»   »  മോഹന്‍ലാലിനെ അനുകരിക്കുന്നതില്‍ അഗ്രഗണ്യന്‍, ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് പറയുന്നത് !!

മോഹന്‍ലാലിനെ അനുകരിക്കുന്നതില്‍ അഗ്രഗണ്യന്‍, ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് പറയുന്നത് !!

Posted By: v.nimisha
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരിലൊരാളായ പത്മശ്രീ ഭരത് മോഹന്‍ലാലിനെ അനുകരിച്ചാണ് ഷാജു സിനിമയിലേക്കെത്തിയത്. മിമിക്രി വേദികളിലും സ്‌റ്റേജ് പരിപാടികളിലുമായി എപ്പോഴും ഷാജു അനുകരിച്ചിരുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെയാണ്. 22 വര്‍ഷങ്ങളായി ഷാജു സിനിമയിലെത്തിയിട്ട്. മിമിക്‌സ് പരേഡാണ് ആദ്യ ചിത്രം. മോഹന്‍ലാലിന്റെ ശബ്ദം മാത്രമല്ല ശരീര ഭാഷയും ഷാജുവിന്റെ മാത്രം പ്രേത്യേകതയാണ്. ലാലിനെ അനുകരിക്കുന്നവരില്‍ ഇത്രത്തോളം പെര്‍ഫക്ഷന്‍ കിട്ടുന്നതും അക്കാരണത്താലാണ്.

മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന ഷാജുവിന്റെ ജീവിത്തിലെ ഏറ്റവും വലിയൊരാഗ്രവും താരത്തിനോടൊപ്പം ഒരുമിച്ച് അഭിനയിക്കുകയെന്നുള്ളതായിരുന്നു. ശിക്കാറിലൂടെ അത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇവര്‍ക്കിടയില്‍ യാതൊരുവിധ കോമ്പിനേഷന്‍ സീനും ഇല്ലായിരുന്നു. അപ്പോഴും അക്കാര്യം ഒരു മോഹമായിത്തന്നെ നില്‍ക്കുകയും ചെയ്തു. എന്നാല്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ബിയോണ്ട് ദി ബോര്‍ഡേഴ്‌സിലൂടെ അക്കാര്യം സംഭവിച്ചതിന്റെ ത്രില്ലിലാണ് ഈ കലാകാരന്‍.

അനുകരണ കലയില്‍ അഗ്രരണ്യന്‍

ആള്‍ക്കാരെ അനുകരിക്കാനുള്ള കഴിവ് ഒരനുഗ്രമാണ്. സിനിമാ പ്രവര്‍ത്തകരെയോ , രാഷ്ട്രീയക്കാരെയോ അനുകരിക്കുന്ന കലാകാരന്‍മാര്‍ അനുഗ്രഹീതരാണ്. അനുകരണത്തിനുള്ള കഴിവിനോടൊപ്പം ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുക കൂടി ചെയ്താല്‍ ഈ മേഖലയില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കാന്‍ കഴിയുമെന്ന് പലരും തെളിയിച്ചിട്ടുണ്ട്.

മിമിക്രി രംഗത്തു നിന്നും സിനിമയിലേക്ക്

മിമിക്രി രംഗത്തു നിന്ന് സിനിമയിലെത്തിയവര്‍ ഒരുപാടുണ്ട്. ജയറാം, ദിലീപ്, ഹരിശ്രീ അശോകന്‍, സിദ്ദിഖ്, ലിസ്റ്റ് നീളുകയാണ്. ഷാജുവും സിനിമയിലേക്കെത്തിയത് മിമിക്രിയില്‍ നിന്നാണ്. മിമിക്രി കലാകാരന്‍മാരുടെ തന്നെ സംഗമമായി പുറത്തിറങ്ങിയ മിമിക്‌സ് പരേഡില്‍ ഷാജുവും ഉണ്ടായിരുന്നു.

മോഹന്‍ലാലിനെ സ്ഥിരമായി അനുകരിക്കുന്നു

മോഹന്‍ലാലിനെയാണ് ഷാജു സ്ഥിരമായി അനുകരിച്ചിരുന്നത്. ലാലിന്റെ ശബ്ദം മാത്രമല്ല ശരീരഭാഷയുമുണ്ട് ഈ താരത്തിന്. അതിനാല്‍ത്തന്നെ ഇത്രത്തോളം മനോഹരമായി മോഹന്‍ലാലിനെ അനുകരിക്കുന്ന മറ്റൊരു കലാകാരന്‍ ഉണ്ടോയെന്ന് പ്രേക്ഷകര്‍ തന്നെ സംശയിച്ചു പോവുന്ന തരത്തിലുള്ള പ്രകനമാണ് ഈ കലാകാരന്‍ കാഴ്ചവെയ്ക്കുന്നതും.

മോഹന്‍ലാലിനും അറിയാം

തങ്ങളെ അനുകരിക്കുന്ന മിമിക്രി കലാകാരന്‍മാരെക്കുറിച്ച് താരങ്ങള്‍ക്കു തന്നെ അറിയാം. പല വേദികളിലും താരങ്ങളെ മുന്നിലിരുത്തി ഇത്തരത്തിലുള്ള പരിപാടി നടത്താറുമുണ്ട്. സ്റ്റേജ് പരിപാടികളില്‍ നിറസാന്നിധ്യമായി മാറിയ ഷാജുവിനെക്കുറിച്ച് മോഹന്‍ലാലിനും അറിയാം.

തന്നെ അനുകരിക്കുന്നയാളെ അറിയാം

തന്നെ അനുകരിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടി മുന്നേറുന്ന ഷാജുവിനെ മോഹന്‍ലാല്‍ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്. ഷാജുവിന്റെ കഴിവിനെ പോത്സാഹിപ്പിക്കുകയും ചെയ്തു സൂപ്പര്‍ സ്റ്റാര്‍.

ഒരുമിക്കാന്‍ കഴിഞ്ഞില്ല

തന്നെ ഇത്രത്തോളം പോത്സാഹിപ്പിക്കുന്ന മോഹന്‍ലാലുമായി ഒരുമിച്ച് അഭിനയിക്കണമെന്ന് ഷാജുവിന് ആഗ്രഹമുണ്ടായിരുന്നു. സീരിയലിലും സിനിമയിലുമായി നിരവധി കഥാപാത്രങ്ങളുമായി മുന്നേറമ്പോഴും ഈ ആഗ്രഹത്തെക്കുറിച്ചായിരുന്നു ഷാജു ചിന്തിച്ചിരുന്നത്.

സന്തോഷത്തോടെ സ്വീകരിച്ച ശിക്കാര്‍

പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ ഷാജു ഏറെ സന്തോഷത്തോടെ ഏറ്റെടുത്ത ചിത്രമാണ്. എന്നാല്‍ ചിത്രത്തില്‍ ഇരുവരും ഒന്നിച്ചുള്ള ഒരൊറ്റ രംഗം പോലും ഉണ്ടായിരുന്നില്ലെന്നത് താരത്തെ ഏറെ വിഷമിച്ചു. അത്തരമൊരു ഒത്തു ചേരലിനായി വീണ്ടും കാത്തിരിക്കേണ്ടി വന്നു.

ഇപ്പോള്‍ സംഭവിക്കുന്നു

മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയെന്ന ഷാജുവിന്റെ മോഹം ഇപ്പോള്‍ പൂവണിയുകയാണ് 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സിലൂടെ. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സുഹൃത്തായി വേഷമിട്ടത് ഷാജുവാണ്.

മോഹന്‍ലാലിന് അത്ഭുതം

ഇതാദ്യമായാണ് നമ്മള്‍ രണ്ടാളും ഒരുമിച്ച് അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാലിന് അത്ഭുതമായിരുന്നു. അക്കാര്യത്തെക്കുറിച്ച് താനോര്‍ത്തിരുന്നില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഇതുവരെ ഒരുമിച്ച് അഭിനയിച്ചിരുന്നില്ലേ എന്ന സംശയത്തിലായിരുന്നു അദ്ദേഹം. എന്തായാലും ഏറെ ആഗ്രഹിച്ച കാര്യം നിറവേറിയതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍.

English summary
Here is an intersting upadate about1971 beyond borders, Actor Shaju plays an important role in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam