'ആത്മസഖി ചെയ്തപ്പോഴാണ് ആ കമന്റ് കേട്ടത്, വിവാഹശേഷം ജീവിതം അടിപൊളി, കുറേ ലക്ഷ്യങ്ങളുമായി ഒരുമിച്ച് തുഴയുന്നു'

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് സീരിയൽ താരവും മോഡലുമെല്ലാമായ റെയ്ജൻ രാജൻ. ആത്മസഖി എന്ന ഒറ്റ സീരിയലിലൂടെയാണ് കുടുംബപ്രേക്ഷകരുടെ മനസിൽ റെയ്ജൻ സ്ഥാനം നേടിയത്. സത്യജിത്ത് എന്ന പോലീസ് കഥാപാത്രം വളരെ പെട്ടന്നാണ് പ്രേക്ഷക മനസിൽ ഇടംപിടിച്ചത്. മകൾ എന്ന സീരിയിലലിലൂടെ അഭിനയത്തിലേക്ക് കടന്ന റെയ്ജന് വലിയൊരു ബ്രേക്കായിരുന്നു ആത്മസഖി. ശേഷം നാല് സീരിയലുകൾ ചെയ്തുവെങ്കിലും സീരിയൽ പ്രേമികൾക്ക് റെയ്ജൻ ഇന്നും സത്യയാണ്. മൃദുല വിജയ് നായികയായ ഇഷ്ടം മാത്രം എന്ന പരമ്പരയിലെ നായക വേഷത്തിലാണ് ഇപ്പോൾ താരം തിളങ്ങുന്നത്. രണ്ട് വർഷം മുമ്പായിരുന്നു റെയ്ജന്റെ വിവാഹം. കോഴിക്കോട് സ്വദേശി ശിൽപ ജയരാജിനെയാണ് നടൻ ജീവിത പങ്കാളിയായി സ്വീകരിച്ചത്. വളരെ ലളിതമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു. അഭിനയ ജീവിതം വിജയകരമായി മുന്നോട്ട് പോകുമ്പോൾ പുതിയ സീരിയൽ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും നടൻ ഫിൽമിബീറ്റ് മലയാളത്തോട് പങ്കുവെച്ചു...

Serial Actor Rayjan Rajan
Photo Credit: instagram.com/rayjanofficial/

ഇഷ്ടം മാത്രം പരമ്പരയിലെ മഹേഷിനെ കുറിച്ച്...

മഹേഷ് ഒരുപാട് ലെയറുകളുള്ള കഥാപാത്രമാണ്. കാരണം മഹേഷ് ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെയ്യുമ്പോഴും ആ കഥാപാത്രത്തിന്റെ ഉള്ളിൽ നീറുന്നൊരു അ​ഗ്നി പർവതമുണ്ട്. അതിന്റെ മുകളിൽ ചവിട്ടിയാണ് നിൽക്കുന്നത്. പക്ഷെ അത് ആരെയും കാണിക്കാറില്ല. മാത്രമല്ല ജീവിതത്തിന്റെ ഉയർച്ചയ്ക്ക് വേണ്ട തീയായി കൊണ്ടുനടക്കുകയാണ്. അച്ഛനും കാമുകനും ഭർത്താവുമെല്ലാമാണ് മഹേഷ് എന്ന കഥാപാത്രം. മകൾക്ക് വേണ്ടിയാണ് ജീവിക്കുന്നതെങ്കിലും മകളെ മനസ് തുറന്ന് സ്നേഹിക്കാൻ കഴിയാത്ത അച്ഛനാണ്. അതിന് പിന്നിലും കാരണങ്ങളുണ്ട്. ഫാമിലിയോട് അറ്റാച്ച്ഡായിട്ടുള്ള മനുഷ്യനാണ്. അങ്ങനെ ഒരുപാട് ലെയറുകളുണ്ട്.

മൃദുല വളരെ കംഫർട്ടബിൾ... ജാഡയില്ലാത്ത അഭിനേത്രി

ഒരുമിച്ച് അഭിനയിക്കും മുമ്പ് മൃദുലയെ മീറ്റിങ്ങുകളിലും മറ്റും വെച്ച് കണ്ടിട്ടുണ്ട് ജസ്റ്റ് സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ മുമ്പ് ഒരുമിച്ച് പ്രോ​ഗ്രാമോ സീരിയലോ ചെയ്തിട്ടില്ല. മുമ്പുള്ള കണ്ട് പരിചയം കൊണ്ടാണോയെന്ന് അറിയില്ല പെട്ടന്ന് ഞങ്ങൾ സിങ്കായി. അതുകൊണ്ട് തന്നെ ഒരുമിച്ച് വർക്ക് ചെയ്യാൻ വളരെ എളുപ്പമാണ്. മൃദുല വളരെ കംഫർട്ടബിളാണ്. ജാഡയോ ഒന്നും തന്നെയില്ല. അതുകൊണ്ട് ഞാനും വർക്ക് ചെയ്യാൻ വളരെ കംഫർട്ടബിളാണ്. ഇപ്പോൾ ഞങ്ങൾ നല്ലൊരു കോമ്പോയായി പോകുന്നുണ്ട്. ഇനിയും നന്നാക്കി മഹേഷ്-ഇഷിത കോമ്പോ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

അച്ഛൻ കഥാപാത്രങ്ങൾ‌ ചെയ്യുമ്പോഴുള്ള അനുഭവം?

അച്ഛൻ റോൾ ആദ്യമായിട്ടല്ല ചെയ്യുന്നത്. പ്രിയപ്പെട്ടവൾ എന്ന സീരിയലിൽ എന്റെ കഥാപാത്രത്തിന് കുട്ടികളുണ്ട്. ഇതിപ്പോൾ രണ്ടാം തവണയാണ് അച്ഛൻ റോൾ ചെയ്യുന്നത്.

പ്രണയം സീരിയലും ഇഷ്ടം മാത്രം പരമ്പരയും തമ്മിലുള്ള സാമ്യത്തിന് പിന്നിൽ കാരണമുണ്ട്

പ്രണയം സീരിയലായാലും ഇഷ്ടം മാത്രമാണെങ്കിലും ഹിന്ദിയിൽ നിന്നും എടുത്തതാണ്. ഹിന്ദി സീരിയലിന് നാല് സീസണുകളോളം ഉണ്ടായിരുന്നു. അതിൽ രണ്ടാം സീസണിന്റെ സ്റ്റോറിയാണ് ഇഷ്ടമാത്രം സീരിയലിന് വേണ്ടി ഉപയോ​ഗിച്ചിരിക്കുന്നത്. അന്ന് പ്രണയം സീരിയൽ ഇറങ്ങിയിരുന്നുവെങ്കിലും അത് ഒരുപാട് മുന്നോട്ട് കൊണ്ടുപോകാൻ പറ്റിയിരുന്നില്ല. പ്രണയവും ഇഷ്ടം മാത്രമവും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടി കമന്റ്സ് വന്നപ്പോൾ ഞങ്ങൾ ഏഷ്യാനെറ്റുമായി സംസാരിച്ചിരുന്നു. ഇനിയങ്ങോട്ട് കഥയിൽ ചെറിയ മാറ്റങ്ങളും മറ്റും കൊണ്ടുവരുന്നുണ്ട്. പ്രണയത്തിനും ഇഷ്ടമാത്രത്തിനും വേണ്ടിയുള്ള കഥ ഒരു ഹിന്ദി സീരിയലിൽ നിന്നും തന്നെ എടുത്തതിന്റെ ചില സാമ്യതകളുണ്ടാകും. പക്ഷെ മുന്നോട്ട് പോകുമ്പോൾ മാറ്റങ്ങൾ ഉണ്ടാകും.

Serial Actor Rayjan Rajan
Photo Credit: instagram.com/rayjanofficial/

പ്രേക്ഷകർക്ക് ഇപ്പോഴും ഞാൻ സത്യജിത്ത് ഐപിഎസ്

എന്നും മനസിൽ നിൽക്കുന്ന കഥാപാത്രം സത്യജിത്താണ്. കാരണം സത്യയെന്ന കഥാപാത്രമാണ് എനിക്ക് വലിയൊരു ബ്രേക്ക് തന്ന് സീരിയൽ ആർട്ടിസ്റ്റെന്ന ലെവലിലേക്ക് കൊണ്ടുവന്നത്. നാലാള് എന്നെ അറിഞ്ഞ് തുടങ്ങിയതും ഈ കഥാപാത്രത്തിലൂടെയാണ്. ഇന്നും അതുകൊണ്ട് ആ കഥാപാത്രത്തോട് ഒരു ഇഷ്ടമുണ്ട്. മാത്രമല്ല ആളുകൾ കാണുമ്പോൾ ആദ്യം വിളിക്കുന്നതും സത്യജിത്ത് എന്നാണ്. അതുപോലെ തന്നെ പ്രിയപ്പെട്ടതാണ് തിങ്കൾകലമാനിലെ രാ​ഹുലും. കാരണം രാ​ഹുൽ-കീർത്തി കോമ്പോ വളരെ രസകരമായ ഒന്നായിരുന്നു. ആ കഥാപാത്രം ചെയ്യാനും എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഞാൻ ഇതുവരെ ചെയ്തതിൽ വളരെ ഇഷ്ത്തോടെ ഫ്രീയായിട്ട് ചെയ്ത ക്യാരക്ടറാണ് രാഹുൽ. ഒരുപാട് ലെയറുകൾ ഉള്ളതുകൊണ്ടും ചെയ്യാനും പഠിക്കാനും ഒരുപാട് ഉള്ളതുകൊണ്ടും മഹേഷിനോടും ഒരു ഇഷ്ടം തോന്നി തുടങ്ങിയിട്ടുണ്ട്.

പൃഥ്വിരാജുമായുള്ള രൂപസാദൃശ്യവും ടൊവിനോയുടെ ശബ്ദവുമായുള്ള സാമ്യവും സീരിയൽ അവസരങ്ങളെ മോശമായി ബാധിച്ചിട്ടുണ്ടോ?

ആത്മസഖി ചെയ്യുന്ന സമയത്താണ് സത്യം സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കുമായി സാമ്യമുണ്ടെന്ന് ആളുകൾ പറഞ്ഞത്. പക്ഷെ ഇപ്പോൾ ആരും അങ്ങനെ പറയാറില്ല. ടൊവിനോയുടെ ശബ്​ദവുമായുള്ള സാമ്യതയെ കുറിച്ച് ആളുകൾ പറയാറുണ്ട്. പക്ഷെ ഈ സാമ്യതകളൊന്നും കരിയറിനെ മോശമായി ബാധിച്ചിട്ടില്ല.

സിനിമകളിൽ നിന്നും അവസരങ്ങൾ വരാറുണ്ടോ?

സിനിമായിലേക്കുള്ള അവസരങ്ങൾ ഒരു സമയത്ത് വരാറുണ്ടായിരുന്നു. ഇപ്പോൾ കുറവാണ്.‍ പിന്നെ ഞാൻ സീരിയലിന് ശ്ര​ദ്ധകൊടുക്കുകയാണ്. ഭാവിയിൽ സിനിമ ചെയ്യാൻ പറ്റുമെന്നും അതിന് പറ്റിയ കഥാപാത്രം വരുമെന്നും പ്രതീക്ഷിക്കുന്നു. വെറുതെ കഥാപാത്രങ്ങൾ ചെയ്യുന്നതിന് പകരം സിനിമയിൽ ചെയ്യുമ്പോൾ ഇംപോർട്ടൻസുള്ള ഡെപ്തുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആ​ഗ്രഹം. കാത്തിരിക്കുകയാണ്.

പ്രേക്ഷകരെക്കാൾ വിഷമിച്ചത് ഞങ്ങൾ...

പ്രേക്ഷകർക്ക് മാത്രമല്ല ആത്മസഖി സീരിയൽ അവസാനിച്ചപ്പോൾ ‍ ഞങ്ങൾക്കും വിഷമമായിരുന്നു. ശരിക്കും അത് അവസാനിക്കില്ലായിരുന്നു. നായികയൊക്കെ ചെയ്ഞ്ചായശേഷം വന്ന ചില കാരണങ്ങൾ കൊണ്ട് അവസാനിപ്പിച്ചതാണ്.‍ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയും വന്നിരുന്നു. ആത്മസഖി ഒരുപാട് നല്ല മൊമന്റ്സ് തന്ന സീരിയലാണ്. ഇപ്പോഴും പലരും ആത്മസഖിയുടെ സെക്കന്റ് പാർട്ട് വരുമോയെന്ന് ചോദിക്കാറുണ്ട്. കോമ്പോയെ അഭിനന്ദിച്ചും പറയാറുണ്ട്.

ചമ്മലും ഭയവും മാറ്റാൻ വേണ്ടി തുടങ്ങിയ യുട്യൂബ് ചാനൽ

ക്യമറയ്ക്ക് മുമ്പിൽ നിന്ന് വ്ലോ​ഗിങ് പോലെ പറയാനും ആങ്കറിങ് ചെയ്യാനും ബുദ്ധിമുട്ടുള്ളയാളായിരുന്നു ഞാൻ. നമ്മുടേതായ പുതിയ കണ്ടന്റുകൾ വ്ലോ​ഗായി ചെയ്യാനുദ്ദേശിച്ചാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. ബാ​ഗിലെന്തുണ്ട്, ഫ്രിഡ്ജിൽ എന്തുണ്ട് തുടങ്ങിയ കണ്ടന്റുകൾ ചെയ്യാൻ താൽപര്യമില്ലായിരുന്നു. ഇപ്പോഴും പബ്ലിക്കിലേക്ക് ഇറങ്ങി വ്ലോ​ഗ് ചെയ്യാനും സംസാരിക്കുമെല്ലാം പേടിയും ചമ്മലുമുണ്ട്. അത് വ്ലോ​ഗ് ചെയ്ത് തന്നെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്. എന്നെ തന്നെ ട്രെയിൻ ചെയ്യിപ്പിക്കാൻ വേണ്ടിയാണ് യുട്യൂബ് ചാനൽ തുടങ്ങിയത്.

ഒരുപാട് കാലത്തെ ആ​ഗ്രഹം സാധിച്ചു...

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ പങ്കെടുക്കുക എന്നത് എന്റെ ഒരുപാട് കാലത്തെ ആ​ഗ്രഹമായിരുന്നു. ടിവിയിൽ കണ്ടപ്പോഴെല്ലാം ആ​ഗ്രഹിച്ചതാണ് ആ വേദിയിൽ പെർഫോം ചെയ്യണമെന്നത്. മാനിഫെസ്റ്റേഷന്റെ ഭാ​ഗം കൂടിയായിരുന്നു.

മലയാളം സീരിയലുകളിൽ മാറ്റം വരണമെന്ന് തോന്നിയിട്ടുള്ളത് ഏത് കാര്യത്തിലാണ്?

സീരിയലുകളിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. പണ്ട് കണ്ട സീരിയലുകളുടെ ടേസ്റ്റല്ല ഇപ്പോഴത്തെ സീരിയലുകൾക്ക്. എല്ലാ കാര്യങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഇനിയും ഒരുപാട് മാറ്റങ്ങൾ വരാനുണ്ട്. പത്ത് കൊല്ലത്തിനുള്ളിൽ വീണ്ടും മാറ്റങ്ങൾ വരും.

വിവാഹത്തിനുശേഷമുള്ള ജീവിതം

വിവാഹത്തിനുശേഷം ജീവിതം അടിപൊളിയാണ്. ഒരുപാട് ലഷ്യങ്ങളുമായി മുന്നോട്ട് പോവുകയാണ് ഞങ്ങൾ. അടിപൊളിയാണ്.

More from Filmibeat

Read more about: Rayjan Rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X