ജീവിക്കാന്‍വേണ്ടി ആക്ഷന്‍ റോളുകള്‍ ചെയ്യുന്നു - സുരേഷ് ഗോപി

By Super

കളിയാട്ടം പോലുള്ള ചിത്രങ്ങളില്‍ ഒരു കാലത്ത് താങ്കള്‍ അഭിനയിച്ചിരുന്നുവല്ലോ. പിന്നെയെന്തേ വീണ്ടും ഒരു തിരിച്ചുവരവ്..?

സാഫല്യം, കളിയാട്ടം, ഇന്നലെ എന്നീ ചിത്രങ്ങളില്‍ ഞാന്‍ വ്യത്യസ്തമായ റോളുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ചിത്രങ്ങളെല്ലാം സാമ്പത്തികമായി പരാജയമായി. അതേസമയം ഞാന്‍ ആക്ഷന്‍ റോളുകളില്‍ അഭിനയിച്ച ചിത്രങ്ങള്‍ സാമ്പത്തിക വിജയവും. ജീവിക്കാനാവശ്യമായത് നേടുക എന്നതുമാത്രമാണ് ഇപ്പോള്‍ എന്റെ ചിന്ത. എനിക്കിഷ്ടമല്ലെങ്കിലും അത്തരം ചിത്രങ്ങളില്‍ അഭിനയിക്കേണ്ടിവരുന്നു. കൃഷി ചെയ്യുമ്പോഴും പാട്ടു പാടുമ്പോഴുമാണ് ഞാന്‍ കൂടുതല്‍ ആഹ്ലാദിക്കുന്നത്.

അങ്ങനെയെങ്കില്‍ ഗായകനാകാന്‍ ഒന്നു ശ്രമിച്ചു കൂടെ..?

ഭാര്യ രാധിക ഒരു ഗായികയായതു കൊണ്ട് എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എനിക്ക് അതുമതി. ഒരു സുഹൃത്തുമൊത്ത് രാധികയെ ആദ്യമായി കാണാന്‍ ചെന്നത് ഇപ്പോഴും ഞാനോര്‍ക്കുന്നു. ഒരു പാട്ട് പാടാന്‍ സുഹൃത്ത് ആവശ്യപ്പെട്ടപ്പോള്‍ അവള്‍ കല്യാണി രാഗം പാടി. സംഗീതമാണ് ഞങ്ങളെ കൂട്ടിയിണക്കുന്നത്.

ഇപ്പോള്‍ ആകെ വിഷമത്തിലാണെന്നു തോന്നുന്നല്ലോ...?

അതെ. അച്ഛന്റെ മരണത്തോടെ ഞാന്‍ ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. ഞാന്‍ വിഷമത്തിലാകുമ്പോഴൊന്നും എന്റെ കൂടെയുള്ള കൂട്ടുകാര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കാറില്ല. ചിലര്‍ ഒന്നു വന്നു കാണുവാനുള്ള സന്മനസ്സ് കൂടി കാണിക്കാറില്ല.

മമ്മൂട്ടിയും മോഹന്‍ലാലും സി.പി.എം ചാനലായ കൈരളിയുമായി സഹകരിക്കുമ്പോള്‍ താങ്കള്‍ മാത്രം ഒഴിഞ്ഞുമാറിയതെന്തേ..?

ആരും എന്നെ വിളിച്ചില്ല.

രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കണമെന്നുണ്ടോ..?

ഇപ്പോഴില്ല.

തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നുവെന്നു കേട്ടല്ലോ..?

ആദ്യകാലത്ത് തമിഴ് ചിത്രത്തില്‍ ഒരവസരത്തിനായി ഞാന്‍ പല വാതിലുകളിലും മുട്ടിയിട്ടുണ്ട്. എന്നാല്‍ എല്ലാവരും നിഷേധിക്കുകയായിരുന്നു. എന്റെ അച്ഛന്‍ തമിഴ്ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരനായിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിച്ചതെന്നോര്‍ക്കണം. ഇപ്പോള്‍ തമിഴ്നാട്ടിലും ആന്ധ്രയിലും എന്‍െറ പ്രശസ്തി വര്‍ദ്ധിച്ചതോടെയാണ് അവര്‍ എന്നെ തേടി വരുന്നത്. എല്ലാം ദൈവത്തിന്റെ കളി തന്നെ.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X