»   » കുടുംബത്തിന് വേണ്ടി രണ്ട് വട്ടം സിനിമ ഉപേക്ഷിച്ചു, എന്നിട്ടും... വിവാഹ മോചനത്തെ കുറിച്ച് ശാന്തികൃഷ്ണ

കുടുംബത്തിന് വേണ്ടി രണ്ട് വട്ടം സിനിമ ഉപേക്ഷിച്ചു, എന്നിട്ടും... വിവാഹ മോചനത്തെ കുറിച്ച് ശാന്തികൃഷ്ണ

Posted By: Rohini
Subscribe to Filmibeat Malayalam

തന്റെ വിവാഹ മോചനത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിയ്ക്കുന്ന നുണക്കഥകള്‍ക്കെതിരെ നടി ശാന്തികൃഷ്ണ പ്രതികരിയ്ക്കുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

മോഹന്‍ലാലിന്റെ നായികയായി തിരിച്ചുവരാനുള്ള ആഗ്രഹം മേനക ഉപേക്ഷിക്കാന്‍ കാരണം?

തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്നതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് ശാന്തി കൃഷ്ണ പറഞ്ഞു.

22 വര്‍ഷങ്ങള്‍ക്ക് ശേഷം

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശാന്തികൃഷ്ണ ഒരു അഭിമുഖം നല്‍കുന്നത്. കൈരളിയിലെ ജെബി ജംഗഷന്‍ എന്ന പരിപാടിയില്‍ ഒരു അഭിമുഖം നല്‍കിയതൊഴിച്ചാല്‍ തീര്‍ത്തും അജ്ഞാത ജീവിതം നയിക്കുകയായിരുന്നു നടി.

അത് നുണക്കഥകള്‍

രണ്ടുവട്ടം കുടുംബ ജീവിതത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച ആളാണ് ഞാന്‍. അങ്ങനെയുള്ള ഞാന്‍ ഈ പ്രായത്തില്‍ സിനിമയ്ക്ക് വേണ്ടി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിക്കുമോ? അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളെല്ലാം നുണക്കഥകളാണ്. ആരാണ് ഇത് പടച്ചിറക്കുന്നത്- ശാന്തികൃഷ് ചോദിയ്ക്കുന്നു.

എന്റെ ആവശ്യമായിരുന്നില്ല

രണ്ടു വട്ടവും വിവാഹ മോചനം ആവശ്യപ്പെട്ട് താന്‍ ആയിരുന്നില്ല എന്നും ശാന്തി കൃഷ്ണ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വേര്‍പിരിയലിന്റെ വേദന

എന്റെ ആദ്യ വിവാഹം പരാജയപ്പെട്ടു. വേര്‍പിരിയലിന്റെ വേദന നന്നായി മനസ്സിലാക്കിയ സ്ത്രീയാണ് ഞാന്‍. രണ്ടാമതൊരിക്കല്‍ കൂടി ഇത് ജീവിതത്തില്‍ ആവര്‍ത്തികരുത് എന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. അതിന് വേണ്ടി എല്ലാ വിട്ടുവീഴ്ചകള്‍ക്കും ഒരുക്കവുമായിരുന്നു. എന്നിട്ടും അത് സംഭവിച്ചു. നമ്മള്‍ ആഗ്രഹിക്കുന്നതല്ലല്ലോ ജീവിതത്തില്‍ സംഭവിയ്ക്കുന്നത് - ശാന്തികൃഷ്ണ പറഞ്ഞു.

ശാന്തികൃഷ്ണയുടെ ദാമ്പത്യം

അന്തരിച്ച നടന്‍ ശ്രീനാഥാണ് ശാന്തികൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്. 1984 ല്‍ ആരംഭിച്ച ദാമ്പത്യം 1995 ല്‍ അവസാനിച്ചു. 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാന്തി കൃഷ്ണയുടെയും അമേരിക്കന്‍ വ്യവസായിയായ ബജോര്‍ സദാശിവനുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ആ ദാമ്പത്യത്തിനും ആയുസുണ്ടായിരുന്നില്ല.

English summary
Shanthi Krishna about her second divorce

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam