അഭിനയരീതികള്‍ നോക്കിയാല്‍ ഫഹദും മോഹന്‍ലാലും ഒരേ പോലെ! തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്
ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നടനായി ഉയര്‍ന്ന താരമാണ് ഫഹദ് ഫാസില്‍. അനായാസ അഭിനയ ശൈലി കൊണ്ട് തനിക്ക് ലഭിക്കുന്ന പല കഥാപാത്രങ്ങളും ഫഹദ് മികവുറ്റതാക്കാറുണ്ട്. നടന്റെ സിനിമകള്‍ എപ്പോള്‍ ഇറങ്ങിയാലും വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. ഒന്നിനൊന്ന് മികച്ച സിനിമകളുമായാണ് ഫഹദ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.
ഫഹദിന്റെതായി പുറത്തിറങ്ങിയ വരത്തന്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വരത്തനു ശേഷം സത്യന്‍ അന്തിക്കാടിനൊപ്പമുളള ഞാന്‍ പ്രകാശന്‍ എന്ന ചിത്രമാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഫഹദിനെക്കുറിച്ച് സത്യന്‍ അന്തിക്കാട് സംസാരിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്നൊരു അനുഭവമായിരുന്നു അദ്ദേഹം പങ്കുവെച്ചത്.

ഞാന്‍ പ്രകാശന്‍
ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിനു ശേഷം ഫഹദും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്‍. ഇത്തവണയും ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞുകൊണ്ടാണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്. ഈ കൂട്ടുകെട്ടില്‍ ആദ്യമിറങ്ങിയ ഒരു ഇന്ത്യന്‍ പ്രണയകഥ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ സിനിമയായിരുന്നു. മലയാളി എന്ന് ആദ്യ പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് പിന്നീടായിരുന്നു വീണ്ടും മാറ്റിയിരുന്നത്. ചിത്രത്തില്‍ പ്രകാശന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ഫഹദ് എത്തുന്നത്. ദിലീപിന്റെ നായികയായി 24*7 എന്ന ചിത്രത്തില്‍ അഭിനയിച്ച നിഖില വിമലാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്നു
സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ടിപ്പിക്കല്‍ മലയാളി യുവാവായ പ്രകാശന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നു.

ശ്രീനിവാസന്റെ തിരക്കഥ
ഒരിടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടുമൊന്നിച്ച സിനിമ കൂടിയാണ് ഞാന്‍ പ്രകാശന്‍. ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒടുവില്‍ എത്തിയിരുന്നത്. ഞാന്‍ പ്രകാശന് വേണ്ടി വ്യത്യസ്തമാര്‍ന്നൊരു തിരക്കഥ തന്നെയാണ് ശ്രീനിവാസന്‍ ഒരുക്കിയിരിക്കുന്നത് എന്നാണറിയുന്നത്. എഴുത്തിനു പുറമെ പ്രാധാന്യമുളള ഒരു കഥാപാത്രമായും ചിത്രത്തില്‍ ശ്രീനിവാസന്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ഗോപാല്‍ജി എന്ന കഥാപാത്രമായാണ് നടന്‍ എത്തുന്നത്.

ഫഹദിനെക്കുറിച്ച് സത്യന്‍ അന്തിക്കാട്
ഫഹദിന്റെയുളളില്‍ ഒരു സംവിധായകനുണ്ടെന്ന കാര്യം തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. അഭിനയ രീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെയാണെന്നും ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ എറ്റവും വലിയ പണി അഭിനയമാണെന്ന് തോന്നിപ്പോകുമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഞാന്‍ പ്രകാശന്റെ ഷൂട്ടിംഗ് സമയത്ത് ഡയലോഗ് മോഡുലേഷന്‍ കൊണ്ട് ഫഹദ് തന്നെ അത്ഭുതപ്പെടുത്തിയ കാര്യവും സത്യന്‍ അന്തിക്കാട് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഞാന്‍ പ്രകാശന്‍ ഷൂട്ടിംഗ് സമയം
ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം നായിക സലോമി പ്രകാശനോട് പറയുന്നൊരു ഡയലോഗുണ്ട്. താന്‍ ജര്‍മ്മനിയിലക്ക് പോവുകയാണെന്നും അവിടെ മൂവായിരം മാര്‍ക്ക് ശമ്പളമുണ്ടെന്നുമൊക്കെ. മൂവായിരം മാര്‍ക്കെന്ന് പറഞ്ഞാല്‍ എത്രയെന്ന് പ്രകാശന്‍ തുടര്‍ന്ന് സലോമിയോട് ചോദിക്കുന്നുണ്ട്. അപ്പോഴുളള പ്രകാശന്റെ പ്രതികരണമായി എന്റെ മനസിലുണ്ടായിരുന്നത് ഒരു മാസം മൂന്ന് ലക്ഷമോ എന്ന ആശ്ചര്യകരമായ മറുപടിയായിരുന്നു. പക്ഷേ ഫഹദ് തന്നെ അത്ഭുതപ്പെടുത്തി. ഡയലോഗ് മോഡുലേഷന്‍ കൊണ്ടാണ് ഫഹദ് എന്ന അത്ഭുതപ്പെടുത്തിയത്. നാനയുമായുളള അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.


Click it and Unblock the Notifications