For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലാശാന്‍, ലാലത്തോള്‍, ലാല്‍പ്പുഴ, ലാലിട്ട, ലാലുണ്ണി....മോഹന്‍ലാലിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

  By Aswini
  |

  ലാലാശാന്‍, ലാലത്തോള്‍, ലാല്‍പ്പുഴ, ലാലിട്ട, ലാലുണ്ണി.. ഇവരൊക്കെ ആരാണെന്ന് അറിയാമോ? സംശയിക്കേണ്ട മോഹന്‍ലാല്‍ തന്നെ. ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് പ്രശസ്തരായ കവികളുടെ വരികള്‍ എടുത്ത് ലാല്‍ ചില തിരുത്തലുകള്‍ നടത്തും എന്നിട്ട് അതിന് താഴെ എഴുതി വയ്ക്കുന്ന പേരാണ് ഇതൊക്കെ. കുമാരാനാശന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, കടമന്നിട്ട, കുഞ്ഞുണ്ണി മാഷ് ഇങ്ങനെയാണ് പരിണാമം സംഭവിയ്ക്കുന്നത്.

  ലാലിന്റെ ഇത്തരം കുസൃതികളാണ് നമ്മുടെ മനസ്സിനെ കീഴടക്കുന്നതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. അല്ലാതെ ഒരു സൂപ്പര്‍ താരത്തിന്റെ ആടയലങ്കാരങ്ങളൊന്നും എടുത്തണിഞ്ഞിട്ടല്ല. അത് ലാലിന് ഇഷ്ടവുമല്ല. മോഹന്‍ലാലിന്റെ കുട്ടിത്തം വളരെ ആസ്വദിക്കുന്ന സംവിധായകന്‍ മോഹനം ലാസ്യം മനോഹരം എന്ന പക്തിയ്ക്ക് വേണ്ടി നാനയോട് സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ.

  ഒരു അനുഭവം

  ലാലാശാന്‍, ലാലത്തോള്‍, ലാല്‍പ്പുഴ, ലാലിട്ട, ലാലുണ്ണി....മോഹന്‍ലാലിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

  കളിയില്‍ അല്പം കാര്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിക്ക് ഞാനും ലാലും ക്യാമറമാന്‍ ആനന്ദക്കുട്ടനും ചേര്‍ന്ന് കാറില്‍ എറണാകുളത്തേക്ക് പോകുകയാണ്. ഞാനും ലാലും പിന്‍സീറ്റിലാണ് ഇരിക്കുന്നത്. വണ്ടി കുറച്ച് ദൂരം ചെന്നപ്പോള്‍ ഒരു മദ്ധ്യവയസ്‌കന്‍ വണ്ടിക്ക് കൈ കാണിച്ചു. നിര്‍ത്തേണ്ട പോകാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ലാല്‍ സമ്മതിച്ചില്ല. ഒടുവില്‍ ലാലിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കാര്‍ നിര്‍ത്തി. അദ്ദേഹത്തിന് ലിഫ്റ്റ് കൊടുത്തു. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലാക്കിയ ലാല്‍ എന്നെ ശുണ്ഠിപിടിപ്പിയ്ക്കാനായി അയാളോട് സംസാരിക്കാന്‍ തുടങ്ങി. ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരെയും അമ്മ ശാന്തയെയും ഒക്കെ അറിയാവുന്ന ആള്‍ക്ക് അവരുടെ രണ്ടാമത്തെ മകനെയും അയാളുടെ ജോലിയും അറിയില്ല. മോഹന്‍ലാല്‍ എന്ന നടനെ അറിയില്ല. ലാല്‍ അന്ന് സൂപ്പര്‍സ്റ്റാറുമാണ്. അപ്രതീക്ഷിതമായ അയാളുടെ പ്രതികരണം ലാലൊട്ടും പ്രതീക്ഷിച്ചില്ല. പിന്നെ ലാലൊന്നും മിണ്ടാതെ ഉറങ്ങുന്നതുപോലെ ചാരി കിടന്നു.

  പ്രതികാരം ചെയ്തു

  ലാലാശാന്‍, ലാലത്തോള്‍, ലാല്‍പ്പുഴ, ലാലിട്ട, ലാലുണ്ണി....മോഹന്‍ലാലിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

  അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ ലാല്‍ പറഞ്ഞു, 'ഇയാളെയൊക്കെ കയറ്റിക്കൊണ്ടുവന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ.' 'അഹങ്കരിക്കരുത്. നിങ്ങള്‍ക്കൊരു തോന്നലുണ്ട് നിങ്ങളെ എല്ലാവരും അറിയുമെന്ന്. ഇപ്പോ കണ്ടില്ലേ. ഇത്രയേയുള്ളൂ പ്രശസ്തി.' എന്ന് ഞാന്‍ പറഞ്ഞു. ഇതിനെന്നോട് ലാല്‍ പകരം വീട്ടി. തൊട്ടടുത്ത ദിവസം ലൊക്കേഷനിലേക്ക് കുറേ ആളുകള്‍ വന്നു. അതിലൊരാള്‍ വന്ന് എന്നോട് പേര് ചോദിച്ചു. ഞാന്‍ പേര് പറഞ്ഞപ്പോള്‍ അയാള്‍ 'സത്യനോ... ഇത് ആദ്യത്തെ പടമാകും അല്ലേ' എന്ന് ചോദിച്ചു. അത് കേട്ട് സംശയം തോന്നിയ ഞാന്‍ ചുറ്റു നോക്കി. ഒരു തെങ്ങിന്റെ മറവില്‍ ലാല്‍ മറഞ്ഞു നില്‍ക്കുന്നത് കണ്ടു. അവരെ ലാല്‍ അയച്ചതാണ്. ഇത്തരം കുസൃതികള്‍ ലാല്‍ എപ്പോഴും നടത്താറുണ്ട്

  ലാലിന്റെ കുസൃതി

  ലാലാശാന്‍, ലാലത്തോള്‍, ലാല്‍പ്പുഴ, ലാലിട്ട, ലാലുണ്ണി....മോഹന്‍ലാലിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

  എനിക്ക് തോന്നിയിട്ടുള്ളത്, ലാലിന്റെയുള്ളില്‍ ഒരു കൊച്ചുകുട്ടിയുണ്ടെന്നാണ്. അതുകൊണ്ടാണ് ഈ കുറുമ്പത്തരങ്ങളൊക്കെ കാട്ടുന്നത്. എന്റെ ആദ്യസിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോഴുള്ള കുട്ടിക്കളികളില്‍നിന്ന് ലാല്‍ ഒരു തരിമ്പും മാറിയിട്ടുണ്ടായിരുന്നില്ല 'എന്നും എപ്പോഴി'ല്‍ അഭിനയിക്കാന്‍ നില്‍ക്കുമ്പോഴും- സത്യന്‍ അന്തിക്കാട് പറയുന്നു.

  ഫോണ്‍ വിളിച്ച് പറ്റിക്കും

  ലാലാശാന്‍, ലാലത്തോള്‍, ലാല്‍പ്പുഴ, ലാലിട്ട, ലാലുണ്ണി....മോഹന്‍ലാലിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

  പലരുടെയും ശബ്ദത്തില്‍, പലരുടെയും ഭാഷയില്‍ ലാല്‍ എന്നെ ഫോണ്‍ വിളിച്ച് പറ്റിക്കാറുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഞാന്‍ ലാല്‍ ആണെന്ന് പറയുന്നത് വരെ എനിക്കയാളെ മനസ്സിലാക്കാനും കഴിയാറില്ല. സംവിധായകരുടെയും നടന്മാരുടെയും ഒക്കെ ശബ്ദമനുകരിച്ചായിരിക്കും വിളിക്കുക. ചിലപ്പോള്‍ ചാന്‍സ് ചോദിച്ച് വിളിക്കുന്ന ആളെ പോലെ. ഇപ്പോള്‍ പുലിമുരുകന്റെ ലൊക്കേഷനില്‍ വച്ചും വിളിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇനിയും വിളിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന്. എന്നാലും എനിക്കറിയാം ഇനിയും ലാല്‍ വിളിക്കും പലരുടെയും പേരില്‍, ശബ്ദത്തില്‍

  ലൊക്കേഷനിലെ കവി

  ലാലാശാന്‍, ലാലത്തോള്‍, ലാല്‍പ്പുഴ, ലാലിട്ട, ലാലുണ്ണി....മോഹന്‍ലാലിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

  കവിതയെഴുത്തിലും ലാലിന് ഭ്രമമുണ്ട്. ലൊക്കേഷനിലിരിക്കുമ്പോള്‍ ചിലപ്പോള്‍ പറയും കവിതയെഴുതാന്‍ മുട്ടുന്നു എന്ന്. എന്നോട് വിഷയം ചോദിക്കും. ഞാന്‍ ഏതെങ്കിലും വിഷയം പറഞ്ഞുകൊടുക്കും. പിന്നെ അതിനെക്കുറിച്ചായി കവിത. വായില്‍ തോന്നുന്നതൊക്കെയാണ് കവിതയായി പുറത്തുവരുന്നത്. പ്രശസ്തരായ ചില കവികളുടെ വരികളൊക്കെ തിരുത്തി അതിന് ചുവടെ ലാല്‍ ഇങ്ങനെ കുറിക്കും, ലാലാശാന്‍, ലാലത്തോള്‍, ലാല്‍പ്പുഴ, ലാലിട്ട, ലാലുണ്ണി... കുമാരനാശാനും വള്ളത്തോളിനും ചങ്ങമ്പുഴയ്ക്കും കടമ്മനിട്ടയ്ക്കും കുഞ്ഞുണ്ണിമാഷുമൊക്കെയാണ് ഇങ്ങനെ നാമപരിണാമം സംഭവിക്കുന്നത്. ഭാരതമെന്ന പേര്‍ കേട്ടാലോ.... എന്ന കവിത സ്വന്തം ഭാവനയില്‍ തിരുത്തി എഴുതിയാണ് ലാല്‍ അതിന്റെ ചുവടെ ലാലത്തോള്‍ എന്നെഴുതുന്നത്. കവിയായ ലാലിന്റെ വിക്രിയകള്‍ ഇതൊക്കെയാണ്.

  കുട്ടിത്തമുള്ള ലാല്‍

  ലാലാശാന്‍, ലാലത്തോള്‍, ലാല്‍പ്പുഴ, ലാലിട്ട, ലാലുണ്ണി....മോഹന്‍ലാലിനെ കുറിച്ച് സത്യന്‍ അന്തിക്കാട്

  ഇത്തരം കുട്ടിത്തരങ്ങളിലൂടെയുമാണ് ലാല്‍ നമ്മുടെ മനസ്സുകള്‍ കീഴടക്കുന്നത്. അല്ലാതെ ഒരു സൂപ്പര്‍താരത്തിന്റെ ആടയലങ്കാരങ്ങളൊന്നും എടുത്തണിഞ്ഞിട്ടല്ല. അത് ലാലിന് ഇഷ്ടവുമല്ല- സത്യന്‍ അന്തിക്കാട് പറഞ്ഞു.

  English summary
  Sathyan Anthikkad telling about Mohanlal's naughtiness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X