twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിക്കാന്‍വേണ്ടി ആക്ഷന്‍ റോളുകള്‍ ചെയ്യുന്നു - സുരേഷ് ഗോപി

    By Super
    |

    Suresh Gopi
    1965-ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലെത്തിയത്. പിന്നീടങ്ങോട്ട് വില്ലന്റെ വേഷങ്ങളായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സ്ഥിരം പ്രതിനായകന്‍.

    ഷാജി കൈലാസിന്റെ ഏകലവ്യനിലൂടെ സുരേഷ് ഗോപി മലയാളത്തില്‍ സൂപ്പര്‍ സ്റാര്‍ പദവിയിലെത്തി. അതിനുശേഷം അനീതിക്കും അഴിമതിക്കും എതിരെ പോരാടുന്ന കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങള്‍ സുരേഷ് ഗോപിയെ തേടിയെത്തി. കമ്മീഷണര്‍ മുതല്‍ സത്യമേവ ജയതേ വരെയുള്ള ചിത്രങ്ങളില്‍ അനീതിക്കെതിരെ ചീറിയടുക്കുന്ന സുരേഷ് ഗോപിയെയാണ് കാണാന്‍ കഴിയുക.

    കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും ചടുലമായ ആക്ഷന്‍ രംഗങ്ങളും സുരേഷിന്റെ ചിത്രങ്ങളോടെയാണ് മലയാളത്തില്‍ വേരൂന്നിയത്. തമിഴിലേക്കും തെലുങ്കിലേക്കും സുരേഷിന്റെ ചിത്രങ്ങള്‍ ഡബ് ചെയ്യപ്പെടാനും ഈ പ്രത്യേകത കാരണമായി. ഇപ്പോള്‍ അജിത്, വിജയകാന്ത് എന്നിവരോടൊപ്പം ഓരോ തമിഴ്ചിത്രങ്ങളില്‍ അഭിനയിക്കാനും സുരേഷ് കരാറൊപ്പിട്ടുണ്ട്.

    മലയാളത്തിലെ ഈ ആക്ഷന്‍ ഹീറോയുമായി ഇന്ത്യാ ഇന്‍ഫോ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

    സത്യമേവ ജയതേയുടെ വിജയം താങ്കള്‍ക്ക് സന്തോഷത്തിന്റെ അവസരമായിരിക്കും അല്ലേ..?

    യഥാര്‍ത്ഥത്തില്‍ ആഹ്ലാദിക്കാനൊന്നുമില്ല. പലപ്പോഴും ചെയ്യുന്ന പോലീസ് വേഷം തന്നെയല്ലേ ആ ചിത്രത്തിലും. ഞാന്‍ ആരെയും കുറ്റപ്പെടുത്തുകയല്ല. പഴകിയ പോലീസ് വേഷങ്ങളും കഥകളും തിരഞ്ഞെടുക്കുന്നതില്‍ എന്നെത്തന്നെയാണ് ഞാന്‍ കുറ്റപ്പെടുത്തുന്നത്.

    പോലീസ് വേഷങ്ങളില്‍ തന്നെ മാറ്റങ്ങള്‍ക്കായി ശ്രമിച്ചുകൂടെ..?

    കഥ നടക്കുന്ന സാഹചര്യത്തില്‍ മാത്രമേ മാറ്റം വരുത്താനാവൂ. എത്രയായാലും അഴിമതിക്കും അധികാരദുര്‍വിനിയോഗത്തിനും എതിരെയുള്ള പോരാട്ടം തന്നെയായിരിക്കും ഏതു പോലീസ് കഥയും.

    സൂപ്പര്‍ സ്റാറായതിനാല്‍ താങ്കള്‍ക്ക് തിരക്കഥയില്‍ മാറ്റം വരുത്തിക്കൂടെ..?

    (ചിരിക്കുന്നു) ഒരു ചിത്രം തുടങ്ങുന്നതിനു മുമ്പ് സംവിധായകന്‍ നിര്‍ദേശങ്ങള്‍ വെക്കാനുള്ള സ്വാതന്ത്യ്രമൊക്കെ തരും. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞാല്‍ കഥയാകെ മാറും. നമ്മള്‍ മുമ്പ് പറഞ്ഞുറപ്പിച്ച കാര്യങ്ങളെല്ലാം കാറ്റില്‍ പറക്കും. ഷൂട്ടിംഗ് അതിന്റേതായ വഴിയില്‍ ആയിരിക്കും പോവുക. എന്നാല്‍ ഇത്തരത്തിലുള്ള മിക്ക ചിത്രങ്ങളും വിജയം നേടും... അതോടെ നമുക്ക് ഒന്നും പറയാനില്ലാതെയാകും.

    1

    Read more about: suresh gopi actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X