»   » മമ്മുക്ക, ലാലേട്ടന്‍ രണ്ടു പേരോടും അടുത്ത ബന്ധം , അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഹതാരം

മമ്മുക്ക, ലാലേട്ടന്‍ രണ്ടു പേരോടും അടുത്ത ബന്ധം , അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഹതാരം

By: Nihara
Subscribe to Filmibeat Malayalam
മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കളിലൊരാളായ മുകേഷിന് മറ്റു താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട്. പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും മുകേഷിന് ലഭിച്ചിട്ടുണ്ട്. സഹനായകനില്‍ നിന്നാണ് താരം നായകനിലേക്ക് ഉയര്‍ന്നത്. സിനിമയ്ക്കുമപ്പുറത്ത് രാഷ്ട്രീയത്തില്‍ കൂടി മികവു തെളിയിച്ചയാളാണ് മുകേഷ്. കൊല്ലം കാരുടെ സ്വന്തം എംഎല്‍എയാണ് മുകേഷ്.

കലാകുടുംബത്തില്‍ നിന്നുമാണ് മുകേഷും സിനിമയിലേക്കെത്തിയത്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായതിനാല്‍ത്തന്നെ അതിന്റേതായ മികവ് മുകേഷിന്റെ അഭിനയത്തിനുമുണ്ട്. സഹനടനായും നായകനായും തിളങ്ങിയ താരം ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. എല്ലാത്തിലുമുപരി ചാനല്‍ പരിപാടികളിലും അവതാരകനായും അതിഥിയായും മുകേഷ് എത്താറുണ്ട്. ജനപ്രതിനിധി ഒക്കെയാണെങ്കിലും സിനിമയെ കൈവിടാതെ ഇപ്പോഴും കൂടെക്കൊണ്ടു നടക്കുന്നുണ്ട്.

സൂപ്പര്‍ താരങ്ങളുമായി അടുത്ത ബന്ധം

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന താരമാണ് മുകേഷ്. ഇരുവരുമൊത്ത് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനായാണ് ജോമോന്റെ സുവിശേഷങ്ങളില്‍ മുകേഷ് വേഷമിട്ടത്.

ആദ്യചിത്രം മുതല്‍ മമ്മൂട്ടി കൂടെയുണ്ട്

ആദ്യ ചിത്രമായ ബലൂണില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ മുകേഷിനൊപ്പം മമ്മൂട്ടി കൂടെ ഉണ്ട്. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും നന്നായി കൊണ്ടുപോവുന്നുമുണ്ട്. മമ്മൂട്ടിയുടെ മകന്റെയൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും മുകേഷിന് ലഭിച്ചിട്ടുണ്ട്.

ബോയിംഗ് ബോയിംഗിലൂടെ മോഹന്‍ലാലിനൊപ്പം

മമ്മൂട്ടി ആദ്യം ചിത്രം മുതല്‍ കൂടെയുണ്ടായിരുന്നു. ഏഴാമത്തെ ചിത്രമായ ബോയിംഗ് ബോയിംഗിലാണ് മോഹന്‍ലാലുമൊത്ത് അഭിനയിച്ചത്. പിന്നീട് അതൊരു മികച്ച കൂട്ടുകെട്ടായി മാറുകയായിരുന്നു. ഏത് താരത്തിനൊടൊപ്പം അഭിനയിച്ചാലും തന്റെ റോള്‍ മുകേഷ് മനോഹരമാക്കാറുണ്ട്.

തുല്യ അളവില്‍ ബന്ധം സൂക്ഷിക്കുന്നതിന് പിന്നില്‍

മമ്മൂട്ടിയും മോഹന്‍ലാലുമായി അടുത്ത ബന്ധമാണ് മുകേഷിനുള്ളത്. ഇരുവര്‍ക്കു മുന്നിലും എന്തു കാര്യവും പറയാനുള്ള ലൈസന്‍സ് ഉള്ളവരില്‍ പ്രമുഖനാണ് മുകേഷ്. എന്നാല്‍ ഇരുവരുമായി ബന്ധം പുലവര്‍ത്തുന്നതില്‍ ഒരു സീക്രട്ടുണ്ട്.

സൗഹൃദം ഭാരമാവരുത്

സൗഹൃദത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന താരമാണ് മുകേഷ്. സൂപ്പര്‍താരങ്ങളടക്കമുള്ളവരോട് മികച്ച ബന്ധമാണ് താരത്തിനുള്ളത്. ഇത്തരത്തില്‍ നല്ല ബന്ധം നിലനിര്‍ത്തുന്നതിന് പിന്നില്‍ ഒരു ഫോര്‍മുലയുണ്ട്. ഏത് സൗഹൃദമായാലും അത് അവര്‍ക്കൊരു ഭാരമാവാന്‍ ശ്രദ്ധിക്കുക. ആരില്‍ നിന്നും ഒന്നും ആഗ്രഹിക്കാതിരിക്കുക. നമ്മള്‍ കൊടുക്കുന്ന സൗഹൃദം അതത് വ്യക്തികള്‍ക്ക് ഭാരമാവരുത്. ആ പോയിന്റില്‍ ഉറച്ചു നിന്നാല്‍ എല്ലാ സൗഹൃദവും എക്കാലത്തും നിലനില്‍ക്കുമെന്നാണ് മുകേഷ് പറയുന്നത്.

English summary
Mukesh reveals the secret of friendship with Mammootty and Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam