»   » വിവാഹശേഷം സിനിമയിലേക്കില്ല: ശരണ്യ മോഹന്‍

വിവാഹശേഷം സിനിമയിലേക്കില്ല: ശരണ്യ മോഹന്‍

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം ശരണ്യ മോഹന്‍ തന്നെയാണ് തന്റെ വിവാഹക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എല്ലാം പെട്ടന്നായിരുന്നു. മറ്റ് നായികമാരെ പോലെ ഗോസിപ്പിനും കാര്യത്തിനൊന്നും പോകാതെ ഒറ്റയടിയ്ക്ക് ശരണ്യ കാര്യങ്ങള്‍ വ്യക്തമാക്കി. വിവാഹ ശേഷം സിനിമയില്‍ തുടരുമോ എന്ന ചോദ്യത്തിനും ശരണ്യയുടെ ഉത്തരം സ്പഷ്ടമാണ്.

ഭര്‍ത്താവിന്റെ കുടുംബത്തിന് എതിര്‍പ്പില്ലെങ്കിലും വിവാഹശേഷം അഭിനയത്തിന് തത്കാലം വിട പറയുമെന്ന് ശരണ്യ മോഹന്‍ പറഞ്ഞു. ഭാര്യയും മകളും മരുമകളുമായി പുതിയ വീട്ടിലെ പുതിയ ജീവിതം ആസ്വദിക്കാനാണ് തനിക്കിഷ്ടം. സിനിമയോട് വിടപറയും. നൃത്തവും സംഗീതവും തുടരും- ശരണ്യ പറഞ്ഞു.

വിവാഹശേഷം സിനിമയിലേക്കില്ല

പെട്ടന്നായിരുന്നു ശരണ്യയുടെ വിവാഹാലോചനയും പെണ്ണുകാണലും നിശ്ചയവുമൊക്കെ. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാം കഴിഞ്ഞു.

വിവാഹശേഷം സിനിമയിലേക്കില്ല

വിവാഹനിശ്ചയത്തിന് ക്ഷണിച്ചില്ലല്ലോ എന്ന് പറയുന്നവരോട് ശരണ്യ പറയും രണ്ട് ദിവസം മുമ്പാണ് താന്‍ പോലും അറിയുന്നത് എന്ന്.

വിവാഹശേഷം സിനിമയിലേക്കില്ല

അച്ഛനും അമ്മയും സഹോദരിയും അടുത്ത ബന്ധക്കളും മാത്രമാണ് ഞായറാഴ്ച കൊറ്റംകുളങ്ങരയുള്ള ശരണ്യയുടെ വീട്ടില്‍ വച്ച് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുത്തത്.

വിവാഹശേഷം സിനിമയിലേക്കില്ല

തിരുവനന്തപുരത്തു വെങ്ങാനൂര്‍ സ്വദേശിയായ ഡോ അരവിന്ദ് കൃഷ്ണന്റെ അച്ഛന്‍ പ്രഫ കൃഷ്ണന്‍ നായരും അമ്മ അനിത ജി നായരും സഹോദരി അനൂപയും കോളജ് അധ്യാപകരാണ്. ഡന്റല്‍ ഡോക്ടറായ അരവിന്ദിനു കോവളത്ത് ക്ലിനിക്ക് ഉണ്ട്. വര്‍ക്കല ഡന്റല്‍ കോളജില്‍ ലക്ചററുമാണ്.

വിവാഹശേഷം സിനിമയിലേക്കില്ല

സെപ്റ്റംബര്‍ ആറിന് ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ രാവിലെ 10.30നും പതിനൊന്നിനും ഇടയില്‍ ശുഭമുഹൂര്‍ത്തതിലാണ് വിവാഹം. ആഡംബരമൊഴിവാക്കിയുള്ള ലളിത വിവാഹമാകുമെന്നു ശരണ്യ പറയുന്നു.

വിവാഹശേഷം സിനിമയിലേക്കില്ല

അരവിന്ദിന്റെ കുടുംബത്തിന് എതിര്‍പ്പില്ലെങ്കിലും ഭാര്യയും മകളും മരുമകളുമായി പുതിയ വീട്ടിലെ പുതിയ ജീവിതം ആസ്വദിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടു തല്‍ക്കാലം സിനിമയോടു വിട. നൃത്തവും സംഗീതവും തുടരും- ശരണ്യ പറഞ്ഞു.

English summary
Saranya Mohan, the actress who recently got engaged to Aravind Krishnan, a Trivandrum based doctor, says that she will quit acting post marriage. Saranya announced her decision in the recent interview given to Manorama online.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X