»   » നരസിംഹത്തില്‍ മോഹന്‍ലാല്‍ മീശ പിരിച്ചതിന്റെ രഹസ്യം?

നരസിംഹത്തില്‍ മോഹന്‍ലാല്‍ മീശ പിരിച്ചതിന്റെ രഹസ്യം?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ മീശപിരിക്കുന്ന സ്റ്റൈല്‍ മലയാളക്കരയില്‍ പ്രസിദ്ധമാണ്. രണ്ട് വിരല്‍കൊണ്ട് മോഹന്‍ലാല്‍ മീശപിരിക്കുന്നത് കണ്ടാല്‍ അറിയാതെയെങ്കിലും കൈയ്യടിച്ചു പോകും. എന്നാല്‍ ഈ മീശ പിരിക്കുന്ന രംഗം നരസിംഹം എന്ന ചിത്രത്തില്‍ വന്നത് എങ്ങിനെയാണെന്നറിയാമോ... സംവിധായകന്‍ ഷാജി കൈലാസ് തന്നെ നാനയുടെ മോഹനം ലാസ്യം മനോഹരം എന്ന പക്തിയില്‍ അക്കാര്യം വെളിപ്പെടുത്തി.

നരസിംഹത്തില്‍ മോഹന്‍ലാല്‍ മീശ പിരിച്ചതിന്റെ രഹസ്യം?

ലാലിന്റെ ഓരോ സൂക്ഷ്മചലനങ്ങളും ഞാന്‍ നിരീക്ഷിക്കാറുണ്ട്. അദ്ദേഹം ചെയ്തുവച്ചിട്ടുള്ള സിനിമകളില്‍, ലൊക്കേഷനുകളില്‍, വിശ്രമവേളകളില്‍ ഒക്കെ. അതൊക്കെയാണ് ഓരോ മാനറിസങ്ങളായി ഞാന്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും ഷാജി കൈലാസ് പറഞ്ഞു


നരസിംഹത്തില്‍ മോഹന്‍ലാല്‍ മീശ പിരിച്ചതിന്റെ രഹസ്യം?

ലാലിന്റെ മീശപിരി പ്രസിദ്ധമാണല്ലോ. നരസിംഹത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ഞാനത് ശ്രദ്ധിച്ചത്. അദ്ദേഹം രണ്ട് വിരല്‍കൊണ്ടുമാത്രം മീശയിങ്ങനെ ചലിപ്പിക്കുന്നത്. അത് കണ്ടപ്പോള്‍ അതൊരു ഷോട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ലാലിനോട് പറഞ്ഞു.


നരസിംഹത്തില്‍ മോഹന്‍ലാല്‍ മീശ പിരിച്ചതിന്റെ രഹസ്യം?

ചിത്രത്തിലുള്‍പ്പെടുത്താം എന്ന് പറഞ്ഞുപ്പോള്‍ ചിരിച്ചുകൊണ്ടുള്ള ലാലിന്റെ മറുപടി ഇങ്ങനെ;'അണ്ണാ, മീശയില്‍ വെള്ളം നിറഞ്ഞിട്ട് അത് തുടച്ചുകളയാന്‍ വേണ്ടി ചെയ്തതാണ്.'


നരസിംഹത്തില്‍ മോഹന്‍ലാല്‍ മീശ പിരിച്ചതിന്റെ രഹസ്യം?

ശരിയായിരുന്നു. ലാല്‍ ഈറനണിഞ്ഞ് നില്‍ക്കുകയാണ്. വെള്ളം മീശയില്‍ തങ്ങിനിറഞ്ഞപ്പോള്‍ അത് തുടച്ചുകളയാന്‍ വേണ്ടി അദ്ദേഹം ചെയ്തതാണ്. പക്ഷേ ഷോട്ടില്‍ അതുണ്ടാക്കിയ ഇംപാക്ട് സിനിമയിലുടനീളം നാം കണ്ടതാണല്ലോ- ഷൈജി കൈലാസ് ചോദിക്കുന്നു


നരസിംഹത്തില്‍ മോഹന്‍ലാല്‍ മീശ പിരിച്ചതിന്റെ രഹസ്യം?

ഹരിമുരളീരവം... എന്ന ഗാനം ലാല്‍ പാടി തുടങ്ങുന്ന സമയത്ത് അദ്ദേഹം കണ്ണിറുക്കുന്ന ഒരു ഷോട്ടുണ്ട്. റിഹേഴ്‌സല്‍ സമയത്ത് ലാലെന്നെ നോക്കി കാട്ടിയ ഒരു കുസൃതിയാണത്. ഇത്രയും മതിയോ എന്ന ധ്വനിയായിരുന്നു അതിന് പിന്നില്‍. എനിക്ക് എന്തോ അത് ഭയങ്കര ഇഷ്ടമായി. ഷോട്ടിലും അതുപയോഗിക്കാന്‍ ലാലിനോട് പറഞ്ഞു. ഒരു കുസൃതിച്ചിരിയോടെ ലാലത് ഷോട്ടിലും ചെയ്തിട്ടുണ്ട്.


നരസിംഹത്തില്‍ മോഹന്‍ലാല്‍ മീശ പിരിച്ചതിന്റെ രഹസ്യം?

ഇത്തരം കൊച്ചുകൊച്ച് കാര്യങ്ങള്‍ ലാലെപ്പോഴും തന്നുകൊണ്ടിരിക്കുമെന്ന് ഷാജി കൈലാസ് പറയുന്നു. പ്രത്യേകിച്ചും റിഹേഴ്‌സല്‍ സമയത്ത്. അത് നിരീക്ഷിച്ചാല്‍ മാത്രം മതി സംവിധായകര്‍ക്ക് അവരുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് ലാലില്‍ നിന്ന് അത് ചോദിച്ചുവാങ്ങാം- ഷാജി കൈലാസ്


English summary
Shaji Kailas telling about Mohanlal's whisker style in Narasimham

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam