ആ ലാല്‍ ഇവിടെ തന്നെയുണ്ട്: അന്തിക്കാട്
സന്‍മനസ്സുള്ളവര്‍ക്കു സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ടി.പി. ബാലഗോപാലന്‍ എംഎ തുടങ്ങിയ ചിത്രങ്ങളില്‍ നാം കണ്ട് സ്‌നേഹിച്ചിരുന്ന മോഹന്‍ലാല്‍ ഇപ്പോഴില്ലേ എന്ന് എല്ലാവരും ചോദിക്കുന്നതാണ്. അതിന് ഉത്തരം നല്‍കുന്നത് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആണ്. ആ പഴയ മോഹന്‍ലാല്‍ എവിടെയും പോയിട്ടില്ല. ഇവിടെ തന്നെയുണ്ടെന്ന് എന്നും എപ്പോഴും എന്ന ചിത്രമൊരുക്കുമ്പോള്‍ തനിക്കു ബോധ്യപ്പെട്ടതായി സത്യന്‍ പറയുന്നു.
മോഹന്‍ലാലിനെ വച്ചൊരു പുതിയ ചിത്രം തീരുമാനിച്ചപ്പോള്‍ തന്നെ ആ പഴയ ലാലിനെയാണ് ഓര്‍മ വന്നതെന്ന് സത്യന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ലാല്‍-മഞ്ജു കോമ്പിനേഷനൊന്നും മനസ്സിലുണ്ടായിരുന്നില്ല. മോഹന്‍ലാലിനു പറ്റിയകഥകള്‍ ധാരാളം രഞ്ജന്‍ പ്രമോദ് പറഞ്ഞു.

ഏറ്റവും ഒടുവില്‍ പറഞ്ഞ തീമാണ് കുടുംബമാഗസിനിലെ സീനിയര്‍ റിപ്പോര്‍ട്ടറായ ഗോപാലകൃഷ്ണ പണിക്കരുടെത്. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ക്കു ചേരുന്ന കുറേ മുഹൂര്‍ത്തങ്ങള്‍ ആ കഥയില്‍ ക ണ്ടു. അങ്ങനെയാണ് സന്‍മനസ്സുള്ളവര്‍ക്കു സമാധാനം എന്ന ചിത്രത്തിന്റെ വിഭാഗത്തില്‍പ്പെടുന്നൊരുചിത്രം ചെയ്യാന്‍ തീരുമാനിച്ചത്
മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് എല്ലാതരം പ്രേക്ഷകരും ആഗ്രഹിക്കുന്നൊരു പ്രകടനമുണ്ട്. അടുത്തകാലത്ത് അത്തരം പ്രകടനം ആവശ്യമില്ലാത്ത വേഷങ്ങളാണ് ലാലിനെ തേടിയെത്തുന്നത്. സാധാരണക്കാരനനായൊരാള്‍ ലാലില്‍ കാണാന്‍ ആഗ്രഹിക്കുന്നൊരു വേഷമാണ് ഈ ചിത്രത്തില്‍ സൃഷ്ടിച്ചത്.
മഞ്ജുവാര്യരുടെ അഡ്വ. ദീപ കൂടി എത്തിയതോടെ എന്നും എപ്പോഴും അതിന്റെ പൂര്‍ണതയില്‍ എത്തി. അതുകൊണ്ടാണ് കുടുംബപ്രേക്ഷകര്‍ ഈ ചിത്രത്തെ സ്വീകരിക്കാന്‍ കാരണം. ലാലിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധാകര്‍ ശ്രമിക്കാത്തതാണ് പല ലാല്‍ ചിത്രങ്ങള്‍ക്കും കുടുംബപ്രേക്ഷകര്‍ കയറാത്തത്. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ ഗൂര്‍ഖ, വെള്ളാനകളുടെനാട്ടിലെ ബാലഗോപാലന്‍ എന്നിവരുടെ ഓര്‍മകളുണര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തില്‍ സൃഷ്ടിക്കാന്‍ സാധിച്ചതായി സത്യന്‍ അന്തിക്കാട് പറഞ്ഞു.


Click it and Unblock the Notifications











