണ്. വീഡിയോയുടെ മുന്നില്‍ നഗ്‌നനായിട്ട് നില്‍ക്കാനാണ് പറയുന്നത്. പെരേരയോട് ഇതുപോലെ ചോദിച്ചു. അവന്‍ വീഡിയോയ്ക്ക് മുന്നില്‍ അങ്ങനെ പോയി നില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ ഇരുപത് ലക്ഷം രൂപയാണ് അവര്‍ ചോദിക്കുന്നത്. എനിക്കപ്പോള്‍ തന്നെ കാര്യം മനസിലായി. അതുകൊണ്ട് ഞാന്‍ അവരെ ബ്ലോക്ക് ചെയ്തു. എന്നിട്ട് റിപ്പോര്‍ട്ട് അടിച്ച് കളഞ്ഞു. പെരേര നിന്ന് കൊടുത്തത് കൊണ്ട് അവനോട് ഇരുപത് ലക്ഷമാണ് ചോദിക്കുന്നത്.

മെസേഞ്ചറിലൂടെയും മറ്റുമൊക്കെ ഇപ്പോള്‍ നടക്കുന്നത് ഹണിട്രാപ്പാണ്. ശരിക്കും അത് ട്രാപ്പാണ്. ഒരു ആഴ്ച സംസാരിച്ചതാണ്. പെട്ടെന്ന് നഗ്‌നനായിട്ട് നില്‍ക്കാന്‍ പറയുന്നത്. അതൊരു ട്രാപ്പ് ആണെന്ന് ഞാന്‍ പറഞ്ഞതാണ്. എവിടം വരെ പോകുമെന്ന് നോക്കാമെന്ന് പറഞ്ഞ് പുള്ളി കണ്ടോണ്ടിരുന്നു. എന്നിട്ട് പുള്ളി തന്നെ തുണി ഊരി കാണിച്ചിട്ട് ഇപ്പോള്‍ ഇരുപത് ലക്ഷമാണ് ചോദിക്കുന്നത്. പുള്ളി ഇതാരോടും പറയില്ല. രഹസ്യമാക്കി വെച്ചതാണ്. പിന്നെ അവര്‍ വീഡിയോ ഇടുവാണെങ്കില്‍ ഇട്ടോട്ടോ, അങ്ങനെ കൂടി ഫേമസ് ആവട്ടെ, ചിലപ്പോള്‍ യെസ്മ സീരിസിലേക്ക് വിളിക്കാനും സാധ്യതയുണ്ട്. അല്ലാതെ ഇരുപത് ലക്ഷം എവിടുന്ന് കൊടുക്കാനാണെന്ന് പെരേര ചോദിച്ചതായി സന്തോഷ് പറയുന്നു.

santhosh-varkey

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നത് നിര്‍ത്തി. നേരത്തെ ഞാനൊരു ഇന്റിമേറ്റ് സീന്‍ ചെയ്തിരുന്നു. കഥാപാത്രമായി ചെയ്യുന്നതാണെങ്കിലും ആളുകള്‍ അത് പ്രശ്നമാക്കി. ഈ ട്രാന്‍സ്ജെന്‍ഡറിനെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ എന്റെ പേരില്‍ വന്ന കഥകള്‍ കണ്ടില്ലേ. പെരേര ഒരു കാര്യവും തുറന്ന് പറയില്ല. പക്ഷേ ഞാന്‍ എല്ലാം പറയും. എനിക്കൊരു അവാര്‍ഡ് കിട്ടിയത് അവന് ഇഷ്ടപ്പെട്ടില്ല. അവാര്‍ഡ് ജൂറിയെ വിളിച്ചിട്ട് അവനും വേണമെന്ന് ആവശ്യപ്പെട്ടു. എന്നെ ഒരാള്‍ വിളിച്ചിട്ട് അമ്പതിനായിരം രൂപ തരുവാണേല്‍ അവാര്‍ഡ് തരാമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ തനിക്കിത് നേരത്തെ ഒപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് സന്തോഷ് വ്യക്തമാക്കുന്നത്.

അതേ സമയം തന്റെ വിവാഹത്തെ കുറിച്ചും സന്തോഷ് വര്‍ക്കി സംസാരിച്ചു. 'ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ നല്ലത് വരുമ്പോള്‍ കൂടെയുണ്ടാവും. മോശം സമയത്ത് കൂടെയുണ്ടാവില്ല. മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. കാരണം കല്യാണം കഴിച്ച് ഡിവോഴ്‌സ് ആയി കഴിഞ്ഞാല്‍ സ്വത്ത് പോകും. ഇനി റിലേഷന്‍ഷിപ്പോ, ലിവിംഗ് ടുഗദറോ ആണെങ്കില്‍ പീഡനമെന്ന് പറയും. ഇവിടുത്തെ ആണുങ്ങളുടെ അവസ്ഥ വളരെ കഷ്ടമാണ്. എങ്ങനെയാണ് പെണ്‍കുട്ടികളെ വിശ്വസിക്കാന്‍ സാധിക്കുക. ഒമര്‍ ലുലു, വിജയ് ബാബു എത്ര പേരാണ് പെട്ട് പോയത്. ഒരു പെണ്ണ് മാറ്റി പറഞ്ഞാല്‍ നമ്മുടെ ജീവിതം പോയി.

എന്റെ പേരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കേസ് വന്നു. ഞാന്‍ അവരെ കണ്ടിട്ട് പോലുമില്ല. എന്റെ ഫോട്ടോയാണ് പ്രധാനമായിട്ടും വന്നത്. അതില്‍ പെരേരയുടെ ഫോട്ടോ ചെറുതായി പോയെന്നതാണ് അവന്റെ പരാതി. തന്റെ ഫോട്ടോ ചെറുതാക്കി കൊടുത്തതെന്താണെന്ന് ചോദിച്ച് പുള്ളി ഏഷ്യാനെറ്റിലൊക്കെ വിളിച്ചെന്നും പറയുന്നത് കേട്ടു. പിന്നെ ലിപ്‌ലോക് കേസ് വന്നു. ഇതില്‍ നിന്നൊന്നും ഞാനും പെരേരയും കാശുണ്ടാക്കിയിട്ടില്ല. പക്ഷേ മീഡിയ ഞങ്ങളെയും കൊണ്ട് നിറയെ കാശുണ്ടാക്കി. എനിക്ക് ആരോടും പരാതിയില്ലെന്ന് സന്തോഷ് പറയുന്നു.

വിവാഹം കഴിക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ എനിക്കിപ്പോള്‍ തന്നെ മുപ്പത്തിയെട്ട് വയസായി. മുപ്പതിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കൊന്നും എന്നെ വേണ്ട. ഞാനൊരു കിളവനെ പോലെയാണെന്നാണ് പറയുന്നത്. പിന്നെ എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളെ നോക്കിയാല്‍ അവരൊക്കെ ഡിവോഴ്‌സ്ഡ് ആയിരിക്കും. അതുകൊണ്ട് എനിക്കിപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല. പിന്നെ അത് ഭയങ്കര തലവേദനയാണ്. എപ്പോഴാണ് പണി കിട്ടുക എന്ന് പറയാന്‍ സാധിക്കില്ല.

ഇപ്പോഴത്തെ പെണ്‍കുട്ടികളെ കല്യാണം കഴിക്കാന്‍ കിട്ടില്ല. ആര്‍ക്കും വിവാഹം വേണ്ടെന്നാണ്. പിന്നെ എപ്പോഴാണ് പീഡനകേസില്‍പ്പെടുക എന്നതും അറിയില്ല. പണ്ടൊക്കെ പ്രണയത്തിലായാല്‍ ആണുങ്ങളാണ് തേച്ചിട്ട് പോവുക. എന്നാലിപ്പോള്‍ പെണ്‍കുട്ടികളാണ് കൂടുതലും തേക്കുന്നത്.

എന്റെ പിതാവ് മരിച്ചതിന് ശേഷം വീട്ടില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. എനിക്ക് ആസ്തി കിട്ടുമോ എന്ന് തന്നെ അറിയില്ല. അത് കിട്ടിയാലും ഇല്ലെങ്കിലും ഞാനെന്റെ അമ്മയെ നോക്കും. അടുത്തിടെ അമ്മയുടെ കുടുംബത്തില്‍ ഒരു വിവാഹം നടന്നിരുന്നു. അതിന് എന്നെ മാത്രം വിളിച്ചില്ല. കാരണം ആറാട്ടണ്ണന്‍ എന്ന് പറയുന്നതും ഞാന്‍ അവിടെ ചെല്ലുന്നതും എന്തോ മോശം പോലെയാണ്. അങ്ങനെ നെഗറ്റീവ് പ്രചരിപ്പിക്കപ്പെട്ടു. എനിക്ക് കല്യാണം നടക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പിന്നെ പ്രായവും കൂടുതലുണ്ടല്ലോ.

പെരേരയ്ക്ക് കല്യാണത്തിന് ചാന്‍സുണ്ടായിരുന്നു. പക്ഷേ പബ്ലിസിറ്റിയ്ക്ക് വേണ്ടിയേ അത് ചെയ്യുകയുള്ളു എന്നാണ് പറഞ്ഞിരിക്കുന്നത്. അവന്‍ കല്യാണം കഴിച്ചിട്ട് ആറ് മാസം കഴിയുമ്പോള്‍ ഡിവോഴ്‌സ് ചെയ്യും. അതിന് തന്റെ വീട്ടുകാര്‍ തന്നെ പെണ്ണിന് കാശ് കൊടുത്തോളും. പുള്ളിയ്ക്ക് കല്യാണം നടത്തി വാര്‍ത്തകളുണ്ടാക്കണം എന്നേയുള്ളു. പെരേരയ്ക്ക് ഇനി കല്യാണം നടക്കുമോന്ന് അറിയില്ല. അത്രയുും നെഗറ്റീവ് ഇമേജ് വന്ന് കഴിഞ്ഞു. എനിക്ക് പിന്നെ പണ്ടേ നെഗറ്റീവാണ്, ഇപ്പോള്‍ പ്രായവും കൂടി പോയെന്നും' സന്തോഷ് പറയുന്നു.

മോഹൻലാലിൻ്റെ ആറാട്ട് എന്ന സിനിമയെ കുറിച്ച് ക്യാമറയ്ക്ക് മുന്നിൽ അഭിപ്രായം പറഞ്ഞാണ് സന്തോഷ് വർക്കി ശ്രദ്ധേയനാവുന്നത്. ഇതോടെ ആറാട്ടണ്ണൻ എന്ന പേരും താരത്തിന് ലഭിച്ചു. പിന്നീട് റിലീസിനെത്തുന്ന എല്ലാ സിനിമകളെ കുറിച്ചും അഭിപ്രായം രേഖപ്പെടുത്തി സന്തോഷ് വരാൻ തുടങ്ങി. ഇടയ്ക്ക് നടിമാരെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതിൻ്റെ പേരിൽ സന്തോഷ് വിമർശിക്കപ്പെട്ടിരുന്നു.

നടി നിത്യ മേനോൻ്റെ പേരിലാണ് ആദ്യം സന്തോഷ് വാർത്തകളിൽ നിറഞ്ഞത്. നിത്യയെ വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ച് നിരന്തരം നടിയെ വിളിച്ച് സന്തോഷ് ശല്യപ്പെടുത്തുമായിരുന്നു. ഒടുവിഷ നടി ഇതിൽ പരാതിയുമായി രംഗത്ത് വന്നതോടെ വലിയ വിവാദമായി. ഇതിനിടെ നടി ഐശ്വര്യ ലക്ഷ്മി അടക്കം പല നടിമാരോടും ലിപ് ലോക് ചെയ്യണമെന്നുള്ള ആവശ്യം അറിയിച്ചതുമൊക്കെ സന്തോഷ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിന് കാരണമായി.

Read more about: santhosh social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X