കടുത്ത പ്രതിസന്ധിക്കിടയിലും അഭിനയം ആഘോഷമാക്കി ഷെയ്ന്‍ നിഗം! വലിയ പെരുന്നാളിനെക്കുറിച്ച് പറഞ്ഞത്?

വലിയ പെരുന്നാളുമായാണ് ഷെയ്ന്‍ നിഗം ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അഷ്‌കര്‍ എന്ന കഥാപാത്രത്തെയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് താരം പറയുന്നു. ഹിമിക ബോസാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൂജ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത്. അഷ്‌കറും പൂജയും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഷെയ്‌നിനൊപ്പമുള്ള അഭിനയം രസകരമായിരുന്നു. ഒരു വര്‍ഷമായി തങ്ങള്‍ ഈ സിനിമയ്ക്ക് പുറകിലാണ്. 135 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഡാന്‍സിന് ഏറെ പ്രാധാന്യമുള്ള സിനിമയാണിതെന്നും ഇരുവരും പറയുന്നു. ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. കഷ്ടപ്പെട്ടല്ല എന്‍ജോയ് ചെയ്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പ്രതിസന്ധികളേറെയായിരുന്നുവെങ്കിലും സന്തോഷത്തോടെയാണ് ജോലി ചെയ്തത്.

അന്യോന്യം സഹായിച്ചാണ് തങ്ങള്‍ ഇരുവരും അഭിനയിച്ചത്. ഷൂട്ടില്ലാത്ത ദിവസവും ഹിമിക സെറ്റിലേക്ക് എത്തിയിരുന്നു. ഡാന്‍സ് ചെയ്യാനുള്ള എനര്‍ജി തന്ന് തന്നെ നന്നായി പോത്സാഹിപ്പിച്ചിരുന്നു. ആ ദിവസം താനിന്നും മറക്കില്ലെന്നും ഷെയ്ന്‍ പറയുന്നു. അന്ന് ഹിമികയ്ക്ക് അവിടെ നില്‍ക്കേണ്ട കാര്യമില്ലായിരുന്നു. എന്നാല്‍ ഷൂട്ട് തീരുന്ന വരെ ഹിമിക സെറ്റിലുണ്ടായിരുന്നു. ഡാന്‍സ് ചിത്രീകരണത്തിനിടയിലെ തമാശകളെല്ലാം മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. മുന്നില്‍ ക്യാമറയുണ്ടെന്ന ഫീലൊന്നും പലപ്പോഴും തോന്നിയിരുന്നില്ല. ശരിക്കും ആഘോഷിച്ചാണ് ആ സിനിമ പൂര്‍ത്തീകരിച്ചതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.

Shane Nigam

ഫെസ്റ്റിവല്‍ പോലെയായിരുന്നു തോന്നിയത്. മഴ പെയ്തപ്പോള്‍ മഴയത്ത് ഷൂട്ട്, വെയിലായപ്പോള്‍ വെയിലത്ത് ഷൂട്ട്. പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ലായിരുന്നു. സിനിമയിലെ പാട്ട് വന്നപ്പോള്‍ നിരവധി പേരാണ് തങ്ങളെ അഭിനന്ദിച്ച് എത്തിയത്. സ്പീഡ് കുറച്ച് പറയുമ്പോള്‍ മലയാളം മനസ്സിലാവുമെന്നും ഹിമിക പറയുന്നു. ആദ്യദിനത്തില്‍ താന്‍ ടെന്‍ഷനിലായിരുന്നു. സീനൊന്നും ശരിയാവുന്നുണ്ടായിരുന്നില്ല. താന്‍ കാരണം സീനെടുക്കാനായില്ലല്ലോയെന്ന വിഷമത്തിലായിരുന്നു ഹിമിക. അന്ന് ഷെയ്‌നായിരുന്നു ആശ്വസിപ്പിച്ചത്. ഭാഷ അറിയാത്തതിന്റെ പ്രശ്‌നമുണ്ടായിരുന്നു ഹിമികയ്ക്ക്. പിന്നീട് അതെല്ലാവരും ട്രാന്‍സലേറ്റ് ചെയ്ത് കൊടുത്തപ്പോള്‍ സന്തോഷമായിരുന്നു. ഹിമിക ഭയങ്കര ഡെഡിക്കേറ്റഡാണ്. ശ്രദ്ധ മാറില്ല. ഒടുക്കത്തെ എനര്‍ജി ലെവലാണ്. പോസിറ്റീവാണ് ആളെന്നും ഷെയ്ന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X