»   » ഷൂട്ടിങിനും ഡബ്ബിങിനുമിടയില്‍ ഒരിക്കല്‍ പോലും കളിയാക്കിയിട്ടില്ല, പുത്തന്‍പണത്തിലെ ഷാജികുമാര്‍

ഷൂട്ടിങിനും ഡബ്ബിങിനുമിടയില്‍ ഒരിക്കല്‍ പോലും കളിയാക്കിയിട്ടില്ല, പുത്തന്‍പണത്തിലെ ഷാജികുമാര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ലീല എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പുത്തന്‍പണം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം വമ്പന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വമ്പന്‍ സ്വീകരണമായിരുന്നു.

രഞ്ജി പണിക്കര്‍, മാമുക്കോയ, സിദ്ദിഖ്, സായ്കുമാര്‍, ഇനിയ, ശീലു എബ്രഹാം, അബു സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടേക്ക് ഓഫിന് വേണ്ടി തിരക്കഥ ഒരുക്കിയ ഷാജികുമാറാണ് പുത്തന്‍പണത്തിലെ സംഭാഷണം ഒരുക്കുന്നത്.

അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാജികുമാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ആദ്യ അനുഭവത്തെ കുറിച്ച് തുറന്ന് പറയുണ്ടായി. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അനുഭവത്തെ കുറിച്ച് പറയുമ്പോള്‍ ഷാജി കുമാര്‍ എടുത്ത് പറയുന്ന ഒരു കാര്യമുണ്ട്. തുടര്‍ന്ന് വായിക്കാം.....

പുത്തന്‍പണത്തിലേക്ക് വിളിക്കുന്നത്

രഞ്ജിത്തേട്ടനാണ് പുത്തന്‍പണത്തിലേക്ക് ക്ഷണിക്കുന്നത്. മമ്മൂക്കയെ അതിന് മുമ്പ് പരിചയമുണ്ട്. വികെ ശ്രീരാമന്‍ അഡ്മിനായ ഞാറ്റുവേല വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണ് മമ്മൂട്ടി. അതില്‍ ഞാനുമുണ്ട്. ഓട്ടോ റെനെ കാസ്റ്റിലോയുടെ അപ്പൊളിറ്റിക്കല്‍ ഇന്റലക്ച്വല്‍ എന്ന കവിത കാസര്‍കോട് ശൈലയില്‍ പരിഭാഷപ്പെടുത്തി ഞാന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് ഞാനൊന്ന് പാടമെന്ന് പറഞ്ഞ് മമ്മൂട്ടി രണ്ട് വരി പാടി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.

ഞാറ്റുവേലയില്‍ വന്നപ്പോള്‍

പിന്നീട് ഞാറ്റുവേലയുടെ വാര്‍ഷികാഘോഷത്തില്‍ വെച്ച് മമ്മൂക്ക അതിന്റെ കാസര്‍കോട് പരിഭാഷ പാടി. പിന്നീട് കാസര്‍കോട് പശ്ചാത്തലമാക്കി പുത്തന്‍പണം വരുമ്പോള്‍ അദ്ദേഹം തന്നെ എന്റെ പേര് നിര്‍ദ്ദേശിക്കുകെയും ചെയ്തു.

മമ്മൂട്ടി കളിയാക്കിയിട്ടില്ല

കാസര്‍കോട് ഭാഷയെ പലരംു പരിഹസിക്കുന്നത് കണ്ടിട്ടുണ്ട്. നിങ്ങള്‍ പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞാണ് കളിയാക്കുന്നത്. എന്നാല്‍ ഷൂട്ടിങിനും ഡബ്ബിങിനുമിടയില്‍ ഒരിക്കല്‍ പോലും മമ്മൂട്ടി കാസര്‍കോട് ഭാഷയെ പരിഹസിക്കുന്നത് കണ്ടിട്ടില്ല.

അദ്ദേഹത്തെ കണ്ട് പഠിക്കട്ടെ

പറയാന്‍ ബുദ്ധിമുട്ടുള്ള വാക്കുകളും പ്രയോഗങ്ങളും ശ്രദ്ധിച്ച് കേള്‍ക്കുകയും അര്‍ഥം മനസിലാക്കുകെയും ചെയ്യും. കളിയാക്കുന്നവര്‍ അദ്ദേഹത്തെ കണ്ടുപഠിക്കട്ടെ. ഷാജികുമാര്‍ പറയുന്നു.

ടേക്ക് ഓഫിന് വേണ്ടി

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ടേക്ക് ഓഫ്. മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഏറ്റവും മികച്ച പ്രതികരണം നേടുകയാണ്. കന്യക ടാക്കീസില്‍ എഡിറ്ററായിരുന്ന ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയവരില്‍ ഒരാള്‍. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

English summary
Shaji Kumar about Mammotty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam