»   » കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്നു, അപ്പോഴാണ് ബാലചന്ദ്രമേനോനും മമ്മൂട്ടിയും എത്തിയത്

കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്നു, അപ്പോഴാണ് ബാലചന്ദ്രമേനോനും മമ്മൂട്ടിയും എത്തിയത്

Posted By: Nihara
Subscribe to Filmibeat Malayalam

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന അഭിനേത്രിയായിരുന്നു ശാന്തി കൃഷ്ണ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, രതീഷ്, ബാലചന്ദ്രമേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം നായികയായി തിളങ്ങി നിന്നിരുന്ന താരം പെട്ടെന്നാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്.

സകല സമയവും അനിയത്തിക്കൊപ്പം, ദാവീദിനെ സ്‌കൂളിലേക്ക് വിടാനായി റിന്നയും നിവിനും ചെയ്തത്

അച്ഛന്റെ ഈ ചിത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് താരപുത്രന്‍ കാളിദാസന്‍, ഏതാണ് ആ സിനിമ?

ശ്രീനാഥുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് താരം സിനിമയില്‍ നിന്നും മാറി നിന്നത്. പ്രണയ പരാജയവും വിവാഹ മോചനവും ഒക്കെയായി താരം ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുകയായിരുന്നു ആ സമയത്ത്.നീണ്ട 22 വര്‍ഷത്തിന് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് ശാന്തി കൃഷ്ണ തിരിച്ചുവരവ് നടത്തിയിട്ടുള്ളത്.

തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല

ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ നേരിടുന്നതിനിടയില്‍ വീണ്ടും സിനിമയില്‍ വരുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ലെന്ന് താരം പറയുന്നു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

നിദ്രയില്‍ അഭിനയിച്ചത് വളരെ യാദൃശ്ചികമായി

സിനിമയാണ് തന്റെ കരിയറെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. വിവാഹവും സിനിമയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് വിവാഹ ജീവിതം തിരഞ്ഞെടുത്തതെന്ന് താരം വ്യക്തമാക്കി. യാദൃശ്ചികമായാണ് ഭരതന്‍ ചിത്രമായ നിദ്രയില്‍ അഭിനയിച്ചതെന്നും താരം പറയുന്നു.

വിവാഹം തിരഞ്ഞെടുത്തു

സിനിമയില്‍ തിളങ്ങി നിന്നിരുന്ന മുന്‍നിര അഭിനേത്രിമാര്‍ പോലും വിവാഹത്തോടെ സിനിമയോട് ബൈ പറയുന്നത് സ്ഥിരം കാഴ്ചയാണ്. സിനിമയും വിവാഹ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് പലരും കുടുംബ ജീവിത്തതിന് പ്രാമുഖ്യം നല്‍കി സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നത്. ശാന്തി കൃഷ്ണയും വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും മാറി നിന്നത്.

വിവാഹ ജീവിതത്തിലും പ്രശ്‌നങ്ങള്‍

നടന്‍ ശ്രീനാഥിനെയാണ് ശാന്തി കൃഷ്ണ ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹ ജീവിതത്തിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ മാനസികമായി ആകെ തളര്‍ന്നിരുന്നു. സിനിമയാണ് ആ അവസ്ഥയില്‍ തനിക്ക് തുണയായി എത്തിയത്.

കുട്ടി മരിച്ചത് ഷോക്കായിരുന്നു

ശ്രീനാഥുമായുള്ള ബന്ധത്തില്‍ ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുഞ്ഞ് മരിച്ചത് ആകെ തളര്‍ത്തി. വെറും 18 മാസമാണ് ആ പെണ്‍കുഞ്ഞ് ജീവിച്ചിരുന്നത്. ഇതോടെ താന്‍ ആകെ തകര്‍ന്നുപോയെന്നും ശാന്തി കൃഷ്ണ പറയുന്നു.

ബാലചന്ദ്രമേനോന്‍ വിളിച്ചത്

കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് ആകെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ബാലചന്ദ്രമേനോന്‍ അഭിനയിക്കാന്‍ വിളിച്ചത്. സിനിമയിലേക്ക് തിരിച്ചു വരണമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. പിന്നീട് മമ്മൂട്ടിയും പിന്തുണ നല്‍കി. ആകെ ടെന്‍ഷനടിച്ചാണ് അന്ന് ഷൂട്ട് പൂര്‍ത്തിയാക്കിയത്.

ഈഗോ പ്രശ്‌നം കാരണം

താനും ശ്രീനാഥും ഒരേ മേഖലയില്‍ നിന്നുള്ളവരായിരുന്നു. ഒരേ മേഖലയായതിനാല്‍ ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു കരുതിയത്. ഈഗോ പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു.

തിരിച്ചുവരവിനെക്കുറിച്ച്

പ്രേമം ഫെയിം സലീം അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയിലാണ് ശാന്തി കൃഷ്ണ സിനിമയിലേക്ക് തിരിച്ചു വന്നത്. നിവിന്‍ പോളിയുടെ അമ്മയായാണ് ഈ ചിത്രത്തില്‍ താരം വേഷമിട്ടത്.

മികച്ച പ്രതികരണം നേടി മുന്നേറുന്നു

നിവിന്‍ പോളിയും അഹാന കൃഷ്ണകുമാറും പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

English summary
Shanthi Krishna about the reason behind her coming back to cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam